വി.എസിന്‍െറ സ്ഥാനാര്‍ഥിത്വം: പോളിറ്റ് ബ്യൂറോ തീരുമാനിക്കും

ന്യൂഡല്‍ഹി: വി.എസ്. അച്യുതാനന്ദന്‍െറ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ തീരുമാനമെടുക്കും. മാര്‍ച്ച് 11ന് ചേരുന്ന സംസ്ഥാന നേതൃയോഗത്തിന് മുന്നോടിയായി ഇക്കാര്യം തീരുമാനിക്കാന്‍ പി.ബി യോഗം ചേരും. വി.എസ് മത്സരിക്കുന്ന കാര്യത്തില്‍  വി.എസുമായും പിണറായിയുമായും സീതാറാം യെച്ചൂരി ചര്‍ച്ച നടത്തി. ഇക്കാര്യത്തില്‍ പിണറായിയും വി.എസും രണ്ടുതട്ടിലാണ്. വി.എസ് മത്സരിക്കുന്നതില്‍ പിണറായി പക്ഷത്തിന് എതിര്‍പ്പില്ല. അതേസമയം, മത്സരിക്കണമെങ്കില്‍ വിജയിച്ചശേഷമുള്ള കാര്യങ്ങളില്‍ വ്യക്തതവേണമെന്നാണ് വി.എസിന്‍െറ ആവശ്യം.  മുഖ്യമന്ത്രിസ്ഥാനം ഉള്‍പ്പെടെയുള്ള അത്തരമൊരു ഉറപ്പിനും പിണറായി പക്ഷം തയാറല്ല.

അതേസമയം, വി.എസും പിണറായിയും മത്സരരംഗത്തുണ്ടാകണമെന്ന നിലപാടിലാണ് കേന്ദ്രനേതൃത്വം. തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ യെച്ചൂരി കേന്ദ്രനേതാക്കളുമായി ആശയവിനിമയം തുടങ്ങിയിട്ടുണ്ട്. വി.എസിന്‍െറയും പിണറായിയുടെയും സ്ഥാനാര്‍ഥിത്വം പി.ബിയുടെ തീരുമാനമായി സംസ്ഥാനസമിതിയില്‍ അവതരിപ്പിക്കാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.