മോദിയെ തിരികെ കേന്ദ്രഭരണത്തിലെത്തിക്കാന് ബംഗാളില്‍ ആഞ്ഞുപണിയെടുത്ത ബി.ജെ.പി അ ധ്യക്ഷന് അമിത് ഷാക്ക് അന്ത്യലാപ്പില് പിഴച്ചു. അമിത് ഷായുടെ റോഡ്ഷോക്ക് വന്ന പ്രവര് ത്തകര് കൊല്‍ക്കത്ത തെരുവില്‍ കലാപമഴിച്ചുവിട്ട് ജയ് ശ്രീരാം വിളികളുമായി ബംഗാളി ന വോത്ഥാന നായകന് ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിെൻറ പ്രതിമ തകര്ത്തത്തതോടെ പ്രതിക്കൂ ട്ടിലായിരിക്കുകയാണ് ബി.ജെ.പി.
രാഷ്ട്രീയ ചേരിതിരിവുകള്‍ക്കതീതമായി കൊല്‍ക്കത ്തയില് ഒരു പകല്‍ മുഴുവന്‍ പ്രതിഷേധം അണപൊട്ടിയൊഴുകിയ ദിനമായിരുന്നു ബുധനാഴ്ച. ച ൊവ്വാഴ്ച രാത്രി അമിത് ഷായുടെ റാലിക്കെത്തിയവര്‍ അക്രമവും തീവെപ്പും പ്രതിമ തകര്‍ക്കലും നടത്തിയ വിദ്യാസാഗര്‍ കോളജിലേക്ക് രാവിലെ തന്നെ നഗരവാസികെളത്തി തുടങ്ങി.
എസ്.യുസി.ഐയുടെ ആഭിമുഖ്യത്തില്‍ രാവിലെ 10ന് കല്‍ക്കട്ട സർവകലാശാലയിൽനിന്ന് ആരംഭിച്ച പ്രതിഷേധ റാലി കോളജില്‍ പ്രതിഷധ സംഗമത്തോടെ സമാപിച്ചു. ബി.ജെ.പി പ്രവര്‍ത്തകരാണ് കലാപം നടത്തി പ്രതിമ തകര്‍ത്തതെന്ന് പ്ലക്കാര്‍ഡുകളുമേന്തിയായിരുന്നു പ്രതിഷേധം. ആ പ്രതിഷേധം അവസാനിച്ചതും വന്‍ പ്രതിഷേധറാലിയുമായി സി.പി.എം വിദ്യാസാഗര്‍ കോളജിെലത്തി. അവരും പ്രതിമ തകര്‍ത്തതിന് പ്രതിക്കൂട്ടിലാക്കിയത് ബി.ജെ.പിയെയും അമിത് ഷായെയും തന്നെ.
അതുവരെ നടന്ന എല്ലാ പ്രതിഷേധങ്ങളെയും മറികടക്കുന്നതായിരുന്നു വൈകീട്ട് അഞ്ച് മണിക്ക് ഗാന്ധി ഭവനില്‍നിന്ന് ഏഴ് കി.മീറ്റര്‍ അകലെ ശ്യാം നഗറിലേക്ക് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തിയ പ്രതിഷേധ മാര്‍ച്ച്. കൊല്‍ക്കത്തയെ മമത ബി.ജെ.പിക്കെതിരെ ഇളക്കി മറിച്ചു. നാല് കി.മീറ്റര്‍ തുറന്ന വാഹനത്തിലൂടെ കടന്നുപോയ അമിത് ഷാക്ക് 6.8 കി.മീറ്റര്‍ കാല്‍നടയായി അനുയായികളെയും കൂട്ടി നടന്നാണ് മമത മറുപടി നല്‍കിയത്.
