ബി.ഡി.ജെ.എസ് വിട്ട ധീവര മഹാസഭക്ക് പുതിയ പാര്‍ട്ടി

കൊച്ചി: പിന്നാക്ക സമുദായാംഗങ്ങളെകൂടി ഉള്‍പ്പെടുത്തി കേരള ധീവര മഹാസഭയുടെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി നിലവില്‍ വരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബി.ഡി.ജെ.എസിന്‍െറ ഭാഗമായിരുന്ന ധീവര മഹാസഭ ആ പാര്‍ട്ടിയുമായുള്ള ബന്ധം അടര്‍ത്തി ഡെമോക്രാറ്റിക് ലേബര്‍ പാര്‍ട്ടി (ഡി.എല്‍.പി) എന്ന പേരില്‍ പുതിയ രാഷ്ട്രീയ സംഘടനയുണ്ടാക്കാന്‍ തീരുമാനിച്ചതായും നേതാക്കള്‍ പറഞ്ഞു. പാര്‍ട്ടിയുടെ ബൈലോയും ഭരണഘടനയും മഹാസഭ യോഗം അംഗീകരിച്ചു. പി.വി. മോഹനന്‍, സുഭാഷ് നായരമ്പലം തുടങ്ങിയവര്‍ സംബന്ധിച്ചു. പാര്‍ട്ടിയുടെ സംസ്ഥാന ഭാരവാഹികളെയും പ്രഖ്യാപിച്ചു. കെ.ആര്‍. സുബ്രഹ്മണ്യന്‍ തൃശൂര്‍ (പ്രസി.), സുഭാഷ് നായരമ്പലം (ജന. സെക്ര.), ടി.കെ. രാജന്‍, കെ.ബി. സുനില്‍, ഗീത രാമകൃഷ്ണന്‍ (വൈസ് പ്രസി.), കെ.എം. പൂവ് (ട്രഷ.).

Tags:    
News Summary - bdjs deewara mahasabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.