ബി.ജെ.പി, ആർ.എസ്.എസ് പ്രവര്‍ത്തകർക്കുനേരെ ഇടതുമുന്നണി സര്‍ക്കാര്‍ നടത്തുന്ന അതിക്രമങ്ങള്‍ക്ക് കേരളത്തില്‍ താമര വിരിയിച്ച് പ്രതികാരം ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കിയ ബി.ജെ.പി അഖിലേന്ത്യ അധ്യക്ഷന്‍ അമിത് ഷാ ബൂത്തുതല പ്രവര്‍ത്തനത്തിനായി താന്‍ കേരളത്തില്‍ പോകുമെന്ന് പ്രഖ്യാപിച്ചു. കേരളത്തില്‍ അധികാരത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ നടത്തുന്ന അതിക്രമങ്ങള്‍െകാണ്ട് ബി.ജെ.പി പ്രവര്‍ത്തകരെ ഏതെങ്കിലും തരത്തില്‍ ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്നും അമിത് ഷാ പറഞ്ഞു. ഒഡിഷയിൽ ഭുവനേശ്വറിലെ ജനതാ മൈതാനിയില്‍ ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ നേടിയ വന്‍ ജയങ്ങളിലൂടെ ബി.ജെ.പി വിജയത്തിെൻറ അത്യുന്നതങ്ങളിലെത്തിയെന്നായിരിക്കും എല്ലാവരും കരുതുന്നതെന്ന് അമിത് ഷാ പറഞ്ഞു. രാജ്യത്തെ 60 ശതമാനം ഭൂപ്രദേശവും 70 ശതമാനം രാഷ്ട്രീയ ഇടവും ബി.ജെ.പിയുടെ ആധിപത്യത്തിന് കീഴിലായി. എന്നാല്‍, ബി.ജെ.പി ഇനിയും ചലനങ്ങളുണ്ടാക്കാത്ത നിരവധി മേഖലകളുണ്ട്. കേരളം, തമിഴ്നാട്, ത്രിപുര, ബംഗാൾ, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ അത്തരത്തിലുള്ളതാണ്. അവിടെയൊക്കെ ബി.ജെ.പി ഇനിയും മുന്നോട്ടുപോകേണ്ടതായിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിലെ ബി.ജെ.പി മുന്നേറ്റത്തിന് ദേശീയ നിര്‍വാഹകസമിതിയിലെ മുഴുവന്‍ അംഗങ്ങളും ബൂത്തുതല പ്രവര്‍ത്തനത്തിന് പോകണം. ഇവിടങ്ങളില്‍ ബൂത്തുതല പ്രര്‍ത്തനത്തിനായി ബി.ജെ.പി ദേശീയ പ്രവര്‍ത്തകസമിതിയിലെ എല്ലാ അംഗങ്ങളും 15 ദിവസത്തെ സമയം പാര്‍ട്ടിക്ക് നല്‍കണം. മറ്റു സമിതി അംഗങ്ങളെപ്പോലെ താനും ബൂത്തുതല പ്രവര്‍ത്തനത്തിനായി പോകുമെന്ന് വ്യക്തമാക്കിയ അമിത് ഷാ കേരളം, ഗുജറാത്ത്, അന്തമാന്‍ എന്നിവിടങ്ങളിലേക്കാണ് താന്‍ പോകുകയെന്നും പറഞ്ഞു. സെപ്റ്റംബര്‍ വരെ 95 ദിവസം താന്‍ പര്യടനം നടത്തും. പാര്‍ട്ടിയുടെ താഴെക്കിടയിലുള്ള ഓഫിസുകളില്‍ പോയി ബൂത്തുതല പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തി പാര്‍ട്ടി വിപുലമാക്കുന്നതിന് അവരുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കും.
കേരളം, ത്രിപുര, ബംഗാള്‍ എന്നിവിടങ്ങളില്‍ ബി.ജെ.പിയുടെയും സംഘ് പരിവാറിെൻറയും പ്രവര്‍ത്തകര്‍ക്ക് നേര്‍ക്ക് നടക്കുന്ന അതിക്രമങ്ങളെ അപലപിച്ച അമിത് ഷാ ഇതില്‍ കേരളത്തിെൻറ കാര്യം പ്രത്യേകം എടുത്തുപറയുകയായിരുന്നു. കേരളത്തില്‍ അക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഇടതുസര്‍ക്കാറിെൻറ മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍പോലും അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. ഇത്തരത്തില്‍ അതിക്രമങ്ങള്‍ വര്‍ധിച്ചുവന്നാലും തങ്ങള്‍ ശാന്തതയോടെ പ്രതികാരം ചെയ്യും. കേരളത്തില്‍ താമര വിരിയിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
രാത്രി സംസ്ഥാന കമ്മിറ്റി റിപ്പോർട്ടുകളിൽ ചർച്ച തുടങ്ങി. ഞായറാഴ്ച രാഷ്ട്രീയപ്രമേയം പരിഗണിക്കുന്ന നിർവാഹകസമിതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സമാപന പ്രസംഗം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.