മുന്നണി മാറ്റം: ആര്‍.എസ്.പിയില്‍ ഭിന്നസ്വരം

തിരുവനന്തപുരം:  ആര്‍.എസ്.പിയുടെ മുന്നണിമാറ്റം തിടുക്കത്തിലായിപ്പോയെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡന്‍. മുന്നണി വിട്ടത് തെറ്റായ രാഷ്ട്രീയസമീപനമാണെന്ന് വിളിച്ചുകൂവി പറയാനാകില്ളെന്ന് സംസ്ഥാന സെക്രട്ടറി എ.എ. അസീസ്. ആര്‍.എസ്.പി ജില്ലാ നേതൃയോഗത്തിലാണ് ദേശീയ ജനറല്‍ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും വിരുദ്ധാഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചത്. മുന്നണി മാറ്റത്തെക്കുറിച്ച് അന്ന് പറയാതിരുന്നതില്‍ ദു$ഖമുണ്ട്. കുമ്പസാരം നല്ലതാണ്. ഇത്ര ദാരുണമായ തോല്‍വി പാര്‍ട്ടി ഇതുവരെ ഏറ്റിട്ടില്ളെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു.
തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ അതു വരുത്തണം. യു.ഡി.എഫില്‍ എത്രകാലം തുടരാനാകുമെന്നതില്‍ ആശങ്കയുണ്ട്. എന്നാല്‍, പെട്ടെന്ന് മുന്നണി വിടില്ല. കെ.പി.സി.സി അധ്യക്ഷന്‍െറ സംസാരം കേട്ടാല്‍ പ്രതിപക്ഷ നേതാവാണെന്ന് തോന്നും.

ആദര്‍ശ ശുദ്ധിയൊക്കെ നല്ലതാണ്. പക്ഷേ, അത് അവസരത്തിലും അനവസരത്തിലും പറയുന്നത് ശരിയല്ല. ഇടതുസര്‍ക്കാറിന്‍െറ  ഇതുവരെയുള്ള പ്രവര്‍ത്തനം സാമാന്യം ഭേദമാണ്. പിണറായി വിജയന്‍ മുഖ്യമന്ത്രിക്ക് ചേര്‍ന്ന മിതത്വം കാണിക്കുന്നുണ്ട്. അദ്ദേഹത്തിന്‍െറ ഉള്ളില്‍ പരമസാധുവായൊരു മനുഷ്യന്‍ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. അതേസമയം, മാധ്യമങ്ങള്‍ എതിരാളികളെ വകവരുത്തുന്നവനായിട്ടാണ് അദ്ദേഹത്തെ അവതരിപ്പിച്ചത് -അദ്ദേഹം പറഞ്ഞു. ചന്ദ്രചൂഡന്‍െറ നിലപാടുകളെ തള്ളിയ എ.എ. അസീസ്, എല്‍.ഡി.എഫ് വിടാനുള്ള തീരുമാനം പാര്‍ട്ടി ഒറ്റക്കെട്ടായെടുത്തതാണെന്ന് പറഞ്ഞു. പശ്ചിമബംഗാളില്‍ സി.പി.എം കോണ്‍ഗ്രസ് കൂട്ടുകെട്ടിലാണ്. എല്‍.ഡി.എഫില്‍ വന്നശേഷം പാര്‍ട്ടിയുടെ നിയമസഭാ സീറ്റ് എട്ടില്‍നിന്ന് നാലാക്കി. കൊല്ലം ലോക്സഭാസീറ്റും സി.പിഎം ഏറ്റെടുത്തു. അസീസ് അഭിപ്രായപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.