കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഹിന്ദി ബെല്‍റ്റില്‍ നേടിയ സീറ്റുകളില്‍ ഇത്തവണയുണ ്ടാകുന്ന ഗണ്യമായ കുറവാണ് നരേന്ദ്ര മോദിക്ക് രണ്ടാമതൊരു ഊഴത്തിന് ഏറ്റവും വലിയ ഭീഷ ണി. ഇത് മുന്‍കൂട്ടി കണ്ടാണ് വടക്കുണ്ടായേക്കാവുന്ന ക്ഷീണം ദക്ഷിണേന്ത്യയിലും കിഴക്കേ ഇന ്ത്യയിലും കിട്ടാവുന്നത്ര സീറ്റുകള്‍ പിടിച്ച് തീര്‍ക്കാന്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ആറുമാസം മുേമ്പ തന്ത്രം ആവിഷ്കരിച്ചത്.
എന്നാല്‍, ആദ്യ മൂന്ന് ഘട്ടങ്ങള്‍ കഴിഞ്ഞപ്പേ ാള്‍ ദക്ഷിണേന്ത്യയെക്കുറിച്ചുള്ള ബി.ജെ.പിയുടെ വലിയ പ്രതീക്ഷകള്‍ അസ്തമിച്ചു കഴിഞ്ഞ ിരുന്നു. നേരത്തെ തന്നെ പാര്‍ട്ടിക്ക് സാമാന്യം സ്വാധീനമുള്ള കര്‍ണാടകയിലും ന്യൂനപക്ഷ വേ ാട്ടുകള്‍ വോട്ടര്‍പട്ടികയില്‍നിന്ന് വ്യാപകമായി വെട്ടിമാറ്റിയ തമിഴ്നാട്ടിലും പ്ര തിപക്ഷം പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ സീറ്റുകള്‍ എ.ഐ.എ.ഡി.എം.കെ-ബി.ജെ.പി സഖ്യത്തിന ് കിട്ടുമെന്നാണ് ആകെ കൂടി പറയുന്നത്. തെലങ്കാനയിലെ ടി.ആര്.എസും ആന്ധ്രപ്രദേശിലെ വൈ.എസ്.ആര് കോണ്‍ഗ്രസും ആപദ്ഘട്ടത്തില്‍ സഹായിച്ചേക്കുമെന്ന അതിരുകടന്ന പ്രതീക്ഷയാണ് തെന്നിന്ത്യയില്‍ പിന്നീട് അവശേഷിക്കുന്നത്്.
എന്നാല്‍, കിഴക്കേ ഇന്ത്യയില്‍ വിശേഷിച്ചും പശ്ചിമബംഗാളിലും ഒഡിഷയിലും തങ്ങള്‍ക്ക് അനുകൂലമായ ഓളം സൃഷ്ടിക്കുന്നതില്‍ ബി.ജെ.പിക്ക് അല്പമെങ്കിലും കഴിഞ്ഞുവെന്നതാണ് നേര്. ഉത്തരേന്ത്യയുടനീളം ബി.ജെ.പിയുടെ പ്രഭാവം മങ്ങുകയും വോട്ട് ശതമാനത്തിലും സീറ്റുകളിലും അത് പ്രതിഫലിക്കുകയും ചെയ്യുമെന്ന് പാര്‍ട്ടി ആശങ്കപ്പെടുമ്പോഴാണ് ഇങ്ങ് കിഴക്ക് പാര്‍ട്ടി സംസ്ഥാന ഭരണകക്ഷിക്കെതിരായ രാഷ്ട്രീയ ബദലായി മാറിക്കൊണ്ടിരിക്കുന്നത്.
കോണ്‍ഗ്രസ് അത്യന്തം ദുര്‍ബലമായ ഒഡിഷയില്‍ ബി.ജെ.പി ക്രമാനുഗതമായി ആര്‍ജിച്ചെടുത്തതാണ് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ റോളെങ്കില്‍ പശ്ചിമബംഗാളില്‍ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം ദ്രുതഗതിയില്‍ സംഭവിച്ച രാഷ്ട്രീയ മാറ്റമാണിത്. പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ചതുഷ്കോണ മത്സരം പ്രവചിക്കപ്പെട്ടിരുന്ന സംസ്ഥാനമായിരുന്നു പശ്ചിമബംഗാള്‍. എന്നാല്‍, ആദ്യ രണ്ട് ഘട്ടങ്ങള്‍ കഴിഞ്ഞതോടെ പ്രധാന പ്രതിപക്ഷമായിരുന്ന സി.പി.എമ്മിനെയും കോണ്‍ഗ്രസിനെയും മൂന്നും നാലും സ്ഥാനങ്ങള്‍ക്കായുള്ള മത്സരത്തിലേക്ക് തള്ളി മമത ബാനര്‍ജിയുടെ ബംഗാളിലെ ഭരണകക്ഷിയോട് എതിരിടാന്‍ മോദിയുടെ കേന്ദ്രത്തിലെ ഭരണകക്ഷിയേ ഉള്ളൂവെന്ന് ബംഗാളി വോട്ടര്‍മാരെ ധരിപ്പിക്കുന്നതില്‍ ബി.ജെ.പി വിജയിച്ചു.
