പിളര്‍പ്പിന്‍െറ തളര്‍ച്ചയില്‍ വീണ്ടും ആര്‍.എസ്.പി

കൊല്ലം: നിയമസഭാതെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പ് ആര്‍.എസ്.പിയില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നു. കോവൂര്‍ കുഞ്ഞുമോന്‍െറ നേതൃത്വത്തില്‍ ആര്‍.എസ്.പി- എല്‍ രൂപവത്കരിച്ചതാണ് മുമ്പ് പലവട്ടം പിളര്‍പ്പുകള്‍കണ്ട ആര്‍.എസ്.പിയില്‍ വീണ്ടും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. ആര്‍.എസ്.പി-എല്‍ വന്നതോടെ പ്രവര്‍ത്തകരെ പിടിച്ചുനിര്‍ത്താന്‍ ഒൗദ്യോഗിക നേതൃത്വം വിയര്‍ക്കുന്ന സാഹചര്യമുണ്ട്.

ആര്‍.വൈ.എഫ് സംസ്ഥാന പ്രസിഡന്‍റ് പൂവച്ചല്‍ നാസറിന്‍െറ നേതൃത്വത്തില്‍ ഒരുവിഭാഗം യുവജനനേതാക്കള്‍  ആര്‍.എസ്.പി-എല്ലില്‍ ചേര്‍ന്നതാണ് ഒടുവിലത്തെ സംഭവം. കുഞ്ഞുമോന്‍ നിയമസഭയില്‍ പ്രതിനിധീകരിച്ച കുന്നത്തൂര്‍ നിയോജകമണ്ഡലത്തിലും ആര്‍.എസ്.പി പിളര്‍ന്നിട്ടുണ്ട്. കുഞ്ഞുമോനെ സഹായിക്കാന്‍ സി.പി.എമ്മും അണിയറയിലുണ്ട്. ആര്‍.എസ്.പിയെ തകര്‍ക്കാന്‍ സി.പി.എം ശ്രമിക്കുന്നതായി നേരത്തേതന്നെ സംസ്ഥാന നേതൃത്വം ആരോപിച്ചിരുന്നു. മുതിര്‍ന്ന നേതാവ് വി.പി.രാമകൃഷ്ണപിള്ളയുടെ മകള്‍ ജയന്തിയൂം മറ്റും സി.പി.എമ്മിലാണ് ചേര്‍ന്നത്.

ആര്‍.എസ്.പിയും ഷിബു ബേബിജോണ്‍ നേതൃത്വം നല്‍കിയിരുന്ന ആര്‍.എസ്.പി-ബിയും ലയിച്ചശേഷം പാര്‍ട്ടിയില്‍ ഉടലെടുത്തെന്ന് പറയുന്ന അസംതൃപ്തിയും ഇപ്പോഴത്തെ കൊഴിഞ്ഞുപോക്കിന് കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സമ്മേളനവുമായി ബന്ധപ്പെട്ട് പലയിടത്തും തര്‍ക്കങ്ങള്‍ ഉടലെടുക്കുകയും ചെയ്തു. ഇതിനുപുറമെയാണ് തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കാലുവാരിയെന്ന ആക്ഷേപം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.