തിരുവനന്തപുരം: സ്ഥാനാര്‍ഥിനിര്‍ണയവുമായി ബന്ധപ്പെട്ട അസംതൃപ്തി പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളുമായി ഐ.എന്‍.ടി.യു.സി നേതൃത്വം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സ്ഥാനാര്‍ഥിപ്പട്ടിക പുന$ക്രമീകരിക്കണമെന്ന ആവശ്യം നിരസിച്ചതിനെതുടര്‍ന്നാണിത്. ഈ സാഹചര്യത്തില്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കാനും സ്വാധീനമേഖലകളില്‍ സ്വന്തം സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാനുമുള്ള തീരുമാനവുമായി മുന്നോട്ടുപോകാന്‍ ഐ.എന്‍.ടി.യു.സി തീരുമാനിച്ചു. തൊഴിലാളിനേതാക്കള്‍ക്കുകൂടി അവസരം നല്‍കണമെന്ന് സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരന്‍െറ നേതൃത്വത്തിലുള്ള ഐ.എന്‍.ടി.യു.സി നേതാക്കള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ളെന്നും കേന്ദ്രനേതൃത്വമാണ് പട്ടിക അംഗീകരിച്ചതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ച പട്ടിക തിരുത്താന്‍ തങ്ങള്‍ക്കാവില്ളെന്നും അവര്‍ അറിയിച്ചു.
ഇടഞ്ഞുനില്‍ക്കുന്ന ഐ.എന്‍.ടി.യു.സി നേതാക്കളുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, മന്ത്രി രമേശ് ചെന്നിത്തല, യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ എന്നിവരാണ് ചര്‍ച്ച നടത്തിയത്. ഡിസംബറില്‍ നടന്ന ഐ.എന്‍.ടി.യു.സി പ്ളീനറി സമ്മേളനത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംഘടനക്ക് തെരഞ്ഞെടുപ്പുകളില്‍ വേണ്ടത്ര പ്രാതിനിധ്യം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നെന്ന് ചര്‍ച്ചക്കുശേഷം ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.