ന്യൂഡൽഹി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ മകൻ ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട പണം തട്ടിപ്പ് വിവാദത്തിൽ രാഷ്ട്രീയ വഴിത്തിരിവ്. ബിനോയിക്കെതിരെ പരാതി നൽകിയെന്ന് പറയുന്ന ഹസൻ ഇസ്മാഇൗൽ അബ്ദുല്ല അൽമർസൂഖിക്കുവേണ്ടി തിരുവനന്തപുരത്ത് വാർത്തസമ്മേളനം നടത്താൻ പ്രസ് ക്ലബിനെ സമീപിച്ചത് ബി.ജെ.പി ഭരണത്തിലുള്ള ഉത്തർപ്രദേശ് സർക്കാറിെൻറ അഡീഷനൽ അഡ്വക്കറ്റ് ജനറലാണ്. ഇതോടെ വിഷയത്തിൽ രാഷ്ട്രീയ ഗൂഢലക്ഷ്യമുണ്ടെന്ന സംശയം സി.പി.എം നേതൃത്വവും പ്രകടിപ്പിക്കുന്നു. തിരുവനന്തപുരം പ്രസ് ക്ലബിൽ ഫെബ്രുവരി അഞ്ചിന് വൈകീട്ട് നാലിന് വാർത്തസമ്മേളനം നടത്താൻ അനുമതി തേടി അൽമർസൂഖിക്കുവേണ്ടി കത്ത് നൽകിയത് സുപ്രീം കോടതിയിൽ യു.പി സർക്കാറിെൻറ അഡ്വക്കറ്റ് ഒാൺ റെേക്കാഡ് ആയ രാം കിഷോർ സിങ് യാദവാണ്. അദ്ദേഹത്തിെൻറ ഒപ്പും സീലും പതിച്ച അപേക്ഷ ജനുവരി 28ലെ തീയതിവെച്ചാണ് നൽകിയിരിക്കുന്നത്.
എന്നാൽ, യാദവിനുവേണ്ടി പ്രസ്ക്ലബിൽ ബുക്ക് ചെയ്തത് അഡ്വക്കറ്റ് അരുൺ എന്ന വ്യക്തിയുടെ പേരിൽ ജനുവരി 29നാണ്. അൽമർസൂഖിയുടെ വാർത്തസമ്മേളനത്തിെൻറ വിവരം തിങ്കളാഴ്ച രാത്രി ചാനലുകൾ പുറത്തുവിട്ടപ്പോഴാണ് പ്രസ് ക്ലബ് ഭാരവാഹികളും അറിഞ്ഞത്. ‘തിങ്കളാഴ്ച രാത്രി വാർത്ത പുറത്തുവന്നതിനെ തുടർന്ന് താൻ പ്രസ്ക്ലബിൽ രേഖകൾ പരിശോധിച്ചപ്പോഴാണ് വിവരം അറിഞ്ഞതെ’ന്ന് പ്രസ്ക്ലബ് പ്രസിഡൻറ് ബി. രാജീവ് ‘മാധ്യമ’ത്തോട് പറഞ്ഞു. ‘കത്ത് രാം കിഷോർ സിങ്ങിെൻറ പേരിലുള്ളതായിരുന്നു. അതിനു മുേമ്പ വാർത്ത പുറത്തുവന്നു’ -രാജീവ് വ്യക്തമാക്കി. ക്ലബിൽ ഹാൾ ബുക്ക് ചെയ്ത അഡ്വ. അരുൺ നൽകിയ നമ്പറിലേക്ക് മാധ്യമ പ്രവർത്തകർ വിളിെച്ചങ്കിലും തെറ്റായ നമ്പർ എന്ന പ്രതികരണമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ ബിനോയിെക്കതിരെ പരാതി നൽകിയ യു.എ.ഇ പൗരനും അഭിഭാഷകനും രണ്ടുദിവസം ആലപ്പുഴയിൽ ഉണ്ടായിരുന്നെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ഫേസ്ബുക്കിൽ വെളിപ്പെടുത്തി. തനിക്കോ സി.പി.എമ്മിനോ നേരിട്ട് ബന്ധമില്ലാത്ത ഇടപാടിൽ തങ്ങളെ പ്രതിക്കൂട്ടിൽ നിർത്തേണ്ടകാര്യമില്ലെന്ന് പറഞ്ഞ കോടിയേരി ബാലകൃഷ്ണനൊപ്പമാണ് പുതിയ വിവരങ്ങളുടെ വെളിച്ചത്തിൽ കേന്ദ്ര, സംസ്ഥാന നേതൃത്വം.
സമ്മേളനകാലത്ത് പാർട്ടിയെ കരിവാരിത്തേച്ച വിവാദത്തിൽ ഒരു വിഭാഗം നേതാക്കൾക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. എന്നാൽ, താൻ വിഷയത്തിൽ മധ്യസ്ഥതക്ക് ശ്രമിച്ചിട്ടില്ലെന്ന് കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ച കോടിയേരിയെ നേതൃത്വം പിന്തുണക്കുകയായിരുന്നു. പുതിയ വിവരങ്ങളുടെ വെളിച്ചത്തിൽ രാഷ്ട്രീയ ഗൂഢാലോചനയും സംശയിക്കുന്നു. വാർത്തസമ്മേളനം നടത്തുമെന്ന് പറയുന്നതിൽ രാഷ്ട്രീയ ലക്ഷ്യം കാണുന്നുണ്ടെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള ‘മാധ്യമ’ത്തോട് പറഞ്ഞു. ‘പാർട്ടിക്ക് ഇൗ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ കഴിയില്ല. തർക്കം ഉണ്ടെങ്കിൽ തീർക്കാൻ ദുബൈയിലെ കോടതിയെയാണ് സമീപിക്കേണ്ടത്. അതിന് പകരം കേരളത്തിൽ വാർത്തസമ്മേളനം നടത്തുമെന്ന് പറയുന്നത് എന്തോ രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയാണ്’ - അദ്ദേഹം പറഞ്ഞു. വിഷയത്തിൽ പരാതിക്കാർ മുഖ്യമന്ത്രിയെ സമീപിക്കുമെന്ന വാർത്തയും പ്രചരിക്കുന്നുണ്ട്. എന്നാൽ, അത്തരത്തിൽ ഒരാളും ഇതുവരെ മുഖ്യമന്ത്രിയുടെ ഒാഫിസിനെ സമീപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.