കെ.എം. മാണിയെ തിരിച്ചുവിളിക്കുന്നത് അജണ്ടയിലില്ല –സുധീരന്‍

കാസര്‍കോട്: കെ.എം. മാണിയെ തിരിച്ചുവിളിക്കുന്നത് യു.ഡി.എഫ് അജണ്ടയിലില്ളെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. കാസര്‍കോട് ഗെസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി  പറയുകയായിരുന്നു അദ്ദേഹം. മാണി മുന്നണിവിട്ടത് അദ്ദേഹത്തിന്‍െറ രാഷ്ട്രീയതീരുമാനത്തിന്‍െറ
അടിസ്ഥാനത്തിലാണ്. നിയമസഭയില്‍ പ്രത്യേക ബ്ളോക്കായി നില്‍ക്കാന്‍ മാണിക്ക് അനുമതി ലഭിച്ചു. അതിനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. ബാര്‍കോഴ പ്രശ്നത്തിന്‍െറ പേരിലല്ല മാണി പോയത്. അങ്ങനെ അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ല -സുധീരന്‍ തുടര്‍ന്നു.

കെ. ബാബുവിനെതിരെയുള്ള വിജിലന്‍സ് അന്വേഷണം പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്യുമെന്ന് പറഞ്ഞ സുധീരന്‍ അന്വേഷണത്തെ അപലപിക്കുകയൊ സ്വാഗതം ചെയ്യുകയൊ ചെയ്തില്ല. ‘കെ. ബാബുവിനെതിരായ അന്വേഷണം പാര്‍ട്ടി വിശദമായി വിലയിരുത്തും. തനിക്കു പറയാനുള്ള കാര്യങ്ങള്‍ പാര്‍ട്ടിയില്‍ പറഞ്ഞിട്ടുണ്ട്. കൂടുതല്‍ വിലയിരുത്തല്‍വേണം. മറ്റുള്ളവര്‍ പറയുന്നതിനനുസരിച്ച് എന്തെങ്കിലും പറയാന്‍ കഴിയില്ല എന്നതിനാലാണ് പുറത്തു പറയാതിരിക്കുന്നത്.
പാര്‍ട്ടിയില്‍ പറഞ്ഞ കാര്യങ്ങങള്‍ ഏതാണ്ടെല്ലാം പുറത്തുവന്നിട്ടുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വെളിപ്പെടുത്തി. ഒക്ടോബര്‍ രണ്ടിന് കന്യാകുമാരിയില്‍നിന്ന് എം.എം. ഹസന്‍ ആരംഭിക്കുന്ന ജാഥയിലേക്ക് ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ ക്ഷണിച്ച് താങ്കളെ ഒഴിവാക്കിയിട്ടുണ്ടല്ളോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടിപറഞ്ഞില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.