ആലപ്പുഴ: വിവാദ പ്രസംഗത്തിന്‍െറ പേരില്‍ കോടതി നടപടി നേരിട്ട വെള്ളാപ്പള്ളിയെ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ രാജന്‍ ബാബു അനുഗമിച്ചത് സംബന്ധിച്ച വിവാദങ്ങളെ തുടര്‍ന്ന് രാജന്‍ ബാബു നേതൃത്വം നല്‍കുന്ന ജെ.എസ്.എസ് പിളര്‍പ്പിലേക്ക്. വെള്ളാപ്പള്ളിയെ അനുഗമിച്ചത് ചോദ്യം ചെയ്ത് പ്രസിഡന്‍റ് കെ.കെ. ഷാജു രംഗത്തത്തെിയതാണ് ജെ.എസ്.എസില്‍ വീണ്ടും ഒരു പിളര്‍പ്പിന് കളമൊരുക്കിയിരിക്കുന്നത്.
രാജന്‍ ബാബു എസ്.എന്‍.ഡി.പിയുടെ ലീഗല്‍ അഡൈ്വസര്‍ സ്ഥാനം ഒഴിയണമെന്നും ഇല്ളെങ്കില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്നുമാണ് ഷാജുവിന്‍െറ ആവശ്യം. കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യത്തെ പിന്തുണച്ച് പരസ്യമായി പാര്‍ട്ടി പ്രസിഡന്‍റും രംഗത്തത്തെിയതോടെ വിഷയം ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച എറണാകുളം ഗെസ്റ്റ് ഹൗസില്‍ രാജന്‍ ബാബു പാര്‍ട്ടി സംസ്ഥാന സെന്‍ട്രല്‍ യോഗം വിളിച്ചിട്ടുണ്ട്. എന്നാല്‍, ഈ യോഗത്തില്‍ പങ്കെടുക്കില്ളെന്നാണ് ഷാജുവിന്‍െറ നിലപാട്.
കോടതിയില്‍ കീഴടങ്ങി ജാമ്യം എടുക്കാന്‍പോയ വെള്ളാപ്പള്ളിക്കൊപ്പം പോയെങ്കിലും കാറില്‍ ഇരുന്നതല്ലാതെ കോടതിയില്‍ ഹാജരായിട്ടില്ളെന്നാണ് രാജന്‍ ബാബുവിന്‍െറ നിലപാട്. എന്നാല്‍, ഈ വിശദീകരണം അംഗീകരിക്കാന്‍ ഷാജുവും അദ്ദേഹത്തെ അനുകൂലിക്കുന്നവരും തയാറല്ല. ഗൗരിയമ്മ സി.പി.എമ്മുമായി ലയനത്തിന് ഒരുങ്ങിയ സാഹചര്യത്തിലാണ് ഷാജുവും രാജന്‍ബാബുവും അടങ്ങുന്ന വിഭാഗം ജെ.എസ്.എസില്‍ നിന്ന് വിട്ട് പുതിയ പാര്‍ട്ടിയായി നിലകൊണ്ടത്. എന്നാല്‍, ഈ പാര്‍ട്ടിക്ക് നേതൃത്വം നല്‍കിയ നേതാക്കള്‍ തമ്മിലെ പോര് പാര്‍ട്ടിയെ വീണ്ടും ഒരു പിളര്‍പ്പിന്‍െറ വക്കിലത്തെിച്ചിരിക്കുകയാണ്.
ഇതിനിടെ ഷാജു കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കിയാണ് രാജന്‍ ബാബുവിനെതിരെ രംഗത്തത്തെിയിരിക്കുന്നതെന്നും ആരോപണം ഉണ്ട്. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്ന വ്യവസ്ഥയില്‍ അടൂര്‍ സീറ്റ് കോണ്‍ഗ്രസ് ഷാജുവിന് വാഗ്ദാനം ചെയ്തതായാണ് മറുപക്ഷം ആരോപിക്കുന്നത്. ഷാജുവിനും രാജന്‍ ബാബുവിനും അവരുടെ പാര്‍ട്ടിക്ക് ജെ.എസ്.എസ് എന്ന പേര് ഉപയോഗിക്കാന്‍ പോലും അവകാശമില്ളെന്ന് പുതിയ തര്‍ക്ക വിഷയത്തെ പരാമര്‍ശിച്ച് കെ.ആര്‍. ഗൗരിയമ്മയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.