ഉത്തരേന്ത്യ ഒട്ടുക്കും വലിയ തിരിച്ചടി നേരിടുമ്പോഴാണ് ബംഗാളിലെ ഒരു വിഭാഗം ഹിന്ദുത്വത്തെ പുല്കുന്നത്. ബി.ജെ.പിയുടെ സാന്നിധ്യമില്ലാതിരുന്ന ജംഗള്മഹലിലെ ഗോത്രമേഖലകളില്പോലും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെ നിഷ്പ്രഭമാക്കി കാവിക്കൊടി പാറിത്തുടങ്ങിയത് ആര്.എസ്.എസിെൻറ അടിത്തട്ടിലുള്ള പ്രവര്‍ത്തനഫലമായാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ 39.33 ശതമാനം വോട്ടുനേടിയ തൃണമൂല്‍ കോണ്‍ഗ്രസിന് പിറകെ 29.93 ശതമാനം വോട്ടുമായി രണ്ടാം സ്ഥാനത്തായിരുന്നു സി.പി.എം നേതൃത്വത്തിലുള്ള ഇടതുമുന്നണി. 17.02 ശതമാനം വോട്ടുനേടിയ ബി.ജെ.പിക്കുപിന്നില് 9.68 ശതമാനം വോട്ടുമായി നാലാം സ്ഥാനെത്തത്തി കോണ്‍ഗ്രസ്.
അവിടെനിന്നാണ് ബി.ജെ.പി 31 ശതമാനം വോട്ടെങ്കിലും നേടി രണ്ടാം സ്ഥാനെത്തത്തുമെന്ന്് ‘ടെലിഗ്രാഫ്’ പത്രത്തിെൻറ കൊല്‍ക്കത്ത ബ്യൂറോ ചീഫ് ദേവദീപ് പറയുന്നത്. മമത ഇറക്കുന്ന പോലെ ആളും അര്ഥവുമിറക്കാന് കേന്ദ്രഭരണം കൊണ്ട് ബി.ജെ.പിക്ക് കഴിയുന്നതുകൊണ്ട് മാത്രമല്ല ഇതെന്നും മറിച്ച് ഹിന്ദുത്വത്തിെൻറ വഴി ബംഗാളിലെ വലിയൊരു വിഭാഗം െതരഞ്ഞെടുത്തത് കൊണ്ട് കൂടിയാണെന്നാണ് ദേവദീപ് വ്യക്തമാക്കുന്നത്.
വോട്ട് ശതമാനത്തിലെ കുത്തനെയുള്ള വര്‍ധനവ് അത് പോലെ സീറ്റുകളുടെ എണ്ണത്തിലുണ്ടാവില്ല എന്നദ്ദേഹം ചേര്‍ത്ത് പറയുന്നു. 23 സീറ്റ് ലഭിക്കുമെന്ന് ബി.ജെ.പി നേതാക്കള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും നേരത്തെ രണ്ട് സീറ്റിൽനിന്ന് ഇക്കുറി അഞ്ച് മുതല്‍ എട്ടുവരെ സീറ്റുകള്‍ ലഭിക്കാമെന്നാണ് താന്‍ കരുതുന്നതെന്നും ദേവദീപ് പറഞ്ഞു. അങ്ങനെയെങ്കില്‍ ഒഡിഷയില്‍ ഏതാനും സീറ്റുകള്‍ കിട്ടിയാല്‍പോലും വടക്കുണ്ടാകുന്ന നഷ്ടം കിഴക്കുകൊണ്ട് നികത്താന്‍ ബി.ജെ.പിക്കാവില്ല.
കേവലം മമതയോടും തൃണമൂലിനോടുമുള്ള വിരോധമല്ല മറിച്ച് ഭൂരിപക്ഷ സമുദായത്തിനിടയില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതില്‍ ബി.ജെ.പി നേടിയ വിജയമാണ് അവര്‍ക്ക് അനുകൂലമായ ഓളമായി രൂപാന്തരപ്പെട്ടിരിക്കുന്നതെന്ന് ആനന്ദ ബസാര്‍ പത്രികയുടെ സിബാജി ഡേ സര്‍ക്കാറും പറഞ്ഞു.
ബംഗാള്‍ നേരത്തെ ഭരിച്ച സി.പി.എമ്മും തൃണമൂല്‍ കോണ്‍ഗ്രസിനെ പോലെ അക്രമം നടത്തിയ ഘട്ടത്തില്‍ ബി.ജെ.പി വളര്‍ന്നില്ലല്ലോ എന്ന് തെൻറ വാദത്തിന് ന്യായമായി സിബാജി ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല കോണ്‍ഗ്രസില്‍ നിന്നുള്ളവര്‍ തൃണമൂലിലേക്ക് മാറുമ്പോള്‍ സി.പി.എമ്മിലുള്ളവരാണ് കുടുതലും ബി.ജെ.പിയിലേക്ക് ചേക്കേറുന്നത്. മമതക്കൊപ്പമോ മോദിക്കൊപ്പമോ എന്ന ചോദ്യത്തിന് മോദിക്കൊപ്പമെന്ന ഉത്തരമാണ് പാര്‍ട്ടി മാറുന്ന സി.പി.എമ്മുകാര്‍ നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.