മസിൽ പിടിച്ച്​ അഞ്ചുദിവസം, പിടിവിട്ടപ്പോൾ അനുനയം...

തിരുവനന്തപുരം: മസിൽ പിടിച്ച് അഞ്ചുദിവസം... ഒടുവിൽ എല്ലാം കൈയിൽനിന്ന് പോയപ്പോൾ പി.ബി അംഗത്തെ കൊണ്ട് പഴിപറയിച്ച ഘടകകക്ഷി നേതാവിനെ ഇറക്കി ഒത്തുതീർപ്പ്. എന്നാൽ, മുഖ്യമന്ത്രി വഴങ്ങിയപ്പോഴും മുഖംരക്ഷിക്കാൻ സർക്കാറിനും സി.പി.എമ്മിനും ആയതുമില്ല. ഒരു േഫാൺവിളിയിലോ ഒരുഉറപ്പിലോ തീർക്കാവുന്ന വിഷയത്തെ ഇത്രയും വഷളാക്കിയ മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും പൊതുസമൂഹത്തിൽ തീർത്തും ഒറ്റപ്പെടുകയുംചെയ്തു. അപ്പോഴും ജനമനസ്സ് തിരിച്ചറിഞ്ഞ സി.പി.െഎ നേതൃത്വംതന്നെ ഒരിക്കൽകൂടി കൈയടിനേടുകയാണ്. ജിഷ്ണു പ്രണോയ് വിഷയത്തിലെ ബാക്കിപത്രം ഇതാണ്.

തിരുവനന്തപുരം ലോ അക്കാദമി ലോ കോളജ് വിദ്യാർഥിസമരത്തി​െൻറയും അതി​െൻറ ഒത്തുതീർപ്പി​െൻറയും തനിയാവർത്തനവും. ശനിയാഴ്ച വരെ ജിഷ്ണുവി​െൻറ കുടുംബത്തി​െൻറ ആവശ്യങ്ങളോട് മുഖംതിരിഞ്ഞുനിന്ന സർക്കാറിനെ അല്ല ഞായറാഴ്ച കണ്ടത്. ജിഷ്ണുവി​െൻറ മാതാവ് മഹിജയുടെയും സഹോദരി അവിഷ്ണയുടെയും ആരോഗ്യസ്ഥിതി കൂടുതൽ വഷളായതോടെ കാര്യങ്ങൾ കൈയിൽനിന്ന് വിട്ടുപോകുെന്നന്ന് സർക്കാർ തിരിച്ചറിഞ്ഞു. മലപ്പുറം ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾമാത്രം ശേഷിക്കേ, മുഖ്യമന്ത്രിയുടെ കടുംപിടുത്തം രാഷ്ട്രീയതിരിച്ചടിയാവുമെന്നും ക്രമസമാധാനപ്രശ്നമായി വളരുമെന്നും സി.പി.എം കേന്ദ്രനേതൃത്വവും സി.പി.െഎയും തിരിച്ചറിഞ്ഞു. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയുമായും ബന്ധപ്പെട്ട് പ്രശ്നംപരിഹരിക്കണമെന്ന് നിർദേശിച്ചു. ഇതിനേക്കാളേറെ സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നടത്തിയ നിർണായക ഇടപെടലാണ് പ്രശ്നപരിഹാരത്തിന് വഴിതുറന്നത്.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഫോണിൽ വിളിച്ച കാനം പ്രശ്നം ഏതുവിധേനയും അവസാനിപ്പിക്കണമെന്ന് പറഞ്ഞു. ആരുടെ ഇടപെടലും സ്വാഗതാർഹമെന്ന നിലപാടിലുമായിരുന്നു സി.പി.എം. ഞായറാഴ്ച ഉച്ചക്ക് മെഡിക്കൽ കോളജ് െഎ.സി.യുവിൽ കിടക്കുന്ന മഹിജയെ കാനം കണാനെത്തി. അതിനുമുമ്പ് കോടിയേരിയുമായി ബന്ധപ്പെട്ടു.മഹിജയുടെ വേദനകൾ കേട്ട കാനം ഡോക്ടറോട് ആരോഗ്യസ്ഥിതി ആരാഞ്ഞു. തുടർന്ന് നിരാഹാരസമരം അവസാനിപ്പിക്കേേണ്ടന്ന് ചോദിച്ചു. ഒരു പ്രതിയെയെങ്കിലും പിടികൂടാതെ സമരം അവസാനിപ്പിക്കിെല്ലന്ന് മഹിജ വ്യക്തമാക്കി. സഹോദരനെയും ഗൂഢാലോചനകുറ്റം ചുമത്തി പെടുത്താൻ ശ്രമിക്കുെന്നന്ന ആശങ്കയും അവർ പ്രകടിപ്പിച്ചു. അതുണ്ടാവില്ലെന്ന് ഉറപ്പുനൽകിയ കാനം സഹോദരൻ ശ്രീജിത്തിനെയും ഭർത്താവ് അശോകനെയും കണ്ടു.

