തിരുവനന്തപുരം: ജനകീയ സമരങ്ങൾ ഏറ്റെടുത്തതുകൊണ്ടോ പ്രസംഗം നടത്തിയതുകൊണ്ടോ മാത്രം കാര്യമില്ലെന്നും എപ്പോഴും സമരരംഗത്തുണ്ടാകണമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആൻറണി. കേരളത്തിലെ കോൺഗ്രസ് ജനകീയസമരങ്ങൾ ഏറ്റെടുത്ത് ജനപക്ഷത്ത് നിൽക്കണെമന്നും അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധി നേതൃത്വം നൽകിയ ചമ്പാരൻ കാർഷകപ്രക്ഷോഭത്തിെൻറ 100ാം വാർഷികം ഇന്ദിരഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിൽ എല്ലാവരും നേതാക്കളാണെന്ന സ്ഥിതിമാറണം. പ്രവർത്തനങ്ങൾ അടിത്തട്ടിലേക്ക് വ്യാപിപ്പിക്കണം. ബൂത്തുതലം മുതൽ ജനവിശ്വാസമുള്ള നേതാക്കൾ ഉയർന്നുവരണം. കേരളത്തിലെ സി.പി.എമ്മുകാർ സോണിയ ഗാന്ധി സിന്ദാബാദെന്ന് വിളിക്കുന്നകാലം വിദൂരമല്ല. ബംഗാളിൽ സി.പി.എമ്മിെൻറ ഒാഫിസടക്കമാണ് ബി.െജ.പിയിലേക്ക് പോയത്. കോൺഗ്രസ് മുഖ്യശത്രുവാണെന്ന് പറയുന്ന സി.പി.എമ്മിന് ഡൽഹി മുനിസിപ്പൽ തെരെഞ്ഞടുപ്പിൽ കെട്ടിവെച്ച കാശ് പോലും കിട്ടിയില്ല.
രാജ്യത്ത് അസമത്വം വർധിക്കുകയും ബഹുസ്വരത ഇല്ലാതാക്കാൻ ഗൂഢനീക്കം നടക്കുകയുമാണ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വരെ സാമുദായിക ധ്രുവീകരണം നടക്കുന്നു. ജനങ്ങളുടെ മൗലികാവകാശങ്ങൾ ആർ.എസ്.എസും ബി.െജ.പിയും ചേർന്ന് കവർന്നെടുക്കുകയാണ്. ലോക്സഭയിലും രാജ്യസഭയിലും ബി.െജ.പിക്ക് ഭൂരിപക്ഷം കിട്ടിയാൽ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ തന്നെ അവർ പൊളിച്ചെഴുതുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.