അഅ്സംഗഢിലെ ബി.ജെ.പി സ്ഥാനാർഥി ദിനേശ്ലാൽ യാദവ് നല്ലൊരു ഭോജ്പുരി ഗായകനും ന ടനുമാണ്. പക്ഷേ, സമാജ്വാദി പാർട്ടി നേതാവും മഹാസഖ്യം സ്ഥാനാർഥിയുമായ അഖിലേഷ് യാദ വ് അവിടെ പാട്ടുംപാടി ജയിക്കും. മണ്ഡലത്തിെൻറ ചരിത്രവും അഖിലേഷിെൻറ ജനപിന്തുണയു ം അതാണ് പറയുന്നത്.
സമാജ്വാദി പാർട്ടി നേതാവ് മുലായം സിങ്ങാണ് അഅ്സംഗഢിെൻറ സ ിറ്റിങ് എം.പി. എന്നാൽ, ഇക്കുറി തലമുറ മാറ്റത്തിന് സമാജ്വാദി പാർട്ടി തീരുമാനിച്ചതി നാൽ മുലായം മത്സരത്തിനില്ല. കാവിത്തിര വീശിയ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.പിയിലെ 80ൽ 73 സീറ്റും എൻ.ഡി.എ സഖ്യം തൂത്തുവാരി. അതിനിടയിലും മുലായത്തെയും കുടുംബത്തെയും പിന്തുണച്ച മണ്ഡലങ്ങളിലൊന്നാണ് അഅ്സംഗഢ്. വെള്ളിയാഴ്ച യു.പിയിൽ വോെട്ടടുപ്പു നടക്കുന്ന 14ൽ 13 മണ്ഡലങ്ങളിലും 2014ൽ ജയിച്ചത് ബി.ജെ.പിയായിരുന്നു. അതിനിടയിൽ മുലായം മാത്രമാണ് പിടിച്ചുനിന്നത്.
ഇത്തവണ മായാവതിയും അഖിലേഷും ഒന്നിച്ചുനിന്ന് ബി.െജ.പിയെ നേരിടുേമ്പാൾ അഖിലേഷിന് ജയത്തെക്കുറിച്ച് അശേഷം സംശയമില്ല. ബി.എസ്.പിക്കും സമാജ്വാദി പാർട്ടിക്കും കൂടി 63 ശതമാനം വോട്ടു പിടിക്കാൻ കെൽപുള്ള മണ്ഡലമാണ് അഅ്സംഗഢ്.
ബട്ല ഹൗസ് ഏറ്റുമുട്ടൽ കൊല നടന്നതിന് പിന്നാലെ ഭീകര കേന്ദ്രമായി ബി.ജെ.പി ചിത്രീകരിച്ച നാടാണ് അഅ്സംഗഢ്. ആ പേരുദോഷം മാറ്റിയെടുക്കാൻ ഏറെ സമയം വേണ്ടിവന്നു. അഅ്സംഗഢിൽ ബി.ജെ.പിക്ക് മത്സരിക്കാമെന്നല്ലാതെ, യാദവ, ദലിത്, മുസ്ലിം വോട്ട് നിർണായകമായതിനാൽ പ്രതീക്ഷ വെക്കാൻ കഴിയില്ല. മണ്ഡലത്തിൽ മതിയായ പ്രചാരണം നടത്താൻ അഖിലേഷ് ഏറെ സമയം നീക്കിവെക്കാത്തത് എതിരാളിക്ക് അനുകൂല ഘടകമായി മാറുന്നുമില്ല.
ഞായറാഴ്ച വോെട്ടടുപ്പു നടക്കുന്ന അഅ്സംഗഢിൽ വെള്ളിയാഴ്ച പ്രചാരണം സമാപിച്ചു. സമാപന ദിവസം പക്ഷേ, മണ്ഡലത്തിൽ പ്രചാരണം നടത്താൻ അഖിലേഷിന് കഴിഞ്ഞില്ല. നിശ്ചയിച്ച നാലു റാലികൾ റദ്ദാക്കേണ്ടി വന്നു. തെരഞ്ഞെടുപ്പു ചെലവുകൾ സംബന്ധിച്ച തെരഞ്ഞെടുപ്പു കമീഷൻ ചട്ടങ്ങളാണ് ഇതിന് കാരണമായത്. കമീഷെൻറ മാർഗനിർദേശ പ്രകാരം 70 ലക്ഷം രൂപയിൽ കൂടുതൽ ഒരു മണ്ഡലത്തിൽ സ്ഥാനാർഥി ചെലവിടാൻ പാടില്ല. ഒാഫിസ് പ്രവർത്തനം, പ്രചാരണം, പൊതുസമ്മേളനം എന്നിവക്കെല്ലാം കൂടിയുള്ള തുകയാണിത്.
ഒാരോന്നിനും ഒാരോ നിരക്ക് കമീഷൻ നിശ്ചയിച്ചിട്ടുണ്ട്. അതനുസരിച്ച് അഖിലേഷ് ഇതിനകം 70 ലക്ഷം ചെലവിട്ടുവെന്നാണ് കമീഷെൻറ കണക്കുകൾ. ചെലവു കൂടിയാൽ കമീഷെൻറ അച്ചടക്കനടപടി നേരിടേണ്ടി വരും. ഇൗ സാഹചര്യത്തിലാണ് പ്രചാരണ സമാപന ദിനത്തിലെ നാലു സമ്മേളനങ്ങൾ വേണ്ടെന്നുവെക്കാൻ സമാജ്വാദി പാർട്ടി തീരുമാനിച്ചത്. സമ്മേളനം നടന്നില്ലെന്നു കരുതി വോട്ട് കുറയില്ലെന്ന് സ്ഥാനാർഥിക്ക് ഉറപ്പുണ്ടെങ്കിൽ അങ്ങനെയുമാകാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.