സി.പി.എം–ആര്‍.എസ്.എസ് അനാക്രമണ സന്ധി സി.ബി.ഐ അന്വേഷണം ഭയന്ന് –വി.എം. സുധീരന്‍

പേരാമ്പ്ര: സി.ബി.ഐ നിരീക്ഷണത്തിലായ നേതാക്കളെ അന്വേഷണങ്ങളില്‍നിന്ന് രക്ഷിക്കാനാണ് മോഹന്‍ ഭാഗവതുമായി അനാക്രമണ സന്ധിക്ക് സി.പി.എം തുനിയുന്നതെന്ന്. കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. ജനരക്ഷായാത്രക്ക് പേരാമ്പ്രയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കയായിരുന്ന അദ്ദേഹം.
ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കെതിരെ അഴിമതി ആരോപണമുയര്‍ന്നപ്പോള്‍ അദ്ദേഹത്തിനെതിരെ സി.പി.എം ഒരു പ്രസ്താവനപോലും ഇറക്കിയില്ല. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധം സി.ബി.ഐ അന്വേഷിക്കണമെന്ന് നിരന്തരം ആവശ്യപ്പെടാറുള്ള ബി.ജെ.പി ഇപ്പോള്‍ മൗനംപാലിക്കുന്നു. ഇരുപാര്‍ട്ടികളുടെയും ഇത്തരം നിലപാടുകള്‍ കാണുമ്പോള്‍ എവിടെയൊക്കെയോ എന്തെല്ലാമോ നടക്കുന്നുണ്ടെന്ന് ജനം സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ളെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.

രാജീവ് ഗാന്ധി കൊണ്ടുവന്ന പഞ്ചായത്തീരാജ് നഗരപാലിക ബില്ല് രാജ്യസഭയില്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് സി.പി.എം അട്ടിമറിച്ചു. അസഹിഷ്ണുതയെ എതിര്‍ക്കുന്നവരെ വകവരുത്താനുള്ള ശ്രമമാണ് മോദിസര്‍ക്കാര്‍ നടത്തുന്നത്. ബാറുകള്‍ അടച്ചുപൂട്ടിയപ്പോള്‍ ഒരു വര്‍ഷംകൊണ്ട് 5.37 കോടി ലിറ്റര്‍ മദ്യത്തിന്‍െറ ഉപഭോഗം സംസ്ഥാനത്ത് കുറഞ്ഞു. അക്രമങ്ങളും റോഡപകടങ്ങളും കുറഞ്ഞതായും സുധീരന്‍ ചൂണ്ടിക്കാട്ടി.  

കെ. ബാലനാരായണന്‍ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍, വി.ബി. രാജേഷ്, ജോണ്‍സണ്‍ അബ്രഹാം, എം.കെ. രാഘവന്‍ എം.പി, കെ.സി. അബു, ഇ. അശോകന്‍ എന്നിവര്‍ സംസാരിച്ചു. മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡ് ലഭിച്ച എ.കെ. തറുവൈ ഹാജിക്ക് വി.എം. സുധീരന്‍ ഉപഹാരം നല്‍കി.
തിരുവള്ളൂര്‍: മോദിഭരണത്തിനു കീഴില്‍ രാജ്യം സുരക്ഷിതമല്ളെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ പറഞ്ഞു. പത്താന്‍കോട്ട് സംഭവം ഇതാണ് കാണിക്കുന്നതെന്ന് ജനരക്ഷായാത്രക്ക് കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി തിരുവള്ളൂരില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. 

തിരുവള്ളൂര്‍ മുരളി അധ്യക്ഷത വഹിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം.പി, ടി. സിദ്ദീഖ്, കെ.സി. അബു, സുമ ബാലകൃഷ്ണന്‍, വി.എസ്. ജോയ്, കെ.പി. അനില്‍ കുമാര്‍, എന്‍. സുബ്രഹ്മണ്യന്‍, കടമേരി ബാലകൃഷ്ണന്‍, പി.എം. സുരേഷ് ബാബു, സി.പി. വിശ്വനാഥന്‍, ശ്രീജിത്ത് എടത്തട്ട, അമാരപ്പള്ളി കുഞ്ഞിശങ്കരന്‍ എന്നിവര്‍ സംസാരിച്ചു. നാദാപുരം വടകര എന്നിവിടങ്ങളിലും യാത്രക്ക് സ്വീകരണം നല്‍കി. 11 ന് മുതലക്കുളത്താണ് ജില്ലയിലെ പരിപാടികള്‍ അവസാനിക്കുക.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.