തിരുവനന്തപുരം: പ്രതിപക്ഷത്തിന്‍െറ സ്വാശ്രയസമരം തുടരുന്ന സാഹചര്യത്തില്‍ രണ്ട് ദിവസം വെട്ടിചുരുക്കി നിയമസഭ തല്‍ക്കാലത്തേക്ക് പിരിഞ്ഞു. എം.എല്‍.എമാരുടെ സമരം ഒത്തുതീരുമെന്ന പ്രതീക്ഷ പൊലിഞ്ഞതോടെ ചോദ്യോത്തര വേള അടക്കം തടസ്സപ്പെടുത്തി പ്രതിപക്ഷം നിലപാട് കടുപ്പിച്ചു. അതോടെ, ബുധനും വ്യാഴവും പരിഗണിക്കേണ്ട ധനാഭ്യര്‍ഥന ചര്‍ച്ച കൂടാതെ പാസാക്കി പിരിയണമെന്ന മുഖ്യമന്ത്രിയുടെ പ്രമേയം സഭ അംഗീകരിച്ചു. ഇനി ഒക്ടോബര്‍ 17ന് മാത്രമേ സഭ ചേരുകയുള്ളൂ. വെള്ളിയാഴ്ച ചേരേണ്ടതില്ളെന്ന് നേരത്തേതന്നെ ധാരണ ഉണ്ടായിരുന്നു.
ചോദ്യത്തോരവേള തടസ്സപ്പെടുത്തിയ പ്രതിപക്ഷം നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ അനുവദിച്ചില്ല. മുഖ്യമന്ത്രിക്കെതിരെ ബാനറുമായി രംഗത്തു വന്ന അവര്‍ സ്പീക്കറുടെ ഡയസിന് മുന്നില്‍ ചെന്നുനിന്ന് മുദ്രാവാക്യം വിളിച്ചു. മടങ്ങിപ്പോകാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടുവെങ്കിലും അനുസരിച്ചില്ല. ഇതു നിര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഒരു വിഷയത്തില്‍ത്തന്നെ, നിരന്തരം സഭ തടസ്സപ്പെടുത്തുന്നത് ശരിയല്ളെന്ന് പറഞ്ഞു. നയപരമായ കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. അതു പ്രകടിപ്പിക്കാനുള്ള വേദിയാണ് നിയമസഭ. ഇവിടെ അതു പ്രകടിപ്പിക്കുകയും പുറത്ത് സമരം നടത്തുകയുമാണ് വേണ്ടത്. കഴിഞ്ഞദിവസങ്ങളില്‍ നാടിനെ ബാധിക്കുന്ന വിഷയങ്ങളിലെ ധനാഭ്യര്‍ഥന ചര്‍ച്ചകളാണ് നടന്നത്. അതില്‍ സഹകരിക്കാതെ ബഹളം കൂട്ടുന്നത് ശരിയല്ല. ലോകം ഇതൊക്കെ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ചോദ്യോത്തരവേള റദ്ദുചെയ്യുകയും സഭ നിര്‍ത്തിവെക്കുകയും ചെയ്തു. ശൂന്യവേളയില്‍ വീണ്ടും ചേര്‍ന്നപ്പോഴും പ്രതിപക്ഷ നിലപാടിന് മാറ്റമുണ്ടായില്ല. ഇതോടെ സമ്മേളന നടപടികള്‍ വെട്ടിക്കുറയ്ക്കുന്നതിനുള്ള പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചു. മുഖ്യമന്ത്രി പ്രസ്താവന നടത്തവെ പ്രതിപക്ഷം ബഹളം വച്ചു. ഇതിനിടെ സ്പീക്കറുടെ മുഖം മറച്ച് യു.ഡി.എഫ് ബാനര്‍ ഉയര്‍ത്തിപ്പിടിച്ചത് ബഹളത്തിനും വഴിവെച്ചു. ഇതു സ്പീക്കറെയും പ്രകോപിതനാക്കി. എല്ലാറ്റിനും പരിധിയുണ്ടെന്നും പ്രതിഷേധം മര്യാദയുടെ സീമലംഘിക്കരുതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. എന്നിട്ടും യു.ഡി.എഫ് നിലപാട് മാറ്റിയില്ല. ഒടുവില്‍ സ്പീക്കര്‍ സ്വരം കടുപ്പിച്ചതോടെ ബാനര്‍ താഴ്ത്തി. മുഖ്യമന്ത്രിയുടെ പ്രസ്താവന പൂര്‍ത്തിയായ ഉടന്‍ സഭ പിരിഞ്ഞു. പ്രതിപക്ഷം പ്രകടനത്തോടെ പുറത്തേക്കു പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.