നയം വ്യക്തമാക്കുന്നതും കാത്ത് വെള്ളിത്തിരയിലെ പയ്യന്മാര്‍

തിരുവനന്തപുരം: മുമ്പൊക്കെ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍-പഞ്ചായത്ത് മുതല്‍ ലോക്സഭ വരെ-പാര്‍ട്ടിക്കും ജനങ്ങള്‍ക്കും വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്തവരെയും ജനസമ്മതി ഉള്ളവരെയും കണ്ടത്തെുക എന്നതായിരുന്നു പാര്‍ട്ടികളുടെ വലിയ കടമ്പ. ഇനി മണ്ഡലത്തിന്‍െറ ‘കാലാവസ്ഥ’ക്ക് പറ്റിയ ഒരാളെ സ്വന്തം കക്ഷിയില്‍ നിന്ന് കണ്ടത്തൊനായില്ളെങ്കില്‍ പൊതുസമ്മതിയുള്ള സ്വതന്ത്രരെ പരീക്ഷിക്കും. ഇങ്ങനെ നേരത്തേ, സംവിധായകനായിരുന്ന രാമു കാര്യാട്ടും നടനായിരുന്ന മുരളിയുമൊക്കെ സ്ഥാനാര്‍ഥിവേഷവും കെട്ടി. എന്നാല്‍, പരാജയമായിരുന്നു ഫലം. സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദും നിര്‍മാതാവ് മഞ്ഞളാംകുഴി അലിയും വിജയം കണ്ടു. മലയാളത്തിലെ നിത്യവസന്തമായിരുന്ന പ്രേം നസീറിനുപോലും അവസാനകാലത്ത് സ്ഥാനാര്‍ഥിയാകാം എന്ന മോഹം ഉണ്ടായിരുന്നു. എന്നാല്‍, ആരും ഏറ്റെടുക്കാനോ സ്വന്തമായി തെരഞ്ഞെടുപ്പില്‍ നില്‍ക്കാന്‍ അദ്ദേഹത്തിനോ ധൈര്യമുണ്ടായില്ല.
എന്നാല്‍, ഈ ആഗോളവത്കരണകാലത്ത് ജനത്തിന് കണ്ട് പരിചയമുള്ള മുഖങ്ങളെയും സ്ഥാനാര്‍ഥിയാക്കുക എന്നത് പാര്‍ട്ടി അജണ്ടകളില്‍ സ്ഥാനംപിടിച്ചിരിക്കുന്നു. മമ്മൂട്ടിയുടെ പേര് വര്‍ഷങ്ങളായി അവിടെയും ഇവിടെയും പറഞ്ഞുകേട്ടെങ്കിലും ഒന്നും സംഭവിച്ചില്ല. ഈ രംഗത്ത് കാലുറപ്പിച്ച ആദ്യ നടന്‍ കെ.ബി. ഗണേഷ്കുമാറായിരുന്നു. അച്ഛന്‍ പിള്ള കൊട്ടാരക്കരയും മകന്‍ കുമാര്‍ പത്തനാപുരത്തും എന്ന രീതിയില്‍ പാര്‍ട്ടിയിലെ പിന്തുടര്‍ച്ച ഭാഗംവെക്കാന്‍ ആര്‍. ബാലകൃഷ്ണപിള്ളക്കല്ലാതെ മറ്റൊരാള്‍ക്ക് അതുവരെ ധൈര്യമുണ്ടായിരുന്നില്ല. അച്ഛന്‍െറ കൊട്ടാരക്കര പോയിട്ടും മകന്‍ പത്തനാപുരവുമായി നിലനിന്നു. പിന്നത്തെ പുകിലുകളൊക്കെ ചരിത്രം. ചാലക്കുടിയില്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം കണ്ടത്തെിയത് നടന്‍ ഇന്നസെന്‍റിനെ. മുള്ളിത്തെറിച്ച ഒരു ആര്‍.എസ്.പി ബന്ധമല്ലാതെ ഇന്നസെന്‍റിന് വേറൊന്നും പറയാനുണ്ടായിരുന്നില്ല. എന്നാല്‍ പി.സി. ചാക്കോയെ തോല്‍പ്പിച്ച് ലോക്സഭയിലത്തെിയത് ഇന്നസെന്‍റ്.
നിയമസഭാതെരഞ്ഞെടുപ്പില്‍ തിരശ്ശീലയിലെ നിരവധി പയ്യന്മാരാണ് സ്ഥാനാര്‍ഥിയാകാന്‍ തയാറെടുക്കുന്നത്. ആദ്യയാള്‍ സുരേഷ് ഗോപി തന്നെ. ബി.ജെ.പിക്കാരനാവും മുമ്പുതന്നെ കിടിലന്‍ ഡയലോഗുകളിലൂടെ അദ്ദേഹം രാഷ്ട്രീയത്തില്‍ എത്തിയിരുന്നു. ഇടക്ക് ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനാകും എന്നു കേട്ടെങ്കിലും ഒന്നും സംഭവിച്ചില്ല. മറ്റൊരാള്‍ ജഗദീഷാണ്. കോളജ് പഠനകാലത്തെ കെ.എസ്.യു ബന്ധമാണ് മുതല്‍ക്കൂട്ട്. പിന്നീട് കേള്‍ക്കുന്നത് മുകേഷിന്‍െറ പേരാണ്. അദ്ദേഹത്തിന് ഇടത് ആഭിമുഖ്യം പാരമ്പര്യമാണ്. സി.പി.ഐ ആണോ സി.പി.എം ആണോ എന്ന് അദ്ദേഹത്തിനും അറിയില്ല,  പാര്‍ട്ടിക്കാര്‍ക്കുമറിയില്ല. ഇവര്‍ മൂന്നുപേരും  തിരുവനന്തപുരം, കൊല്ലം ജില്ലകളിലേക്കാണ് പറഞ്ഞുകേള്‍ക്കുന്നത്. ചാലക്കുടിക്കാരനും സി.പി.എം അനുഭാവിയുമായ കലാഭവന്‍ മണിയാണ് ഇനിയുള്ളത്. മലപ്പുറത്ത് ഒരു മന്ത്രിക്കെതിരെ നിര്‍ത്താനാണ് ആലോചനയത്രെ. സംവിധായകന്‍ രാജസേനനെയും ബി.ജെ.പി പരിഗണിക്കുന്നുണ്ടത്രെ.ഇതൊക്കെ അഭ്യൂഹങ്ങളും കാറ്റുപറഞ്ഞ കഥകളുമാണെങ്കിലും ഒന്നുമുറപ്പിക്കാന്‍ ആരും തയാറുമല്ല. നയം വ്യക്തമാക്കുന്നു എന്ന മമ്മൂട്ടി സിനിമ പോലെ, പാര്‍ട്ടികള്‍ നയം വ്യക്തമാക്കുന്നതും കാത്ത് ഇരിക്കുകയാണ് വെള്ളിത്തിരയിലെ പയ്യന്മാര്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.