ചെന്നൈ: താനിപ്പോഴും പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയാണെന്ന അവകാശവാദവുമായി ശശികലയുടെ സഹോദരി പുത്രൻ ടി.ടി.വി. ദിനകരൻ വീണ്ടും രംഗത്തെത്തിയതോടെ തമിഴ്നാട്ടിലെ അണ്ണാ ഡി.എം.കെ സർക്കാർ വീണ്ടും പ്രതിസന്ധിയിലേക്ക്. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി പക്ഷത്തുനിന്ന് 10 എം.എൽ.എമാരും മൂന്ന് എം.പിമാരും ദിനകരനൊപ്പം കൂടിയതാണ് പ്രതിസന്ധിക്ക് കാരണം. ഇതിനിടെ ദിനകരൻ തുടർ പ്രവർത്തനങ്ങളെ കുറിച്ചാലോചിക്കാൻ മാതൃസഹോദരിയും ജനറൽ സെക്രട്ടറിയുമായ ശശികലയെ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ സന്ദർശിച്ചു. 60 ദിവസം കാത്തിരിക്കാൻ ശശികല ഉപേദശിച്ചതായി ദിനകരൻ പറഞ്ഞു.
എം.എൽ.എമാരായ സെന്തിൽ ബാലാജി, തങ്ക തമിഴ് സെൽവൻ, പി. വെട്രിവേൽ, എസ്. മാരിയപ്പൻ കെന്നഡി, ആർ. സുബ്രഹ്മണി, ആർ. മുരുകേശൻ തുടങ്ങിയവരും എം.പിമാരായ വി. ഏഴുമലൈ, പി. നാഗരാജൻ, വേണുഗോപാൽ മുൻമന്ത്രിമാരായ തൊപ്പു എൻ.ഡി. വെങ്കടാചലം, പി. പളനിയപ്പൻ എന്നിവരുമാണ് പിന്തുണയുമായി ദിനകരെനാപ്പം ബംഗളൂരുവിലുണ്ടായിരുന്നത്.
അതേസമയം, ധനമന്ത്രി ഡി. ജയകുമാറിെൻയും വിദ്യാഭ്യാസ മന്ത്രി കെ. സെേങ്കാട്ടയ്യെൻറയും നേതൃത്വത്തിൽ 19 മന്ത്രിമാർ യോഗം ചേർന്ന് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയെ സന്ദർശിച്ച് പിന്തുണ ആവർത്തിച്ചു. ദിനരകനെയും കുടുംബത്തെയും പാർട്ടിയിൽനിന്ന് പുറത്താക്കിയ നടപടിയിൽ ഉറച്ചുനിൽക്കുന്നതായി ഇവർ മാധ്യമങ്ങേളാട് പറഞ്ഞു.
തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായി 40 ദിവസത്തെ ജയിൽവാസത്തിനുശേഷം ജാമ്യം ലഭിച്ച് ശനിയാഴ്ച ചെന്നൈയിൽ എത്തിയ ദിനകരന് എം.എൽ.എമാരും എം.പിയും ചേർന്ന് രാജകീയ സ്വീകരണം നൽകിയിരുന്നു. ആയിരത്തോളം പ്രവർത്തകർ വിമാനത്താവളത്തിൽ തടിച്ചുകൂടിയതും എടപ്പാടി കെ. പളനിസാമി വിഭാഗത്തെ ഞെട്ടിച്ചിരുന്നു. മുപ്പതോളം എം.എൽ.എമാർ ദിനകരനൊപ്പം ഉണ്ടെന്നാണ് സൂചന.
ജയലളിതയുടെ മരണത്തോടെ അനധികൃത സ്വത്ത് സമ്പാദന കേസിൽ ശശികല ശിക്ഷിക്കപ്പെടുകയും പകരമെത്തിയ എടപ്പാടി കെ. പളനിസാമി സർക്കാർ 234 അംഗ നിയമസഭയിൽ 122 വോട്ടുകൾ നേടി ഭൂരിപക്ഷം തെളിയിക്കുകയും ചെയ്തിരുന്നു. സംഘർഷത്തെ തുടർന്ന് 97 അംഗങ്ങളുള്ള പ്രതിപക്ഷമായ ഡി.എം.കെയെ പുറത്താക്കി നടന്ന വോെട്ടടുപ്പിൽ പന്നീർസെൽവം പക്ഷത്തുണ്ടായിരുന്ന 11 പേർ എതിർത്തു. അന്ന് അനുകൂലിച്ച 10 പേരെ പരസ്യമായി ഒപ്പം കൂട്ടാനായത് സർക്കാറിൽ ദിനകരന് വിലപേശാവുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.