വി.എസിന്‍െറ സ്ഥാനാര്‍ഥിത്വം: അനിശ്ചിതത്വം തുടരുന്നു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ മത്സരിക്കുന്നതില്‍ അനിശ്ചിതത്വം ബാക്കിനിര്‍ത്തി സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ചൊവ്വാഴ്ച വി.എസിന്‍േറതുള്‍പ്പെടെ ആരുടെയും സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് ചര്‍ച്ച ഉണ്ടായില്ല. തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട പൊതുമാര്‍ഗനിര്‍ദേശങ്ങളാണ് പരിഗണിച്ചത്. ബുധനാഴ്ച ചേരുന്ന സംസ്ഥാന സമിതിയില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവും.

നേതാക്കളടക്കം ആരെല്ലാം മത്സരിക്കണമെന്നത് ചര്‍ച്ച ചെയ്യാന്‍ ഈമാസം 11, 12 തീയതികളില്‍ സംസ്ഥാന സെക്രട്ടേറിയറ്റും 13ന് സംസ്ഥാന സമിതിയും ചേരും.
അതേസമയം, സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കാനത്തെിയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വി.എസുമായും സംസ്ഥാന നേതൃത്വവുമായും വെവ്വേറെ ചര്‍ച്ച നടത്തി. ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെ എ.കെ.ജി സെന്‍ററില്‍ എത്തിയ യെച്ചൂരി വി.എസിനെ വിളിച്ചുവരുത്തുകയായിരുന്നു. വി.എസ് മത്സരിക്കണമെന്ന കേന്ദ്രനേതൃത്വത്തിന്‍െറ നിലപാട് യെച്ചൂരി ധരിപ്പിച്ചതായാണ് സൂചന.

പിന്നീട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പിണറായി വിജയന്‍ എന്നിവരുമായും ചര്‍ച്ച നടത്തി. സംസ്ഥാന നേതൃത്വവുമായുള്ള ചര്‍ച്ചകളില്‍ വി.എസിന്‍െറ പേര് യെച്ചൂരി പരാമര്‍ശിച്ചെന്നാണ് അറിയുന്നത്. യോഗത്തില്‍ പി.ബി നിലപാടും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ്, സ്ഥാനാര്‍ഥിത്വം തുടങ്ങിയവയില്‍ വി.എസിന്‍െറയും സംസ്ഥാന നേതൃത്വത്തിന്‍െറയും മനസ്സ് അറിയുകയായിരുന്നു യെച്ചൂരിയുടെ യാത്രാലക്ഷ്യം. വി.എസ്, പിണറായി വിജയന്‍ എന്നിവരുടെ സ്ഥാനാര്‍ഥിത്വത്തില്‍ പൊതുധാരണ രൂപപ്പെട്ട് വരുന്നുണ്ടെങ്കിലും സൂചന നല്‍കാനോ പരസ്യപ്രകടനത്തിനോ നേതൃത്വം തയാറായിട്ടില്ല.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വി.എസില്‍ കുരുങ്ങിക്കിടക്കേണ്ടതില്ളെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. ജില്ലാ കമ്മിറ്റികളോട് സാധ്യതാ സ്ഥാനാര്‍ഥിപ്പട്ടിക സംബന്ധിച്ച് ചര്‍ച്ച നടത്തി പാനല്‍ തയാറാക്കാന്‍ സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.