ന്യൂഡൽഹി: 16ാം ലോക്സഭയുടെ അവസാനനാളിലും മമത ബാനർജിക്കെതിരെ ആഞ്ഞടിച്ച പശ്ചിമബ ംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരിയെ സിറ്റിങ് സീറ്റിൽ തോൽപിക്കാൻ ഏതറ ്റംവരെയും പോകുമെന്ന് തീരുമാനിച്ചിരിക്കുകയാണ് തൃണമൂൽ േകാൺഗ്രസ്. 1999 മുതൽ നാലുത വണ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അധിർ രഞ്ജനെ ആർ.എസ്.എസും ബി.ജെ.പിയും പിന്തുണക്കു ന്നുണ്ടെന്നാണ് മമതയുടെ ആരോപണം. മുസ്ലിം ന്യൂനപക്ഷങ്ങൾ ഏറെയുള്ള കോൺഗ്രസിെൻറയും സി.പി.എമ്മിെൻറയും ശക്തി കേന്ദ്രങ്ങളായ മേഖലകളെ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലേതുപോലെ പിടിച്ചടക്കാൻ കഠിന പരിശ്രമത്തിലാണ് തൃണമൂൽ.
ഒരുകാലത്ത് ചൗധരിയുടെ തെന്ന അടുത്ത സുഹൃത്തായിരുന്ന അപൂർബ സർക്കാറിനെയാണ് തെൻറ ബദ്ധവൈരിയായ അധിർ രഞ്ജനെ തോൽപിക്കാൻ മമത കളത്തിലിറക്കിയിരിക്കുന്നത്. ബി.ജെ.പിയുടെ കൃഷ്ണ ജൗർദാർ ആര്യയും ആർ.എസ്.പിയുടെ ഇൗദ് മുഹമ്മദും മത്സര രംഗത്തുണ്ട്. എന്നാൽ, കോൺഗ്രസും തൃണമൂലും തമ്മിലാണ് പ്രധാന പോരാട്ടം. ബഹറംപുർ മണ്ഡലത്തിനുകീഴിലെ ഏഴ് നിയമസഭ മണ്ഡലങ്ങളും 2016ലെ തെരഞ്ഞെടുപ്പിൽ തൃണമൂൽ തരംഗത്തെ അതിജയിച്ച് കോൺഗ്രസിനൊപ്പമായിരുന്നു. എന്നാൽ, ബഹറംപുർ ജില്ല പഞ്ചായത്തും എല്ലാ നഗരസഭകളും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തൃണമൂൽ പിടിച്ചെടുത്തു. പിടിച്ചുനിൽക്കാനാവില്ലെന്ന് കണ്ടേതാടെ നിരവധി കോൺഗ്രസ് പ്രവർത്തകരും നേതാക്കളും തൃണമൂൽ പക്ഷത്തേക്ക് മാറി.
ചൗധരിക്കെതിരെ സ്ഥാനാർഥിയെ നിർത്തേണ്ടതില്ല എന്ന ഇടതുമുന്നണിയുടെ തീരുമാനത്തിന് വിരുദ്ധമായി ആർ.എസ്.പി ഇൗദ് മുഹമ്മദിനെ സ്വന്തം ചിഹ്നത്തിൽ ഇറക്കിയിട്ടുണ്ട്. ഇടതുമുന്നണിയുടെ നിലപാടിന് വിരുദ്ധമാണ് ആർ.എസ്.പി നടപടിയെന്ന് ചെയർമാൻ ബിമൻ ബോസ് വ്യക്തമാക്കി.
പ്രവർത്തകരിൽ നിന്നുള്ള ശക്തമായ സമ്മർദത്തെ തുടർന്നാണ് തങ്ങൾ ഇൗദ് മുഹമ്മദിനെ സ്ഥാനാർഥിയാക്കുന്നതെന്നാണ് ആർ.എസ്.പി വാദം. ഒരുകാലത്ത് ആർ.എസ്.പിയുടെ കോട്ടയായിരുന്ന ബഹറംപുരിൽ പാർട്ടിയുടെ സമുന്നത നേതാവായിരുന്ന ത്രിദിബ് ചൗധരി 1952 മുതൽ 1984 വരെ തുടർച്ചയായി ഏഴ് ലോക്സഭ തെരഞ്ഞെടുപ്പുകളിൽ ജയിച്ചുവന്നിരുന്നു. 1984ൽ കോൺഗ്രസ് അട്ടിമറി ജയം േനടിയ മണ്ഡലം ഇടതുപക്ഷം തുടർന്ന് വന്ന െതരഞ്ഞെടുപ്പിൽ തന്നെ തിരിച്ചുപിടിച്ചു. പിന്നീട് 1999 വരെ നാല് തവണയും ഇടതുമുന്നണിയുടെ കൈവശം തന്നെയായിരുന്നു മണ്ഡലം.
ജനപ്രിയ നേതാവ് എന്ന നിലയിൽ മുർശിദാബാദിലെ റോബിൻഹുഡ് എന്നറിയപ്പെടുന്ന അധിർ ചൗധരിയെ ചാക്കിട്ടുപിടിക്കാൻ ബി.ജെ.പി സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയതായിരുന്നു. എന്നാൽ, മണ്ഡലത്തിലെ നിർണായക മുസ്ലിം വോട്ടുകളാണ് അത്തരമൊരു നീക്കത്തിന് തയാറാകാതിരിക്കാൻ അധിറിനെ പ്രേരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.