അന്യസംസ്ഥാനങ്ങളില്‍നിന്ന് ആളുകളെ ഇറക്കുമതി ചെയ്താണ് അമിത് ഷാ കൊല്‍ക്കത്തയെ ഇളക്കിമറിച്ച റോഡ്ഷോ നടത്തിയതെന്ന മമത ബാനര്‍ജിയുടെയും തൃണമൂല്‍ കോണ്ഗസിെൻറയും ആരോപണത്തെ ശരിവെക്കുന്നതായിരുന്നു ബംഗാളികള്‍ നെഞ്ചിലേറ്റിയ നവോത്ഥാന നായകെൻറ അര്‍ധകായ പ്രതിമ ജയ് ശ്രീറാം വിളികളുമായി കാവി വസ്ത്രധാരികള്‍ എറിഞ്ഞുടക്കുന്ന വിഡിയോകൾ. ഈശ്വര ചന്ദ്ര വിദ്യാസാഗറിനെ പോലൊരു നവോത്ഥാന നായകെൻറ പ്രതിമയെ അവഹേളിക്കാന്‍ ശരാശരി ബംഗാളിക്ക് കഴിയില്ല എന്ന് ചൂണ്ടിക്കാട്ടുന്നത് ഇടതുനേതാക്കള്‍ തന്നെയാണ്. ബംഗാളി സംസ്ക്കാരം അറിയാത്ത ഝാര്‍ഖണ്ഡില്‍ നിന്നോ ബിഹാറില്‍ നിന്നോ റാലിക്ക് വന്നവരാണ് ഈ കൃത്യം ചെയ്തതെന്നാണ് മാധ്യമപ്രവര്‍ത്തകരും പറയുന്നത്.
ഡല്‍ഹിയില്‍ വാര്‍ത്തസമ്മേളനം നടത്തിയും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ കണ്ടും വിഷയം വഴിതെറ്റിക്കാന്‍ അമിത് ഷാ നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചതുമില്ല. തൃണമൂല്‍ കോണ്‍ഗ്രസാണ് അക്രമം നടത്തിയതെന്ന് ഡല്‍ഹിയില്‍ പോയി അമിത് ഷാ വാര്‍ത്തസമ്മേളനം നടത്തുമ്പോഴേക്കും ബി.ജെ.പി പ്രവര്‍ത്തകര്‍ ഈശ്വര ചന്ദ്ര വിദ്യാസാഗറിെൻറ പ്രതിമ തകര്ക്കുന്നതിെൻറയും കോളജിലെ വാഹനങ്ങള്‍ അഗ്നിക്കിരയാക്കുന്നതിെൻറയും മൊബൈലില്‍ പകര്‍ത്തിയ വിഡിയോകള്‍ ബംഗാളിലെങ്ങും വൈറലായി കഴിഞ്ഞിരുന്നു. അക്രമം നടക്കുന്ന സമയത്ത് വിദ്യാസാഗര്‍ കോളജിലുണ്ടായിരുന്ന സുരക്ഷ ജീവനക്കാരും കെയര്‍ടേക്കറും നല്കുന്ന വിവരണങ്ങളും ബി.ജെ.പി ആസൂത്രണത്തോടെ അഴിച്ചുവിട്ട കലാപത്തിെൻറ നേര്‍സാക്ഷ്യങ്ങളാണ്. അതുകൊണ്ടാണ് അക്രമം നടന്ന രാത്രിതന്നെ കോളജിെലത്തി തകര്‍ത്ത പ്രതിമ കൈയിലെടുത്ത് മമത അമിത് ഷായെ ഗുണ്ടയെന്ന് വിളിച്ചത്.
അവസാനഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ബി.ജെ.പി ജയപ്രതീക്ഷ പുലര്‍ത്തിയിരുന്ന ഡംഡം, വടക്കന്‍ കൊല്‍ക്കത്ത മണ്ഡലങ്ങളും കളഞ്ഞുകുളിക്കുന്ന കളിയായി ചൊവ്വാഴ്ച ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടേത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.