കോഴിക്കോട്: ജെ.ഡി.യുവിന്‍െറ മുന്നണിമാറ്റം സംബന്ധിച്ച അഭ്യൂഹം ശക്തമായിരിക്കെ നിലപാട് കടുപ്പിച്ച് മന്ത്രി കെ.പി. മോഹനന്‍.
രാഷ്ട്രീയ കാരണങ്ങളില്ലാതെ മുന്നണിവിടുന്നത് ശരിയല്ളെന്ന നിലപാടിലാണ് അദ്ദേഹം. യു.ഡി.എഫ് വിടുന്നതിനെക്കുറിച്ചുള്ള ഹിതമറിയാന്‍ ജെ.ഡി.യുവിന്‍െറ ജില്ലാ കൗണ്‍സില്‍ യോഗങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് മന്ത്രി ശക്തമായി രംഗത്തത്തെിയതെന്നത് ശ്രദ്ധേയമാണ്.
മുന്നണിവിടുന്നതിനോ എല്‍.ഡി.എഫില്‍ ചേരുന്നതിനോ പാര്‍ട്ടി തീരുമാനമൊന്നുമെടുത്തിട്ടില്ളെങ്കിലും ഈ ദിശയിലുള്ള സൂചനകള്‍ നേതൃത്വം ഇതിനകം നല്‍കിയിട്ടുണ്ട്.
എം.പി. വീരേന്ദ്രകുമാറിനും പിണറായി വിജയനുമിടയില്‍ മഞ്ഞുരുക്കം നടക്കുകകൂടി ചെയ്തതിനാല്‍ എല്‍.ഡി.എഫ് പ്രവേശം സമീപഭാവിയില്‍തന്നെ നടക്കുമെന്ന പ്രതീതിയാണുള്ളത്.
ഇത് നടക്കാനിരിക്കുന്ന ജില്ലാ കൗണ്‍സില്‍ യോഗങ്ങളെ സ്വാധീനിക്കുമെന്നതിനാലാണ് മന്ത്രി കെ.പി. മോഹനന്‍ കടുത്ത നിലപാടുമായി രംഗത്തുവന്നിട്ടുള്ളത്. കഴിഞ്ഞ സംസ്ഥാന നേതൃയോഗത്തില്‍തന്നെ യു.ഡി.എഫ് വിടാന്‍ തീരുമാനിക്കുകയാണെങ്കില്‍ തങ്ങള്‍ക്കും ഇഷ്ടമുള്ള വഴി തെരഞ്ഞെടുക്കേണ്ടി വരുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. കണ്ണൂരിലെ അടുപ്പക്കാരോട് ഇതേ അഭിപ്രായം പ്രകടിപ്പിച്ച അദ്ദേഹം, ചില പൊതുവേദികളില്‍ പാര്‍ട്ടി യു.ഡി.എഫില്‍തന്നെ തുടരുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുമുണ്ട്.
നിലപാട് പ്രഖ്യാപിച്ചതിലൂടെ നേതൃത്വത്തിന് വ്യക്തമായ സന്ദേശം നല്‍കുകയാണ് അദ്ദേഹം ലക്ഷ്യമിട്ടത്.
കോണ്‍ഗ്രസ് നേതൃത്വവും പ്രവര്‍ത്തകരില്‍ ഒരുവിഭാഗവും ജെ.ഡി.യുവിനോട് കാണിക്കുന്ന അവഗണനക്ക് ന്യായമായ പരിഹാരം ഉണ്ടാകണമെന്ന് പറയുമ്പോഴും പാലക്കാട്ടെ തോല്‍വിമാത്രം പറഞ്ഞ് മുന്നണിവിടുന്നതിനോട് യോജിപ്പില്ളെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. 2009ല്‍ പാര്‍ട്ടി എല്‍.ഡി.എഫ് വിടുമ്പോള്‍ പ്രവര്‍ത്തകരില്‍ മഹാഭൂരിപക്ഷവും അതിനെ അനുകൂലിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ യു.ഡി.എഫ് വിടുന്ന കാര്യത്തില്‍ അത്തരമൊരു സാഹചര്യമുണ്ടായിട്ടില്ളെന്ന അഭിപ്രായത്തിലാണ് കെ.പി. മോഹനനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും.
ശക്തികേന്ദ്രമായ കോഴിക്കോട് ജില്ലയിലും വലിയൊരുവിഭാഗം ഇതേ നിലപാടിലാണ്. പാര്‍ട്ടി പിളര്‍ത്തിക്കൊണ്ട് മുന്നണിവിടാനുള്ള തീരുമാനം വീരേന്ദ്രകുമാര്‍ കൈക്കൊള്ളില്ളെന്ന പ്രതീക്ഷയിലാണ് ഇവര്‍. കേന്ദ്രനേതൃത്വത്തിലും ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നതായാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.