ചെന്നൈ: ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരനെതിരെ തുടർച്ചയായ അഴിമതി ആേരാപണങ്ങളെ തുടർന്ന് അണ്ണാ ഡി.എം.കെ അമ്മ പക്ഷത്ത് അസംതൃപ്തി പുകയുന്നു. രണ്ടു ദിവസത്തിനകം ദിനകരൻ സ്ഥാനം ഒഴിയണമെന്ന് മുതിർന്ന മന്ത്രിമാരും എം.എൽ.എമാരും ആവശ്യപ്പെട്ടതായി സൂചനയുണ്ട്. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയുടെ പിന്തുണയോടെ കൊങ്കു, തെക്കൻ തമിഴക മേഖലകളിലെ ജനപ്രതിനിധികളാണ് ആവശ്യവുമായി രംഗത്ത്. ദിനകരനെ പുറത്താക്കി ഒ.പി.എസ് പക്ഷവുമായുള്ള തർക്കം പരിഹരിച്ച് പാർട്ടി ഒന്നിക്കണമെന്ന ആവശ്യമാണ് ഇവർ മുന്നോട്ട് വെക്കുന്നത്. ചർച്ചക്ക് തയാറാണെന്ന് മുൻ മുഖ്യമന്ത്രി ഒ. പന്നീർസെൽവവും വ്യക്തമാക്കി.
പാർട്ടിയിലെ പ്രതിസന്ധി ചർച്ചചെയ്യാൻ എല്ലാ എം.എൽ.എമാരോടും ചെന്നൈയിലെത്താൻ മുഖ്യമന്ത്രി പളനിസാമി നിർദേശിച്ചു. പുതുതായി നീറ്റിലിറക്കിയ നാവിക സേനയുടെ െഎ.എൻ.എസ് ചെന്നൈ യുദ്ധക്കപ്പൽ സന്ദർശിക്കാനാണ് എം.എൽ.എമാരെ ക്ഷണിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഒാഫിസ് വിശദീകരിക്കുന്നെങ്കിലും പാർട്ടിയിൽ ഉരുണ്ടുകൂടിയ അസ്വസ്ഥത ചർച്ചചെയ്യുകയാണ് ഉദ്ദേശ്യം.
അതേസമയം, പാർട്ടി ജനറൽ സെക്രട്ടറി ശശികലയെ കാണാൻ ദിനകരൻ ഉടൻ ബംഗളൂരുവിലേക്ക് േപാകും. ചിന്നമ്മയുടെ ഉപദേശപ്രകാരം അധികം പരിക്കില്ലാതെ സ്ഥാനം ഒഴിയാനാണ് ദിനകരെൻറ നീക്കമെന്ന് സൂചനയുണ്ട്. വോട്ടർമാരെ സ്വാധീനിക്കാൻ ആർ.കെ നഗറിലെ പണംവിതരണം, തെരഞ്ഞെടുപ്പ് കമീഷനെ സ്വാധീനിക്കാൻ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങൾ പാർട്ടി ഡെപ്യൂട്ടി ജനറൽസെക്രട്ടറിയായ ടി.ടി.വി. ദിനകരനിലേക്കാണ് എത്തിനിൽക്കുന്നത്. ആദായനികുതി വകുപ്പിെൻറ പരിശോധനക്ക് വിധേയമായ ആരോഗ്യമന്ത്രി ഡോ. വിജയഭാസ്കറിന് ശശികല കുടുംബവുമായി അടുത്ത ബന്ധമുണ്ട്. സർക്കാറിലും പാർട്ടിയിലും ശശികല കുടുംബാംഗങ്ങളുടെ ഇടപെടലിനെതിരെ അസ്വാരസ്യം പുകയുന്നതിനിടെയാണ് പാർട്ടിയുടെ ഉന്നതസ്ഥാനത്തിരിക്കുന്ന ദിനകരനെതിരായി തുടർച്ചയായി അഴിമതി ആേരാപണങ്ങൾ വരുന്നത്. ഇത് പാർട്ടിയുടെയും സർക്കാറിെൻറയും പ്രതിച്ഛായക്ക് വൻ ഇടിവ് സൃഷ്ടിച്ചതായി തലമുതിർന്ന നേതാക്കൾ വിലയിരുത്തുന്നു.
അണ്ണാ ഡി.എം.കെയുടെ രണ്ടില ചിഹ്നം ലഭിക്കാനായി തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർക്ക് ഇടനിലക്കാരൻ സുകേശ് ചന്ദ്രശേഖർ വഴി കൈക്കൂലി വാഗ്ദാനം ചെയ്ത കേസിൽ ദിനകരനെതിരെ ഡൽഹി ക്രൈംബ്രാഞ്ച് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രത്യേക അന്വേഷണസംഘം സഞ്ജയ് ദിനകരനെ ചൊവ്വാഴ്ച ചെന്നൈയിൽ ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്. വ്യക്തമായ തെളിവ് ലഭിച്ചതിനാൽ അറസ്റ്റിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ആർ.കെ നഗറിലെ വോട്ട് അട്ടിമറിക്കാൻ ശ്രമിച്ചതിന് ജനപ്രാതിനിധ്യ നിയമപ്രകാരം തെരഞ്ഞെടുപ്പിൽനിന്ന് അയോഗ്യത ഭീഷണി ദിനകരെനതിരെയുണ്ട്്. വിദേശനാണ്യ വിനിമയ ചട്ട ലംഘന കേസുകളും വിചാരണയിലാണ്.
എടപ്പാടി കെ. പളനിസാമിക്ക് വിശ്വാസവോട്ട് നേടാൻ എം.എൽ.എമാരെ കൂവത്തൂർ റിേസാർട്ടിൽ തടഞ്ഞുവെച്ചത് ശശികല വിഭാഗത്തിെനതിരെ ജനരോഷം ഉയർത്തിയിരുന്നു. ജനപ്രിയ തീരുമാനങ്ങളുമായി എടപ്പാടി സർക്കാർ ഇതിനെ മറികടക്കുന്നതിനിടെയാണ് കോടികളുടെ അഴിമതി ആരോപണം. എടപ്പാടി കെ. പളനിസാമി സർക്കാർ പരാജയമാണെന്ന് മുൻമന്ത്രിയും നിലവിലെ പെരുന്തുരൈ എം.എൽ.എയുമായ െതാപ്പം എൻ.ഡി. വെങ്കടാചലം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.