ബാർമർ(രാജസ്ഥാൻ): റെയിൽവേ സ്റ്റേഷനരികിലൊരു ചായക്കടയുണ്ട ്. ലക്കി ടീ ഹൗസ്. രാഷ്ട്രീയം പറയാൻ ഇഷ്ടമുള്ളവർക്ക് ചായയും പത്രവ ും കിട്ടുന്ന ഒരിടം. രാവിലെ ഒരു ചായയും ഇത്തിരി രാഷ്ട്രീയവും ഇന്നാട്ടുക ാരുടെ ജീവിതചര്യയായിട്ട് വർഷം 35 ആയി.
ഉത്തരേന്ത്യക്കാരുടെ രക് തത്തിൽ അലിഞ്ഞുചേർന്നിട്ടുണ്ട് ചായയും രാഷ്ട്രീയവും. വർഷങ്ങളായ ി ഇവിടത്തെ സ്ഥിരസാന്നിധ്യമായ ധീരജ് ജാട്ട് ചായ് പേയ് ചർച്ചക്കി ടെ ഒരു കാച്ചുകാച്ചി. ഇക്കുറി ബാർമറിൽ മോദിതരംഗം അലയടിക്കുന്നുണ്ട െന്ന്. ആ 70കാരെൻറ വാദത്തിന് പ്രായത്തിെൻറ പരിഗണനപോലും നൽകാതെ എത ിർക്കാൻ ഏറെപ്പേരെത്തി. ജാതിസമവാക്യമാണ് ഇക്കുറി ബാർമറിെൻറ വിധി നിർണയിക്കുകയെന്ന് വാദിക്കാൻ അക്കൂട്ടരുടെ കൈയിൽ കറകളഞ്ഞ കണക്കുണ്ടായിരുന്നു. ഇതുകാട്ടിയുള്ള രാഷ്ട്രീയ ചർച്ച ഈ മാസം 29വരെ നീളും.
അന്നാണ് ഇന്നാട്ടുകാർ ബൂത്തിലേക്ക് നീങ്ങുന്നത്. മരുക്കാടേറെയുള്ള രാജസ്ഥാനിലെ ഏറ്റവും വലുപ്പമുള്ള ലോക്സഭ മണ്ഡലമാണ് ബാർമർ. ജാട്ടുവിഭാഗക്കാർക്കും രജപുത്രന്മാർക്കും മേൽക്കൈയുള്ള നാട്. മൂന്നര ലക്ഷം ജാട്ടുകളുണ്ടിവിടെ. രണ്ടരലക്ഷമാണ് രജപുത്രന്മാർ. മുസ്ലിംകൾക്കും നല്ല വേരോട്ടമുള്ള മണ്ഡലം. 2.25 ലക്ഷമാണ് അവരുടെ എണ്ണം. ദലിതർക്കുമുണ്ട് മണ്ഡലത്തിെൻറ വിധിയെഴുതാനുള്ള ആൾബലം. പട്ടികജാതി വോട്ട് നാലു ലക്ഷമുണ്ട്. ബി.ജെ.പിയിലെ തലമുതിർന്ന മുൻനേതാവ് ജസ്വന്ത് സിങ്ങിെൻറ മകനും മുൻ എം.പിയുമായ മാനവേന്ദ്രയാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർഥി.
ജസ്വന്ത് സിങ് 2014ൽ ബി.ജെ.പി സീറ്റ് നിഷേധിച്ചതിെന തുടർന്ന് സ്വതന്ത്രനായി ജനവിധി തേടിയിരുന്നു. അന്ന് ബി.ജെ.പിയിലെ സോണാറാം ചൗധരിയോട് തോൽവി വഴങ്ങേണ്ടിവന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് മാനവേന്ദ്ര ബി.ജെ.പി വിട്ടത്. വൈകാതെ കോൺഗ്രസിൽ ചേർന്നു. അന്നത്തെ ബി.ജെ.പി മുഖ്യമന്ത്രി വസുന്ധര രാജെയുമായുള്ള അഭിപ്രായഭിന്നതയാണ് മാനവേന്ദ്രയെ കോൺഗ്രസ് പാളയത്തിലെത്തിച്ചത്. രജപുത്രർക്കിടയിൽ മാത്രമല്ല ഇതര ജാതിവിഭാഗങ്ങൾക്കിടയിലും വലിയ സ്വീകാര്യതയുള്ളതാണ് തെരഞ്ഞെടുപ്പിൽ മാനവേന്ദ്രക്ക് നറുക്കുവീഴാൻ ഇടയാക്കിയത്.
ബലാകോട്ടിൽ ബി.ജെ.പി പ്രതീക്ഷ
ബാലാകോട്ടിലെ ഇന്ത്യൻ പ്രത്യാക്രമണം ഈ അതിർത്തി മണ്ഡലത്തിൽ ബി.ജെ.പിയുടെ പ്രതീക്ഷ കൂട്ടിയിട്ടുണ്ട്. ഭീകരവാദത്തിനെതിരാണ് നിങ്ങളുടെ വോട്ടെങ്കിൽ അത് താമരക്കാവട്ടെ എന്നു പറഞ്ഞ് പ്രധാനമന്ത്രിതന്നെ ഈ മണ്ഡലത്തിൽ പ്രചാരണത്തിനെത്തി. നിലവിലെ എം.പി സോനാറാം ചൗധരിക്കുപകരം ഇക്കുറി കൈലാഷ് ചൗധരിെയയാണ് ബി.ജെ.പി രംഗത്തിറക്കിയിരിക്കുന്നത്. രണ്ടുപേരും ജാട്ട് നേതാക്കൾ.
