തൃശൂര്‍: ആര്‍.എസ്.എസിന്‍െറ ഇച്ഛാനുസാരിയായ കുമ്മനം രാജശേഖരന്‍ സംസ്ഥാനാധ്യക്ഷന്‍ ആയതോടെ തീവ്രഹിന്ദുത്വ നിലപാടിലേക്ക് പൂര്‍ണമായും ചുവടുമാറിയ ബി.ജെ.പിയുടെ കേരളത്തിലെ പ്രവര്‍ത്തനത്തിലേക്ക് ഹിന്ദുഐക്യവേദി, വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദള്‍ തുടങ്ങിയ സംഘടനകളെ അണിനിരത്താന്‍ നീക്കമാരംഭിച്ചു. അവരുടെ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുള്‍പ്പെടെ പ്രയോജനപ്പെടുത്താനാണ് പരിപാടി. കേരളത്തില്‍ ബി.ജെ.പി നേതൃത്വത്തിന്‍െറ എല്ലാ തട്ടിലും ആര്‍.എസ്.എസ് നേതാക്കളെ കൊണ്ടുവരുന്നതിന്‍െറ ഭാഗമായാണ് ഈ തീരുമാനം.
കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ മതേതരത്വ മുഖത്തിനേക്കാള്‍ തീവ്രഹിന്ദുത്വമാണ് പ്രയോജനപ്പെടുക എന്ന വിലയിരുത്തലിന്‍െറ അടിസ്ഥാനത്തിലാണ് ഈ നീക്കം. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ താന്‍ പയറ്റിയ തന്ത്രമാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ കേരളത്തില്‍ ഇപ്പോള്‍ പ്രയോഗിക്കുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ നേട്ടവും അവരുവിക്കരയും പുതിയ നിലപാട് സാധൂകരിക്കാനുള്ള അനുഭവസാക്ഷ്യമായി അവര്‍ ചൂണ്ടിക്കാട്ടുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയെ ശക്തിപ്പെടുത്തി കേരളത്തില്‍ അക്കൗണ്ട് തുറക്കുകയാണ് ലക്ഷ്യം.
ഇതുവരെ ബി.ജെ.പിയുടെ പ്രവര്‍ത്തനത്തില്‍ ആര്‍.എസ്.എസ് ഉള്‍പ്പെടെ വിവിധ ഹിന്ദുസംഘടനകള്‍ കാര്യമായി ഇടപെട്ടിരുന്നില്ല. ആര്‍.എസ്.എസുമായി ബന്ധമുള്ള നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ സജീവമായി പ്രചാരണ രംഗത്തിറങ്ങുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. അത് മാറ്റി ബി.ജെ.പിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ആര്‍.എസ്.എസ് ഇടപെടാനാണ് തീരുമാനം.
കഴിഞ്ഞദിവസം ചേര്‍ന്ന ആര്‍.എസ്.എസ് പരിവാര്‍ ബൈഠക്കില്‍ ബി.ജെ.പിയുടെ കാര്യങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്യപ്പെട്ടത്. സംസ്ഥാനതലത്തില്‍ തല്‍ക്കാലം അഴിച്ചുപണി നടത്തിയശേഷം നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സമ്പൂര്‍ണ അഴിച്ചുപണി ബി.ജെ.പിയില്‍ വേണമെന്ന നിര്‍ദേശം ആര്‍.എസ്.എസ് മുന്നോട്ട് വെച്ചിട്ടുണ്ട്. അതിന്‍െറ അടിസ്ഥാനത്തില്‍ ആര്‍.എസ്.എസ് പ്രമുഖ നേതാവായ വല്‍സന്‍ തില്ലങ്കരി, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്‍.വി. ബാബു എന്നിവരെ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന നിര്‍ദേശവും ആര്‍.എസ്.എസ് മുന്നോട്ട് വെച്ചിട്ടുണ്ട്. കുമ്മനം അധ്യക്ഷനായ ശേഷം ഈമാസം 30ന് ആദ്യമായി നടക്കുന്ന ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യങ്ങള്‍ സജീവമായി ചര്‍ച്ച ചെയ്യും. പുതിയ ഭാരവാഹികളുടെ കാര്യത്തിലും തീരുമാനമുണ്ടാകും.
ജന. സെക്രട്ടറി കെ.ആര്‍. ഉമാകാന്തന്‍, ജോയന്‍റ് ഓര്‍ഗനൈസിങ് സെക്രട്ടറി സുഭാഷ് എന്നിവരാണ് നിലവില്‍ ആര്‍.എസ്.എസ് പ്രതിനിധികളായി ബി.ജെ.പിയിലുള്ളത്. ഇവര്‍ക്ക് പുറമെ കൂടുതല്‍ പേരെ നേതൃനിരയിലേക്ക് കൊണ്ടുവരാനാണ് ആര്‍.എസ്.എസ് നീക്കം. നിലവിലെ നാല് ജന. സെക്രട്ടറിമാരില്‍ മൂന്ന് പേരെയും മാറ്റാനുള്ള നീക്കത്തിലാണ് ആര്‍.എസ്.എസ്.
ജനുവരിയില്‍ കുമ്മനം രാജശേഖരന്‍െറ നേതൃത്വത്തില്‍ കേരളത്തിലുടനീളം യാത്ര നടത്താനും നേതൃയോഗങ്ങള്‍ വിളിച്ചുചേര്‍ക്കാനും ധാരണയായിട്ടുണ്ട്. ഓരോ മേഖലകളായി തിരിച്ച് ഓരോ മേഖലയിലും നേതാക്കള്‍ക്ക് ചുമതല നല്‍കുന്ന കാര്യവും ആര്‍.എസ്.എസിന്‍െറ നിര്‍ദേശത്തിലുണ്ട്. അതിന് പുറമെ വലിയ ജില്ലകളെ റൂറല്‍, സിറ്റി എന്നീ നിലകളില്‍ തിരിച്ച് പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കുന്ന നിര്‍ദേശവുമുണ്ട്. അതിന് പുറമെ സമൂഹത്തിന്‍െറ വിവിധ മേഖലകളിലുള്ളവരുമായി ചര്‍ച്ചകള്‍ നടത്താനും ആര്‍.എസ്.എസ് പദ്ധതികള്‍ തയാറാക്കിയിട്ടുണ്ട്. ആര്‍.എസ്.എസ് പ്രമുഖ് മോഹന്‍ഭാഗവത് ചൊവ്വാഴ്ച കൊച്ചിയിലത്തെുന്നുവെന്നാണ് വിവരം. അദ്ദേഹത്തിന് മുന്നില്‍ ഈ നിര്‍ദേശങ്ങള്‍ വെക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.