പിന്നീട് ശ്രീജിത്തുമായി അനുനയത്തി​െൻറ സാധ്യതകൾ തേടി. പ്രതികളെ പിടിക്കണം, ഗൂഢാലോചന കേസിൽ പെടുത്തരുത്, ജിഷ്ണുവി​െൻറ മരണം അന്വേഷിക്കുന്ന സംഘത്തിലെ ചിലർെക്കതിരെ പരാതി ഉണ്ട്, ഡി.ജി.പി ഒാഫിസിന് മുന്നിൽ അതിക്രമം കാട്ടിയ കേൻാൺമ​െൻറ് എ.സി കെ.ഇ. ബൈജു, മ്യൂസിയം എസ്.െഎ എന്നിവർക്കെതിരെ നടപടിവേണം... ശ്രീജിത്ത് ആവശ്യങ്ങൾ മുന്നോട്ടുെവച്ചു. ആശുപത്രിയിൽനിന്ന് പുറത്തുവന്നയുടൻ കാനത്തിന് കോടിയേരിയുടെ ഫോൺ. പ്രതികാരനടപടി ഉണ്ടാവില്ലെന്ന് കോടിയേരിയുടെയും ഉറപ്പ്. പിന്നീട് എം.വി. ജയരാജൻ ബന്ധപ്പെട്ടു. ജയരാജൻ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് തിരിച്ച് വിളിച്ചു. ആരെയും കേസിൽപെടുത്തില്ലെന്നറിയിച്ചു.

അന്വേഷണ സംഘത്തെക്കുറിച്ച പരാതി രേഖാമൂലം നൽകാൻ നിർദ്ദേശിക്കാമെന്ന് പറഞ്ഞ കാനം പ്രതികളെ അറസ്റ്റ് ചെയ്യുന്നത് ഉൾപ്പെടയുള്ളവയിൽ സർക്കാറാണ് നടപടി എടുക്കേണ്ടതെന്നും ചൂണ്ടിക്കാട്ടി. അതോടെ, സർക്കാറി​െൻറയും പൊലീസി​െൻറയും നടപടി വേഗത്തിലായി. കേസിലെ സ്പെഷൽ പ്രോസിക്യൂട്ടർ സി.പി. ഉദയഭാനു സമവായചർച്ചക്ക് സർക്കാർ നിർദേശപ്രകാരം തലസ്ഥാനത്തേക്ക് തിരിച്ചു. പാമ്പാടി നെഹ്റു കോളജ് വൈസ് പ്രിൻസിപ്പലും കേസിലെ മൂന്നാംപ്രതിയുമായ എൻ. ശക്തിവേലിനെ കോയമ്പത്തൂരിൽനിന്ന് പൊലീസ് പിടികൂടുന്നു. അനുനയത്തി​െൻറ വാതിൽ തുറന്ന് ഉദയഭാനുവും കുടുംബാംഗങ്ങളും ആശുപത്രിയിൽ ചർച്ചനടത്തി. ഇതിനിടെ മകൻ നഷ്ടപ്പെട്ട ആ അമ്മ കാത്തിരുന്ന ആ ഫോൺ വിളി എത്തി -മുഖ്യമന്ത്രി പിണറായി വിജയൻ മഹിജയുമായി സംസാരിച്ചു. അതോടെ പ്രശ്നങ്ങൾക്ക് പരിഹാരവുമായി...

Tags:    
News Summary - 5 days to defend, then loose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.