ചായക്കട വിട്ട് തൊട്ടടുത്ത പഴച്ചാർ വിൽപനക്കടയിലെത്തുേമ്പാൾ അവിടത്തെ മഹേഷ് മത്താനിക്ക് പറയാനുള്ളത് ഇങ്ങനെ. ജാട്ട് വോട്ടുകൾ വിഭജിക്കാനാണ് സോനാറാം ചൗധരിയുടെ നീക്കം. അത് മാനവേന്ദ്രക്ക് ഗുണംചെയ്യും -പഴച്ചാറിൽ അൽപം വെള്ളംചേർത്താലും വിലയിരുത്തലിൽ വെള്ളംചേർക്കില്ലെന്ന് സോനാറാം. ഇതൊക്കെ കേട്ട് റെയിൽവേ ജീവനക്കാരനായ സുരേഷ് സിങ്ങിന് മിണ്ടാതിരിക്കാനാകുമോ? ഒരു മഹാനായ നേതാവ് ഉണ്ടാവുകയെന്നത് രാഷ്ട്രീയത്തിൽ പ്രധാനമാണെന്നാണ് അദ്ദേഹത്തിെൻറ വാദം. എടുത്തുകാട്ടാൻ ഒരാളുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയതക്ക് പോറലേൽക്കാതെ അദ്ദേഹം കാക്കുെമന്നാണ് സുരേഷ് സിങ്ങിെൻറ പ്രതീക്ഷ. ജാതീയതയൊക്കെ നേതൃഗുണംകൊണ്ട് മറികടക്കാമെന്നും അദ്ദേഹം തുറന്നടിച്ചു.
മോദിെയക്കുറിച്ച് പറഞ്ഞതുകേട്ടതോടെ 21കാരനായ പച്ചക്കറി വിൽപനക്കാരൻ രാജേഷ്കുമാർ സുരേഷ് സിങ്ങിനെ പിന്താങ്ങി. രാജ്യം പുരോഗതിയിലേക്ക് നീങ്ങിയത് മോദിയുടെ കഴിവാണെന്നാണ് രാജേഷിെൻറ വാദം. മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിെയക്കുറിച്ച് ഒന്നും അറിയില്ലെങ്കിലും വോട്ട് താമരക്കെന്ന് ഉറപ്പിച്ചിരിപ്പാണ് രാജേഷ്. ജസ്വന്ത് സിങ്ങിനോടുള്ള ബി.ജെ.പി നിലപാടിലുള്ള അമർഷം ഹോട്ടൽ ജീവനക്കാരനായ സുേരന്ദ്ര സിങ്ങിെൻറ മനസ്സിൽനിന്ന് ഈ ജീവിതകാലം പോകുമെന്ന് തോന്നുന്നില്ല. അത് ഉള്ളിടത്തോളം ജസ്വന്തിെൻറ മകൻ മാനവേന്ദ്രക്ക് വോട്ടുനൽകി ആശ്വസിക്കാനാണ് സുേരന്ദ്ര സിങ്ങിെൻറ തീരുമാനം.
‘‘ 2014ൽ പോൾചെയ്തതിൽ 40.62 ശതമാനം വോട്ട് ബി.ജെ.പിക്കാണ് ലഭിച്ചത്. വിമതനായ ജസ്വന്ത് സിങ് 33.35 ശതമാനം വോട്ട് നേടി. ഇക്കുറി മുസ്ലിംകൾ, പട്ടിക ജാതിക്കാർ, മറ്റു പിന്നാക്ക വിഭാഗക്കാർ അടക്കം പിന്തുണയുടെ കാര്യത്തിൽ കോൺഗ്രസ് മുന്നിലാണ്’’... പ്രദേശവാസിയായ രഘുവീർ മീണക്ക് പ്രതീക്ഷയേറെയാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ ഒമ്പതിൽ എട്ടിടത്തും കോൺഗ്രസ് സ്ഥാനാർഥികൾ ജയിച്ചത് ബി.ജെ.പി വെറും കടലാസുപുലിയാണെന്നതിന് തെളിവാണെന്ന് പറഞ്ഞുനിർത്തുേമ്പാൾ കണക്കിൽ വിശ്വസിക്കാനാണ് അവിടെ കൂടിയ കോൺഗ്രസ് പക്ഷക്കാർക്ക് താൽപര്യം. 54 ഇഞ്ചിെൻറ ഹൃദയവിശാലതയെക്കുറിച്ച് ഇനിയും പറയാനുണ്ടെന്ന് മറുകൂട്ടർ വാദമുയർത്തുേമ്പാൾ ഈ വാദമുഖത്തിന് വീറും വാശിയുമേറും; ഉറപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.