കൊച്ചി: മന്ത്രി കെ. ബാബു എക്സൈസ് വകുപ്പിന്‍െറ ചുമതല വഹിച്ചിരുന്നപ്പോള്‍ വകുപ്പ് നിയന്ത്രിച്ചിരുന്നത് ‘ത്രിമൂര്‍ത്തികള്‍’. ഇവരുടെ അനുമതിയില്ലാതെ ഇവിടെ ഈച്ചപോലും പറക്കില്ലായിരുന്നെന്നാണ് വകുപ്പിലുള്ളവര്‍ പറയുന്നത്. പുതിയ ബാര്‍ ലൈസന്‍സ് അനുവദിക്കല്‍, ലൈസന്‍സ് പുതുക്കല്‍ തുടങ്ങിയ കാര്യങ്ങളെല്ലാം ഇവരാണ് നോക്കിയിരുന്നത്. ഇതിന് വഴിയൊരുക്കിയതാകട്ടെ മന്ത്രി ആദ്യം കൈക്കൊണ്ട തീരുമാനവും. ബാബു ചുമതലയേല്‍ക്കുന്നതിനു മുമ്പ് ബാര്‍ ലൈസന്‍സ് അനുവദിക്കാനുള്ള അധികാരം എക്സൈസ് കമീഷണര്‍ക്കായിരുന്നു.
എന്നാല്‍, ബാബു ചുമതലയേറ്റയുടന്‍ ഈ അധികാരം സ്വയം ഏറ്റെടുത്തു. വകുപ്പുമേധാവി കൈയാളിയിരുന്ന അധികാരം മന്ത്രിയില്‍ നിക്ഷിപ്തമായതോടെയാണ് പേഴ്സനല്‍ സ്റ്റാഫിലെ ത്രിമൂര്‍ത്തികള്‍ കളി തുടങ്ങിയത്്. ഇതിലൊരാള്‍ ഏത് സര്‍ക്കാര്‍ വന്നാലും എക്സൈസ് മന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫില്‍നിന്ന് ഇറങ്ങാത്തയാളായിരുന്നു. 2001ല്‍ യു.ഡി.എഫ് ഭരണത്തില്‍ ശങ്കരനാരായണന്‍ എക്സൈസ് മന്ത്രിയായപ്പോഴും പിന്നീട് ഇടതുമന്ത്രിസഭയില്‍ ഗുരുദാസന്‍ വകുപ്പ് കൈയാളിയപ്പോഴും വീണ്ടും യു.ഡി.എഫ് അധികാരമേറ്റ് കെ. ബാബു മന്ത്രിയായപ്പോഴും ഇദ്ദേഹത്തിന് ഇളക്കമില്ല.
ഇദ്ദേഹവും വകുപ്പിലെ പാലക്കാട് സ്വദേശിയായ പ്യൂണും ഡ്രൈവറും ചേര്‍ന്നാണ് കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത്. ഒരു പ്രദേശത്ത് ബാര്‍ അനുവദിച്ചുകിട്ടണമെങ്കില്‍ തദ്ദേശ സ്ഥാപനത്തിന്‍െറ അനുമതി ഉള്‍പ്പെടെ മുഴുവന്‍ രേഖകളുമായി അപേക്ഷ എക്സൈസ് റേഞ്ച് ഓഫിസര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷ ലഭിച്ചാല്‍ എക്സൈസ് സി.ഐ ആവശ്യമായ പരിശോധനകള്‍ നടത്തി ലൈസന്‍സ് അനുവദിക്കാവുന്നതാണോ അല്ലയോ എന്ന് ശിപാര്‍ശ ചെയ്യും. ഈ ശിപാര്‍ശ സഹിതം ഡെ. എക്സൈസ് കമീഷണര്‍, ജോ. എക്സൈസ് കമീഷണര്‍ എന്നിവര്‍ മുഖേനയാണ് അപേക്ഷ കമീഷണര്‍ക്ക് എത്തുക. ബാബു ചുമതലയേറ്റ ശേഷം എക്സൈസ് കമീഷണറുടെ ശിപാര്‍ശ സഹിതം ഫയല്‍ മന്ത്രിയുടെ മേശപ്പുറത്തത്തെും എന്നായി നടപടി ക്രമം.
മന്ത്രിയാണ് ആര്‍ക്കൊക്കെ ലൈസന്‍സ് അനുവദിക്കണം എന്ന് തീരുമാനിക്കുക. ലൈസന്‍സിനുള്ള അപേക്ഷയില്‍ താഴേ തലത്തില്‍ നടപടി ആരംഭിക്കുമ്പോള്‍തന്നെ ‘ത്രിമൂര്‍ത്തികള്‍’ രംഗത്തിറങ്ങും. അപേക്ഷകനുമായുള്ള വിലപേശലില്‍ തുക ഉറച്ചാല്‍ നടപടി മിന്നല്‍ വേഗത്തിലാകും. ഇല്ളെങ്കില്‍ ഓരോ തലത്തിലും അപേക്ഷ ഇഴയും. ബാബു മന്ത്രിയായിരുന്ന കാലയളവില്‍ ബാര്‍ ലൈസന്‍സിന് ലഭിച്ച 194 അപേക്ഷയുടെ ഫയലുകള്‍ വിജിലന്‍സ് വിശദമായി പരിശോധിച്ചിരുന്നു. ചില അപേക്ഷകളില്‍ മന്ത്രിയുടെ മേശപ്പുറത്ത് എത്തിയ അന്നുതന്നെ ലൈസന്‍സിന് അനുമതിയായി. ചില അപേക്ഷകള്‍ മന്ത്രിയുടെ മേശപ്പുറത്ത് മൂന്നുമാസത്തിലധികം ഉറങ്ങുകയു ചെയ്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.