തിരുവനന്തപുരം: ബി.ജെ.പി സ്ഥാനാര്‍ഥികളുടെ ആദ്യ സാധ്യതാപട്ടിക മാര്‍ച്ച് അഞ്ചോടെ തയാറാകും. ജില്ലകളില്‍നിന്ന് തയാറാക്കിയ പട്ടിക രണ്ടിന് തലസ്ഥാനത്ത് ചേരുന്ന കോര്‍ കമ്മിറ്റി പരിശോധിക്കും. ബി.ജെ.പി കോര്‍ കമ്മിറ്റി അംഗങ്ങളില്‍ ഒരാളും ജില്ലയുടെ ചുമതലവഹിക്കുന്ന സംസ്ഥാന ഭാരവാഹിയും ജില്ലാ പ്രസിഡന്‍റും മണ്ഡലം ഭാരവാഹിയും ചേര്‍ന്ന് മൂന്നുപേരുടെ പട്ടികയാണ് ഓരോ മണ്ഡലത്തിനും വേണ്ടി തയാറാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിറ്റി പരിശോധിച്ചശേഷമാവും കേന്ദ്രനേതൃത്വത്തിന് സമര്‍പ്പിക്കാനുള്ള പട്ടിക തയാറാക്കുക. അവസാനപട്ടികയില്‍ ഒരാളുടെ പേരേ ഉണ്ടാവു.
സംസ്ഥാന പ്രസിഡന്‍റ് മുതല്‍ പ്രധാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ അടങ്ങുന്ന പട്ടികയാണ്. കുമ്മനം രാജശേഖരന്‍െറയും ഒ. രാജഗോപാലിന്‍െറയും പേരുകള്‍ നേമത്തും വി. മുരളീധരനെ കഴക്കൂട്ടത്തും പി.കെ. കൃഷ്ണദാസിനെ കാട്ടാക്കടയും പി.എസ്. ശ്രീധരന്‍പിള്ളയെ ചെങ്ങന്നൂരുമാണ് പരിഗണിക്കുന്നത്. പാലക്കാട്ട് ശോഭാ സുരേന്ദ്രന്‍െറ പേരാണ് കേള്‍ക്കുന്നതെങ്കിലും മുന്‍ ജില്ലാ പ്രസിഡന്‍റ് കൃഷ്ണകുമാറിനുവേണ്ടി ഒരു വിഭാഗം രംഗത്തുണ്ട്. കെ. സുരേന്ദ്രന്‍ മഞ്ചേശ്വരം ആഗ്രഹിക്കുന്നെങ്കിലും തുളു സംസാരിക്കുന്ന കന്നട ഭാഷക്കാര്‍ വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കാസര്‍കോട്ടേക്ക് മാറാനാണ് അദ്ദേഹത്തിന് താല്‍പര്യം. ആര്‍.എസ്.എസ് നേതൃത്വം സുരേന്ദ്രനോട് കൊടുങ്ങല്ലൂരില്‍ മത്സരിക്കാന്‍ നിര്‍ദേശിച്ചെങ്കിലും താല്‍പര്യക്കുറവ് പ്രകടിപ്പിച്ചു. സുരേന്ദ്രനോട് ആറന്മുള പരിഗണിക്കാനും ആര്‍.എസ്.എസ് നിര്‍ദേശിച്ചിരുന്നു. സി.കെ. പത്മനാഭന്‍ മഞ്ചേശ്വരമാണ് ആഗ്രഹിക്കുന്നതെങ്കിലും കുന്നമംഗലമാണ് നേതൃത്വം പരിഗണിക്കുന്നത്. എം.ടി. രമേശിനെ ആറന്മുളയിലേക്ക് പരിഗണിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.