ചെന്നൈ: എ.ഐ.എ.ഡി.എം.കെ ഘടകങ്ങളുടെ ലയനചർച്ച പാളി. വെള്ളിയാഴ്ച ചര്‍ച്ചകൾ ചൂടുപിടിച്ചെങ്കിലും എങ്ങുമെത്താതെ രാത്രിയോടെ പിരിഞ്ഞു. രാത്രി മറീന ബീച്ചിലെ ജയലളിത സമാധിയില്‍വെച്ച് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും വിമതപക്ഷം നേതാവ് ഒ. പന്നീര്‍ശെല്‍വവും ലയനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. എന്നാല്‍ ഒ.പി.എസ്. പക്ഷത്തിെൻറ കടും പിടുത്തം മൂലം ചർച്ചകളിൽ തീരുമാനമായില്ല.
നേരത്തെ, എടപ്പാടി പളിനിസാമി വിഭാഗത്തിലെ പ്രമുഖർ പന്നീർസെൽവവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മന്ത്രിമാരായ എസ്.പി. വേലുമണി, പി. തങ്കമണി എന്നിവരാണു ചെന്നൈയിൽ വച്ച് ചർച്ച നടത്തിയത്. ഇതിനു പിന്നാലെ, പളനിസ്വാമി മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പളനിസാമി വിഭാഗവും ചർച്ചകൾ നടത്തിയിരുന്നു. ജയലളിതയുടെ മരണത്തില്‍ തമിഴ്നാട് സർക്കാർ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ലയന നീക്കങ്ങൾ വേഗത്തിലായത്.
ജയലളിതയുടെ മരണത്തില്‍ സി.ബി.ഐ. അന്വേഷണം നടത്തണമെന്ന് ഒ.പി.എസ്. പക്ഷത്തെ മുതിര്‍ന്ന നേതാവ് മുനിസ്വാമി ആവശ്യപ്പെട്ടതായറിയുന്നു. ശശികലയെ പാര്‍ട്ടി ജനറല്‍സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കണമെന്ന ആവശ്യത്തിലും ഇവര്‍ ഉറച്ചുനിന്നു.
ലയനപ്രഖ്യാപനം നടക്കുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നതിനാല്‍ ജയലളിത സമാധി പുഷ്പങ്ങള്‍ കൊണ്ടലങ്കരിച്ചിരുന്നു. എന്നാല്‍ ഇരുപക്ഷത്തെയും നേതാക്കള്‍ എത്താന്‍ വൈകിയതോടെ കൂടിനിന്ന പ്രവര്‍ത്തകര്‍ തിരിച്ചുപോയി.
അതേസമയം, ശശികലയുടെ ജന്മദിനമായ ഇന്ന് അവരെ പരപ്പന അഗ്രഹാര ജയിലില്‍ സന്ദര്‍ശിച്ചു. 40 എം.എൽ.എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് ടി.ടി.വി. ദിനകരന്‍ അവകാശപ്പെടുന്നത്. അണ്ണാ ഡി.എം.കെ ഡപ്യൂട്ടി ജനറൽ സെക്രട്ടറിയായി തന്നെ നിയമിച്ച നടപടി നിയമവിരുദ്ധമാണെന്ന പന്നീർസെൽവം വിഭാഗത്തിെൻറ ആരോപണം അദ്ദേഹം തള്ളിക്കളയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.