കൊൽക്കത്ത: ബംഗാളിൽ സി.പി.എം നേതൃത്വം നൽകുന്ന ഇടതുമുന്നണി 25 പേരുടെ സ്ഥാനാർഥി പട്ട ിക പുറത്തിറക്കി. സി.പി.എം വിജയിച്ച റായ്ഗഞ്ച്, മുർഷിദാബാദ് മണ്ഡലങ്ങൾ ഉൾപ്പെടുന് നതാണ് പട്ടിക. ഇവിടെ സി.പി.എം നേരത്തേ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. മുഹമ്മദ് സലീമും ഭദ്രുദോസ ഖാനും ഇവിടെനിന്ന് വീണ്ടും ജനവിധി തേടും. 42 മണ്ഡലങ്ങളാണ് ബംഗാളിലുള്ളത്. ശേഷിക്കുന്ന 17 മണ്ഡലങ്ങളിൽ മുന്നണി സ്ഥാനാർഥികളോ കോൺഗ്രസോ മത്സരിക്കുമെന്ന് ഇടതുമുന്നണി ചെയർമാൻ ബിമൻ ബോസ് പറഞ്ഞു. ചില മണ്ഡലങ്ങളിൽ കോൺഗ്രസും ഇടതുമുന്നണിയും പരസ്പരം സഹായിക്കാൻ ധാരണയായതായി അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിൽ നടരാജനും വെങ്കിടേശനും സി.പി.എം സ്ഥാനാർഥികൾ
ചെൈന്ന: തമിഴ്നാട്ടിൽ മത്സരിക്കുന്ന രണ്ടു സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ സി.പി.എം പ്രഖ്യാപിച്ചു. കോയമ്പത്തൂരിൽ മുൻ എം.പി പി.ആർ. നടരാജനും മധുരൈയിൽ തമിഴ് എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാമി അവാർഡ് ജേതാവുമായ എസ്. വെങ്കിടേശനും മത്സരിക്കും. കഴിഞ്ഞ അരപതിറ്റാണ്ടു കാലമായി പാർട്ടി പ്രവർത്തകനായ നടരാജൻ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നേരേത്ത കൊറിയർ കമ്പനിയുടെ മാനേജിങ് ഡയറക്ടറായ കെ. നവാസ് ഗനിയെ ഇന്ത്യൻ യൂനിയൻ മുസ്ലിംലീഗ് തങ്ങൾക്കനുവദിച്ച രാമനാഥപുരത്ത് സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.