ബി.ജെ.പിക്ക് ആരോടും രാഷ്ട്രീയ അയിത്തമില്ല –ശ്രീധരന്‍പിള്ള

കോഴിക്കോട്: ബി.ജെ.പിക്ക് ഒരു പാര്‍ട്ടിയുമായും രാഷ്ട്രീയ അയിത്തമില്ളെന്ന് ദേശീയ കൗണ്‍സില്‍ അംഗം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  ബി.ജെ.പി നയിക്കുന്ന മുന്നണിയിലേക്ക് ആര്‍ക്കും വരാം. ഇപ്പോള്‍ സി.പി.എം ശ്രീകൃഷ്ണ ജയന്തിയും ശ്രീനാരായണ ഗുരു ജയന്തിയുമെല്ലാം ആഘോഷിക്കുന്നുണ്ട്. ഹിന്ദുത്വം സി.പി.എം ഏറ്റെടുക്കുന്നതില്‍ ബി.ജെ.പിക്ക് എതിര്‍പ്പില്ല. എന്നാല്‍, കപട ഹിന്ദുക്കളാവരുത്. നേരെനിന്ന് പറയുന്നതില്‍ ഉറച്ചുനില്‍ക്കണം. മുമ്പ് ശ്രീനാരായണ ഗുരുവിന്‍െറ ആത്മീയ ചിന്തയെ തങ്ങള്‍ നിരാകരിക്കുന്നുവെന്ന് പറഞ്ഞയാളാണ് ഇ.എം.എസ്. ആശയം നഷ്ടപ്പെട്ടതിന്‍െറ ജാള്യം മറച്ചുവെക്കാന്‍ ബി.ജെ.പിയുടെ മേക്കിട്ട് കയറുകയാണ് സി.പി.എം.

1967ല്‍ നടന്ന ദീന്‍ദയാല്‍ ഉപാധ്യായയെ ജനസംഘ അധ്യക്ഷനായി തെരഞ്ഞെടുത്തതിന്‍െറ അമ്പതാം വാര്‍ഷികത്തിലാണ് കോഴിക്കോട്ട് ബി.ജെ.പിയുടെ ദേശീയ കൗണ്‍സില്‍ നടക്കുന്നത്. മുതലാളിത്തവും കമ്യൂണിസവും പരാജയപ്പെട്ടിരിക്കെ, മൂന്നാം ബദലായി ഏകാത്മമാനവ ദര്‍ശനം എന്ന ആശയമാണ് സമ്മേളനത്തിലൂടെ ബി.ജെ.പി മുന്നോട്ടുവെക്കുന്നത്. ഗാന്ധിജിയുടെ സ്വപ്നഭാരതവും ദീന്‍ദയാല്‍ ഉപാധ്യായയുടെ ദര്‍ശനവും സമാനതകളുള്ളതാണ്. സംസ്ഥാനത്ത്15 ശതമാനം വോട്ടുള്ള ബി.ജെ.പിക്ക് എല്ലാ പാര്‍ട്ടികളും ഒറ്റക്ക് നിന്നാല്‍ 21 എം.എല്‍.എമാരെ സൃഷ്ടിക്കാനുള്ള ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.