തമിഴ്നാട്ടില്‍ ആം ആദ്മി ജനക്ഷേമ മുന്നണിയിലേക്ക്

കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ ആം ആദ്മി പാര്‍ട്ടി ‘മക്കള്‍ നല കൂട്ടണി’ (ജനക്ഷേമ മുന്നണി)യിലേക്ക്. വൈക്കോയുടെ എം.ഡി.എം.കെ, തിരുമാവളവന്‍െറ വിടുതലൈ ശിറുതൈകള്‍, സി.പി.ഐ, സി.പി.എം കക്ഷികളാണ് മക്കള്‍ നല കൂട്ടണിയിലുള്ളത്. വിജയ്കാന്തിന്‍െറ ഡി.എം.ഡി.കെ, ജി.കെ. വാസന്‍െറ തമിഴ്മാനില കോണ്‍ഗ്രസ് കക്ഷികളെയും മുന്നണി നേതാക്കള്‍ ക്ഷണിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആം ആദ്മിയും സഖ്യത്തില്‍ അണിനിരക്കുന്നത്. ഇതിന്‍െറ ഭാഗമായി പാര്‍ട്ടി തമിഴ്നാട് ഘടകത്തിന്‍െറ ചുമതലയുള്ള സോംനാഥ് ഭാരതി സംസ്ഥാന-ജില്ലാ ഭാരവാഹികളുമായി ചര്‍ച്ച നടത്തി. കെജ്രിവാള്‍ ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തും. ഇതിന് മുന്നോടിയായി മക്കള്‍നല കൂട്ടണി നേതാവ് വൈക്കോ കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എ.എ.പിക്ക് രണ്ടര ലക്ഷം വോട്ട് കിട്ടിയിരുന്നു. ദ്രാവിഡ കക്ഷികള്‍ക്ക് ബദലെന്ന നിലയിലാണ് മുന്നണിയെ വൈക്കോയും കൂട്ടരും ഉയര്‍ത്തിക്കാണിക്കുന്നത്. മക്കള്‍ നല കൂട്ടണി ജയലളിതയുടെ ‘ബി’ ടീമാണെന്ന ആരോപണവും ശക്തമാണ്. പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കാനേ സഖ്യം ഉപകരിക്കൂവെന്നും ആരോപണമുണ്ട് .

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.