തൃശൂര്‍: തെരഞ്ഞെടുപ്പില്‍ അഞ്ച് മുതല്‍ പത്ത് വരെ സീറ്റില്‍ ജയിക്കാനാകുമെന്ന് പ്രചാരണത്തിന്‍െറ ആദ്യഘട്ടം പൂര്‍ത്തിയാക്കിയ ശേഷമുള്ള ബി.ജെ.പി.വിലയിരുത്തല്‍. ഇരുമുന്നണികള്‍ക്കുമെതിരായ വികാരം അനുകൂലമാകുമെന്ന് ബി.ജെ.പി കരുതുന്നു. ബി.ഡി.ജെ.എസ് സഖ്യം പലയിടത്തും ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. തങ്ങളുടെ ചില മണ്ഡലങ്ങളില്‍ സജീവമല്ളെന്ന ബി.ഡി.ജെ.എസ് പരാതി ബി.ജെ.പി നിഷേധിക്കുന്നുണ്ട്.
ആര്‍.എസ്.എസിന്‍െറ ചിട്ടയോടെയുള്ള പ്രചാരണമാണ് ഗുണം ചെയ്യുക എന്നാണ് ബി.ജെ.പി വിലയിരുത്തുന്നത്.വലിയ തോതില്‍ യുവാക്കള്‍ ബി.ജെ.പിയെ പിന്തുണക്കും. ഭൂരിപക്ഷ വോട്ടുകളില്‍ ശ്രദ്ധപതിപ്പിക്കുന്നതിനൊപ്പം ബി.ഡി.ജെ.എസ് സഹായത്തോടെ ഈഴവ, പട്ടികജാതി വിഭാഗങ്ങളുടെ വോട്ടു കൂടി ലഭിച്ചാല്‍ പല മണ്ഡലങ്ങളിലും അട്ടിമറി ജയം നേടാനാകും. ഇരുപതോളം മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തത്തെും. ബി.ജെ.പി സാന്നിധ്യം ഇരുമുന്നണികളും പ്രത്യേകിച്ചും സി.പി.എം വല്ലാതെ ഭയക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. വര്‍ഷങ്ങളായി പിന്തുണച്ച ഈഴവ സമുദായത്തിന്‍െറ വോട്ട് നഷ്ടമാകുമെന്ന ആശങ്കയാണ് പിന്നിലെന്നും ബി.ജെ.പി വൃത്തങ്ങള്‍ പറഞ്ഞു.
75ലധികം മണ്ഡലങ്ങളിലെ ജയം തങ്ങളുടെ സാന്നിധ്യം തീരുമാനിക്കുമെന്നും കാല്‍ലക്ഷത്തിലധികം വോട്ട് വീതം ഇത്രയും മണ്ഡലങ്ങളില്‍ ഉണ്ടെന്നും ബി.ജെ.പി അവകാശപ്പെടുന്നു. തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ സീറ്റ് പ്രതീക്ഷിക്കുന്നത്. നേമത്ത് ഒ. രാജഗോപാല്‍, കഴക്കൂട്ടത്ത് വി. മുരളീധരന്‍, വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍, തിരുവനന്തപുരം സെന്‍ട്രലില്‍ എസ്. ശ്രീശാന്ത്, കാട്ടാക്കടയില്‍ പി.കെ. കൃഷ്ണദാസ്, നെടുമങ്ങാട്ട് വി.വി. രാജേഷ്, അരുവിക്കരയില്‍ രാജസേനന്‍ എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെന്നും ഇതില്‍ പലതും ജയസാധ്യതയുള്ളതാണെന്നും പാര്‍ട്ടി അവകാശപ്പെടുന്നു. അഭിപ്രായസര്‍വേകളില്‍ അക്കൗണ്ട് തുറക്കുമെന്നത് പ്രവര്‍ത്തകരില്‍ ആവേശം ഉണര്‍ത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
ആറന്മുളയില്‍ എം.ടി. രമേശ്, ചെങ്ങന്നൂരില്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പാലക്കാട്ട് ശോഭ സുരേന്ദ്രന്‍, മണലൂരില്‍ എ.എന്‍. രാധാകൃഷ്ണന്‍, തൃപ്പൂണിത്തറയില്‍ പ്രഫ. തുറവൂര്‍ വിശ്വംഭരന്‍, ചാത്തന്നൂരില്‍ പി.ബി. ഗോപകുമാര്‍ എന്നിവര്‍ക്ക് വിജയസാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടല്‍. ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥികള്‍ രണ്ട് സീറ്റിലെങ്കിലും ജയിക്കുമെന്നും പ്രതീക്ഷിക്കുന്നു. നരേന്ദ്ര മോദി, അമിത്ഷാ, കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ പ്രചാരണത്തിനത്തെുമ്പോള്‍ കൂടുതല്‍ അനുകൂല അവസ്ഥയുണ്ടാകുമെന്നുമെന്നും വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.