തിരുവനന്തപുരം: സി.പി.എം പ്ളീനം കരട് രേഖയില്‍ വി.എസ്. അച്യുതാനന്ദന് പേര് എടുത്തുപറയാതെ വിമര്‍ശം. ‘സ്വാധീന ശക്തിയുള്ള ഒരു നേതാവിന്‍െറ അച്ചടക്കലംഘനങ്ങളോട് പാര്‍ട്ടി തത്ത്വാധിഷ്ഠിതമല്ലാത്ത ഒത്തുതീര്‍പ്പ് നടത്തി’ എന്നാണ് പ്ളീനം രേഖയില്‍ പറയുന്നത്. പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍ ഇത്തരം അച്ചടക്കലംഘനങ്ങള്‍ സഹിക്കേണ്ടിവന്നതിനെക്കുറിച്ച് 17 സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും രേഖ പറയുന്നു.
‘കമ്യൂണിസ്റ്റ് വിരുദ്ധ പരാമര്‍ശങ്ങളും പാര്‍ട്ടിക്കെതിരെ തെറ്റായ കാഴ്ചപ്പാടും ഉയരുമ്പോള്‍ ചില സഖാക്കള്‍ ഒന്നും സംഭവിക്കാത്തതുപോലെ ഉദാര സമീപനമാണ് കൈക്കൊള്ളുന്നത്. നവീകരണവാദ പ്രവണതകള്‍ പാര്‍ട്ടിയുടെ അഭിമാനത്തെയും പ്രവര്‍ത്തനങ്ങളെയും വളരെ പ്രതികൂലമായി ബാധിക്കുമ്പോഴും ചില സഖാക്കള്‍ ഇതൊന്നും തങ്ങളെ ബാധിക്കുന്നതേയല്ളെന്ന നിലപാടില്‍ കാര്യങ്ങള്‍ പിടിവിട്ടുപോകാന്‍ അനുവദിക്കുന്നു’. പാര്‍ട്ടിയിലെ നവീകരണവാദ (ലിബറലിസ)ത്തിന് എതിരായ പോരാട്ടത്തെക്കുറിച്ച ഭാഗത്താണ് ഇക്കാര്യം വിശദീകരിക്കുന്നത്. ആരുടെയും പേര് എടുത്ത് പറയുന്നില്ളെങ്കിലും സംസ്ഥാന നേതൃത്വം ഏറെക്കാലമായി വി.എസിനെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങളാണിവ എന്നത് ശ്രദ്ധേയമാണ്. വി.എസിനോളം സ്വാധീന ശക്തിയുള്ള നേതാക്കള്‍ സി.പി.എമ്മില്‍ ഇല്ളെന്നിരിക്കെയാണ് രേഖയില്‍ സ്വാധീനശക്തിയുള്ള നേതാവിനെക്കുറിച്ച പരാമര്‍ശങ്ങള്‍. വി.എസിന്‍െറ പാര്‍ട്ടിവിരുദ്ധ നടപടികള്‍ എടുത്തുപറഞ്ഞ് കേന്ദ്ര നേതൃത്വത്തിന് നിരവധി പരാതികളാണ് സംസ്ഥാന നേതൃത്വം സമര്‍പ്പിച്ചിട്ടുള്ളത്. വി.എസിനെതിരെ അച്ചടക്ക നടപടി കൈക്കൊള്ളാത്തതിന് കേന്ദ്ര നേതൃത്വത്തിനെതിരെ സംസ്ഥാന സമിതിയില്‍ വിമര്‍ശവും ഉണ്ടായിട്ടുണ്ട്.
നവീകരണവാദം പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലേക്കും പല രീതിയില്‍ വ്യാപിച്ചിരിക്കുകയാണെന്നും രേഖ പറയുന്നു. ജനാധിപത്യ കേന്ദ്രീകരണം ദുര്‍ബലപ്പെടുത്തുന്നതും രാഷ്ട്രീയ, പ്രത്യയശാസ്ത്ര, സംഘടനാ കാര്യങ്ങളില്‍ ഒത്തുതീര്‍പ്പ് നിലപാട് എടുക്കുന്ന അവസരവാദ പ്രവണതയാണ് നവീകരണവാദം. രാഷ്ട്രീയ-പ്രത്യയശാസ്ത്ര നിലപാടിനും സംഘടനാ തത്ത്വങ്ങള്‍ക്കൊപ്പവും ചേര്‍ന്നുനില്‍ക്കുകയും തെറ്റായ ആശയങ്ങള്‍ക്ക് എതിരെ തുടര്‍ച്ചയായ പോരാട്ടങ്ങള്‍ നടത്തി പാര്‍ട്ടിയുടെ കൂട്ടായ ജീവിതത്തെ ഉറപ്പിക്കേണ്ടയാളുമാണ് ഒരു പാര്‍ട്ടി അംഗം. എന്നാല്‍, നവീകരണവാദം പ്രത്യയശാസ്ത്ര പോരാട്ടങ്ങളെ തള്ളിക്കളയുകയും തത്ത്വാധിഷ്ഠിതമല്ലാത്ത ഒത്തുതീര്‍പ്പിന് നിലകൊള്ളുകയും രാഷ്ട്രീയ അധ$പതനം ഉണ്ടാക്കുകയും ചെയ്യുന്നു. മറ്റുള്ളവരുടെ കമ്യൂണിസ്റ്റ് വിരുദ്ധ പരാമര്‍ശങ്ങളെയും തെറ്റായ കാഴ്ചപ്പാടിനെയും ഖണ്ഡിക്കേണ്ടയാളാണ് പാര്‍ട്ടിയംഗം. പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്ര നിലപാട് ഉയര്‍ത്തിപ്പിടിക്കുക ഓരോ അംഗത്തിന്‍െറയും ചുമതലയാണ്. തെറ്റുകള്‍ക്കെതിരെ ഉദാരസമീപനം എടുക്കുകയും തങ്ങളുടെ കുറവുകള്‍ തിരിച്ചറിഞ്ഞ് തിരുത്തല്‍ നടപടി എടുക്കാത്തതുമായ കമ്മിറ്റികളുമുണ്ട്. പാര്‍ട്ടിയില്‍ സ്ഥാനങ്ങള്‍ ദുരുപയോഗം ചെയ്തതോ അഴിമതിയോ നടത്തിയ നേതൃതല വ്യക്തികളെക്കുറിച്ച് പരാതി ലഭിച്ചാലും അന്വേഷണത്തിന് മടിച്ചുനില്‍ക്കുകയാണെന്നും വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.