തിരുവനന്തപുരം: ചേരിപ്പോര് രൂക്ഷമായതിനെ തുടർന്ന് സംസ്ഥാന ബി.ജെ.പി നേതൃത്വത്തിന് കർശന മുന്നറിയിപ്പുമായി ദേശീയ നേതൃത്വം. അടുത്തമാസം മൂന്നിന് കേരളത്തിലെത്തുന്ന ദേശീയ അധ്യക്ഷൻ അമിത് ഷാ, തെൻറ സന്ദർശനത്തിന് മുമ്പ് പോര് അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം കടുത്തനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്തെ സംഘടനാപ്രശ്നങ്ങളില്‍ കേരളത്തിെൻറ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവുവിനോട് അമിത്ഷാ റിപ്പോര്‍ട്ട് തേടി. ഞായറാഴ്ച റിപ്പോർട്ട് കൈമാറുമെന്നാണ് സൂചന. സംസ്ഥാന അധ്യക്ഷനെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട ചേരിപ്പോര് താരസംഘടനയായ ‘അമ്മ’ വിവാദത്തിലൂടെയാണ് രൂക്ഷമായത്. രാജിെവച്ച നടിമാരെ പിന്തുണച്ച് വി. മുരളീധരൻ എം.പി രംഗത്തെത്തി. തുടർന്ന് എതിർപക്ഷ നേതാക്കൾ ‘അമ്മ’യുടെ തീരുമാനത്തെ ന്യായീകരിച്ചു.
എന്നാൽ, വിവാദമാകുമെന്ന് കണ്ട് ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കുകയായിരുന്നു. അമിത്ഷായുടെ ഫേസ്ബുക്ക് പേജിൽ നേതൃത്വത്തിനെതിരെ പ്രവര്‍ത്തകരുടെ കൂട്ടപരാതിയുമുണ്ടായി. ഇതാണ് അമിത് ഷായെ ചൊടിപ്പിച്ചത്. സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കുന്നത് വൈകുന്നതും നേതൃത്വത്തിലെ വിഭാഗീയതയും ചൂണ്ടിക്കാട്ടിയാണ് അമിത് ഷാക്ക് പരാതി ലഭിച്ചത്. പരാതികളുടെ ഹിന്ദി പരിഭാഷ നല്കാന് ബി.ജെ.പി ഐ.ടി സെല്ലിനോട് അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്സഭാ െതരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്താനാണ് അമിത് ഷാ തിരുവനന്തപുരത്ത് എത്തുന്നത്. കുമ്മനം രാജശേഖരനെ അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റിയതില്‍ അതൃപ്തരായ ആർ.എസ്.എസ് നേതൃത്വത്തെ അനുനയിപ്പിക്കുകയും സന്ദർശനദൗത്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.