പട്ന: ബിഹാറില്‍ ഭരണകക്ഷിയായ ജെ.ഡി.യുവും പ്രതിപക്ഷമായ ആർ.ജെ.ഡിയും തമ്മിൽ ‘ചിത്ര യുദ്ധം’. കഴിഞ്ഞദിവസം മുഖ്യന്ത്രി നിതീഷ് കുമാർ വ്യാജമദ്യക്കേസിലെ പ്രതിയുടെ കൂടെ നിൽക്കുന്ന ചിത്രം പുറത്തുവന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം.
സർക്കാർ നടപ്പാക്കിയ മദ്യനിരോധനത്തിെൻറ പശ്ചാത്തലത്തിൽ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും ഭരണകക്ഷി അതിനെതിരെ രംഗത്തുവരുകയും ചെയ്തു.
2012-ൽ ബിഹാറിൽ നിരവധിപേരുടെ മരണത്തിനിടയാക്കിയ വ്യാജമദ്യ ദുരന്തക്കേസിലെ മുഖ്യപ്രതി രാകേഷ് സിങ്ങിനൊപ്പം മുഖ്യമന്ത്രി നിതീഷ് കുമാര്‍ നില്ക്കുന്ന ചിത്രം മുന്‍ ഉപമുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവാണ് ട്വീറ്റ് െചയ്തത്. ഇതിന് മറുപടിയായി തേജസ്വി യാദവ് ഒരു പെണ്‍സുഹൃത്തിനൊപ്പം നില്ക്കുന്ന ചിത്രം ജെ.ഡി.യു പുറത്തുവിട്ടു.
കൂടാതെ, ജെ.ഡി.യു വക്താക്കളായ സഞ്ജയ് സിങ്, നീരജ് കുമാർ, നിഖിൽ മണ്ഡൽ എന്നിവർ വാർത്തസമ്മേളനം വിളിച്ച് ലാലുപ്രസാദ് യാദവും തേജസ്വിയും മദ്യപാനികളാണെന്ന് ആക്ഷേപിക്കുകയും ചെയ്തു.
നിതീഷ് കുമാർ റെയിൽവേ മന്ത്രിയായിരിക്കെ രണ്ട് ട്രെയിനുകൾക്ക് അർച്ചന എക്സ്പ്രസ് എന്നും ഉപാസന എക്സ്പ്രസ് എന്നും പേരിട്ടത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് തേജസ്വി അതിന് മറുപടി പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഡൽഹിയാത്രയിലെ ദുരൂഹതകൾ സൂചിപ്പിച്ച് അദ്ദേഹം ചില ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു.
ഇതിനിടെ, ആർ.ജെ.ഡി വക്താവ് ശക്തി സിങ് യാദവ് മറ്റൊരു ചിത്രവുമായി രംഗത്തുവന്നു. ജെ.ഡി.യു വക്താവ് സഞ്ജയ് സിങ്ങിെൻറ പുത്രൻ തെൻറ പെൺസുഹൃത്തിനോടൊപ്പം നിൽക്കുന്ന ചിത്രം വാർത്തലേഖകരെ കാണിച്ച അദ്ദേഹം ജെ.ഡി.യുവിനെപ്പോലെ പെൺകുട്ടികളെ പൊതുസമൂഹത്തിൽ അവഹേളിക്കുന്ന ചിത്രങ്ങൾ തങ്ങൾ പുറത്തുവിടുന്നില്ലെന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.