കോട്ടയം: കോണ്‍ഗ്രസിനെതിരെ വിമര്‍ശവുമായി വീണ്ടും ജനതാദള്‍ -യു. നിയമസഭാ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ സമ്പൂര്‍ണ തോല്‍വിക്ക് പ്രധാനകാരണം കോണ്‍ഗ്രസ് പ്രാദേശികനേതാക്കളും പ്രവര്‍ത്തകരും കാട്ടിയ അലസതയാണെന്ന് കോട്ടയത്ത് ചേര്‍ന്ന ജെ.ഡി.യു സംസ്ഥാനകമ്മിറ്റി യോഗം കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടെന്ന് കെ.പി.സി.സി നിയോഗിച്ച കമ്മിറ്റിതന്നെ കണ്ടത്തെിയിട്ടും അവര്‍ക്കെതിരെ നടപടിയെടുക്കാതെ കോണ്‍ഗ്രസ് നേതൃത്വം കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നത്. ഇക്കാര്യത്തില്‍ പൂര്‍ണ ഉത്തരവാദിത്തം കെ.പി.സി.സി നേതൃത്വത്തിനാണ്.
മറ്റുള്ളവരെ തിരുത്താന്‍ നടക്കുന്ന കെ.പി.സി.സി നേതൃത്വം എന്തുകൊണ്ടാണ് അന്വേഷണറിപ്പോര്‍ട്ടില്‍ നടപടിയെടുക്കാന്‍ മടിക്കുന്നതെന്നും യോഗത്തില്‍ ചോദ്യമുയര്‍ന്നു.യോഗത്തില്‍ മുന്‍ മന്ത്രി കെ.പി. മോഹനനെതിരെയും രൂക്ഷവിമര്‍ശം ഉയര്‍ന്നു. വ്യക്തിപരമായ നേട്ടത്തിനുവേണ്ടി പാര്‍ട്ടിയെ ഒറ്റിക്കൊടുത്തു. കൂട്ടത്തോല്‍വിക്ക് പ്രധാന കാരണക്കാരിലൊരാള്‍ മോഹനനാണെന്ന് അംഗങ്ങള്‍ വിമര്‍ശിച്ചു. മുന്നണിമാറാന്‍ അവസരം ഉണ്ടായിരുന്നിട്ടും വ്യക്തിപരമായ താല്‍പര്യം കണക്കിലെടുത്ത് അതിനെ മോഹനന്‍െറ നേതൃത്വത്തില്‍ അട്ടിമറിക്കുകയായിരുന്നു.
എല്‍.ഡി.എഫിലായിരുന്നെങ്കില്‍ ഇത്തരത്തിലൊരു ദയനീയ തോല്‍വി ഉണ്ടാകുമായിരുന്നില്ല. പാര്‍ട്ടിക്ക് യോജിച്ചുപോകാന്‍ കഴിയുന്ന മുന്നണി ഇടതാണെന്നും അഭിപ്രായം ഉയര്‍ന്നു. ഇതിനെതുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാര്‍ എം.പിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന ്മുന്നണിമാറ്റം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാമെന്ന ധാരണയില്‍ യോഗം പിരിയുകയായിരുന്നു.
ഇതില്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച് വിശദ അവലോകനവും ഉണ്ടാകും. ചികിത്സക്കുശേഷം വ ിശ്രമത്തിലായതിനാല്‍ എം.പി. വീരേന്ദ്രകുമാര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. വലതുമുന്നണിയില്‍ എത്തിയതുമുതല്‍ പാര്‍ട്ടിയെ അവഗണിക്കുന്ന സമീപനമാണ് കോണ്‍ഗ്രസില്‍നിന്ന് ഉണ്ടാകുന്നതെന്നും അഭിപ്രായമുയര്‍ന്നു. അടുത്ത ലോക്സഭാ തെരഞ്ഞെുടപ്പില്‍ സീറ്റിന്‍െറ കാര്യത്തില്‍ വീട്ടുവീഴ്ചക്ക് തയാറാകേണ്ടതില്ല. വടകര സീറ്റ് നിര്‍ബന്ധമായി പാര്‍ട്ടിക്ക് ലഭിക്കണം. പാലക്കാട് സീറ്റും ആവശ്യപ്പെടും.
നേമത്ത് വോട്ടുകച്ചവടം നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് യോഗത്തിനുശേഷം പാര്‍ട്ടി സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നേമത്തെ അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കുന്ന കാര്യത്തില്‍ കെ.പി.സി.സി നേതൃത്വമടക്കം അനാസ്ഥകാണിക്കുന്നു.
പാലക്കാട് റിപ്പോര്‍ട്ടന്മേല്‍ നടപടിയെടുത്തിരുന്നെങ്കില്‍ നേമത്ത് തോല്‍വി ആവര്‍ത്തിക്കില്ലായിരുന്നു. അലസത കാണിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ നടപടിയെന്ന ആവശ്യത്തില്‍നിന്ന് ജെ.ഡി.യു പിന്നോട്ടില്ളെന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.