തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക മാര്‍ച്ച് 17 ഓടെ കേന്ദ്ര പാര്‍ലമെന്‍ററി ബോര്‍ഡിന് സമര്‍പ്പിക്കും. സ്ഥാനാര്‍ഥി പട്ടികയില്‍ ധാരണയിലത്തൊന്‍ 13ന് തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ചേരും. അന്ന് 70 സീറ്റില്‍ തീരുമാനമാവും. മാര്‍ച്ച് 19നും 20നും ദേശീയ നിര്‍വാഹക സമിതിക്കുശേഷം കേന്ദ്ര നേതാക്കളെ കൂടി പങ്കെടുപ്പിച്ച് സംസ്ഥാന എന്‍.ഡി.എ കോഓഡിനേഷന്‍ കമ്മിറ്റി ചേരും.
കോര്‍ കമ്മിറ്റിയംഗങ്ങളുടെയും ജനറല്‍ സെക്രട്ടറിമാരുടെയും മറ്റ് ചില നേതാക്കളുടെയും സീറ്റുകളിലാണ് ഇതുവരെ ധാരണയായിട്ടുള്ളത്. ഇതനുസരിച്ച് കുമ്മനം രാജശേഖരന്‍- വട്ടിയൂര്‍ക്കാവ്, ഒ. രാജഗോപാല്‍-നേമം, വി. മുരളീധരന്‍-കഴക്കൂട്ടം, പി.കെ. കൃഷ്ണദാസ്-കാട്ടാക്കട, പി.എസ്. ശ്രീധരന്‍ പിള്ള-ചെങ്ങന്നൂര്‍, സി.കെ. പത്മനാഭന്‍-കുന്നമംഗലം, കെ. സുരേന്ദ്രന്‍-മഞ്ചേശ്വരം, ശോഭാ സുരേന്ദ്രന്‍-പാലക്കാട്, എം.ടി. രമേശ്-ആറന്മുള, എ.എന്‍. രാധാകൃഷ്ണന്‍- മണലൂര്‍, പി.എം. വേലായുധന്‍-മാവേലിക്കര, കെ.പി. ശ്രീശന്‍-കോഴിക്കോട് നോര്‍ത് എന്നിവിടങ്ങളിലും ജോര്‍ജ് കുര്യന്‍ കോട്ടയം ജില്ലയിലും മത്സരിക്കും. തിരുവനന്തപുരം മണ്ഡലത്തില്‍ ഇതുവരെ സ്ഥാനാര്‍ഥിയെ തീരുമാനിച്ചില്ല. ഇതിന് പുറമെയുള്ളവരുടെ പട്ടികയാണ് ഞായറാഴ്ച തീരുമാനിക്കുക.
അതേസമയം ബി.ഡി.ജെ.എസുമായി ഇതുവരെ 26 സീറ്റുകളിലാണ് ധാരണയിലത്തെിയിട്ടുള്ളത്. 70 സീറ്റുകളുടെ പട്ടികയുമായാണ് ഇവര്‍ ബി.ജെ.പി നേതൃത്വത്തെ സമീപിച്ചത്. എന്നാല്‍ മണ്ഡല അടിസ്ഥാനത്തില്‍ സാധ്യതാ സ്ഥാനാര്‍ഥികളുടെ യോഗ്യത ചര്‍ച്ച ചെയ്ത ബി.ജെ.പി തുഷാര്‍ വെള്ളാപ്പള്ളിയെയും കൂട്ടരെയും വിദഗ്ധമായി വെട്ടുകയായിരുന്നു. കോവളം, വാമനപുരം, വര്‍ക്കല, കുണ്ടറ, കരുനാഗപ്പള്ളി (കെ. രാജന്‍ ബാബു വന്നാല്‍), തിരുവല്ല, കോന്നി, അരൂര്‍, ചേര്‍ത്തല, വൈപ്പിന്‍, തൃപ്പൂണിത്തുറ, നാട്ടിക, കൊടുങ്ങല്ലൂര്‍, ചാലക്കുടി, ഇരിങ്ങാലക്കുട, നെന്മാറ, ചിറ്റൂര്‍, കോഴിക്കോട് സൗത്, തിരുവമ്പാടി, പേരാവൂര്‍, കാഞ്ഞങ്ങാട്, മലപ്പുറം ജില്ലയില്‍ ഒരു സീറ്റ് എന്നിങ്ങനെയാണ് ധാരണ.15ന് കോഴിക്കോട്ട് രണ്ടാംഘട്ട ചര്‍ച്ച നടക്കും. ശേഷമാവും എന്‍.ഡി.എയിലെ മറ്റ് ഘടകകക്ഷികളുമായുള്ള സീറ്റ് പങ്കുവെക്കല്‍ ചര്‍ച്ച നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.