ന്യൂഡല്‍ഹി: പെമ ഖണ്ഡുവിന്‍െറ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അരുണാചല്‍ പ്രദേശില്‍ അധികാരമേറ്റത് ബി.ജെ.പി രൂപവത്കരിച്ച വടക്കുകിഴക്കന്‍ ജനാധിപത്യമുന്നണി(നേഡ)ക്ക് ഏറ്റ ആദ്യ പ്രഹരമായി. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാളിനെ അധ്യക്ഷനാക്കി, അരുണാചല്‍പ്രദേശ്, സിക്കിം, നാഗാലാന്‍ഡ് മുഖ്യമന്ത്രിമാരെ അംഗങ്ങളാക്കി ആര്‍.എസ്.എസ് നേതാവ് രാം മാധവും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും ഉണ്ടാക്കിയ വടക്കു കിഴക്കന്‍ എന്‍.ഡി.എയിലെ ഒരു സഖ്യകക്ഷിയാണ് കോണ്‍ഗ്രസ് വിമതര്‍ തിരിച്ചുപോയതോടെ ഇല്ലാതായത്. അസമില്‍ സൊനോവാള്‍ അധികാരമേറ്റ മേയ് 24നാണ് ഈ മുന്നണിയുടെ ആദ്യയോഗം അമിത് ഷാ ഗുവാഹതിയില്‍ വിളിച്ചുചേര്‍ത്തത്.
യോഗത്തില്‍ അരുണാചല്‍ മുഖ്യമന്ത്രിയായിരുന്ന കലിഖോ പുലിനെ കൂടാതെ നാഗാലാന്‍ഡ്, സിക്കിം മുഖ്യമന്ത്രിമാരായ ടി.ആര്‍. സെലിയാങ്ങും പവന്‍ കുമാര്‍ ഷംലിങ്ങും പങ്കെടുത്തിരുന്നു. കോണ്‍ഗ്രസില്‍നിന്ന് ബി.ജെ.പിയിലേക്ക് ചേക്കേറിയ അസമിലെ വിജയത്തിന് പിന്നിലെ ശക്തിയെന്ന് വിശേഷിപ്പിച്ച അസം മന്ത്രി ഹേമന്ത ബിശ്വ ശര്‍മയായിരുന്നു ഇതിന് ചുക്കാന്‍പിടിച്ചത്. തുടര്‍ന്ന് കഴിഞ്ഞ ജൂലൈ 13ന് ഗുവാഹതിയില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ വടക്കുകിഴക്കന്‍ ജനാധിപത്യ സഖ്യം (നേഡ) ഒൗദ്യേഗികമായി നിലവില്‍ വന്നതായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് മുക്തഭാരതത്തിനായി 2017ല്‍ മണിപ്പൂരില്‍നിന്നും 2019ല്‍ സിക്കിമില്‍ നിന്നും കോണ്‍ഗ്രസ് സര്‍ക്കാറിനെ ഇല്ലാതാക്കുകയാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്നും അമിത് ഷാ വ്യക്തമാക്കി. ഈ മുന്നണിയുടെ മധുവിധു കഴിയും മുമ്പാണ് അരുണാചലിലെ മുഖ്യമന്ത്രിയെയും സഖ്യകക്ഷിയെയും തന്നെ ബി.ജെ.പിക്ക് നഷ്ടമായിരിക്കുന്നത്.
ഉത്തരാഖണ്ഡിന് പിറകെ കേട്ടുകേള്‍വിയില്ലാത്ത നടപടികളിലൂടെ അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിച്ചത് സുപ്രീംകോടതി അസാധുവാക്കിയപ്പോഴും കോടതിയല്ല, എണ്ണമാണ് ആരു ഭരിക്കുമെന്ന് തീരുമാനിക്കുകയെന്ന പ്രതികരണമായിരുന്നു ബി.ജെ.പി ദേശീയ നേതൃത്വത്തിന്‍െറയും മുന്‍ അരുണാചല്‍ മുഖ്യമന്ത്രി കലിഖോ പുലിന്‍െറയും ഭാഗത്തുനിന്നുണ്ടായത്. സുപ്രീംകോടതി വിധി മറികടക്കാന്‍ പീപ്ള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ എന്ന തന്‍െറ പാര്‍ട്ടിയെ മുഴുവന്‍ കോണ്‍ഗ്രസ് വിമത എം.എല്‍.എമാരുമായി ബി.ജെ.പിയില്‍ ലയിപ്പിച്ച് അരുണാചലിലേത് ബി.ജെ.പി സര്‍ക്കാറാക്കി മാറ്റാന്‍ അമിത് ഷായും കലിഖോ പുലും ധാരണയിലത്തെിയിരുന്നു.
എന്നാല്‍, അരുണാചല്‍ പ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് തയാറാക്കിയ തന്ത്രം കോണ്‍ഗ്രസ് സമര്‍ഥമായി പൊളിച്ചടുക്കി. ഇത് സാധ്യമാക്കിയതാകട്ടെ, ബി.ജെ.പി വളഞ്ഞുവെച്ച വിമതരിലേക്ക് കോണ്‍ഗ്രസ് നടത്തിയ തന്ത്രപരമായ നുഴഞ്ഞുകയറ്റവും. ബി.ജെ.പി ക്യാമ്പിലേക്ക് ചാഞ്ഞ പല വിമത എം.എല്‍.എമാരും സംതൃപ്തരല്ളെന്ന് മണത്തറിഞ്ഞ കോണ്‍ഗ്രസ് അതീവ രഹസ്യമായി നടത്തിയ നീക്കം മണത്തറിയാന്‍ പുതിയ ‘രാഷ്ട്രീയ ചാണക്യന്മാരായ’ അമിത് ഷാക്കും രാം മാധവിനും കഴിഞ്ഞില്ല. സുപ്രീംകോടതി വിധിയെ വെല്ലുവിളിച്ച് അസമിലെ ഗുവാഹതിയില്‍ ഹേമന്ത ബിശ്വ ശര്‍മ വാര്‍ത്താസമ്മേളനം നടത്തി കലിഖോ പുലിനെ പിന്തുണക്കുന്ന എം.എല്‍.എമാരെ അണിനിരത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് അവരില്‍ ഭൂരിഭാഗത്തെയും കോണ്‍ഗ്രസ് സ്വന്തം പക്ഷത്തേക്ക് തിരിച്ചുപിടിച്ചത്. സുപ്രീംകോടതി വിധിക്കുശേഷവും ബി.ജെ.പി സ്ഥാപിച്ച സര്‍ക്കാറായിരിക്കും അരുണാചലില്‍ നിലനില്‍ക്കുകയെന്ന് പ്രവചിച്ച രാഷ്ട്രീയ പണ്ഡിറ്റുകള്‍ക്കും ദേശീയ മാധ്യമങ്ങള്‍ക്കും ഇതോടെ പിഴച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.