തിരുവനന്തപുരം: കേരളത്തിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി.ജെ.പി തുടക്കം കുറിക്കുന്നു. 12 മുതൽ മാർച്ച് രണ്ടുവരെയാണ് പരിപാടി. ബൂത്ത് തലത്തിൽ 15 വരെ നീളുന്ന പണ് ഡിറ്റ് ദീന ദയാൽ സ്മൃതിദിനത്തോടൊപ്പം ‘എെൻറ കുടുംബം, ബി.ജെ.പി കുടുംബം’ എന്ന പേരിൽ 20 ദിവസത്തെ പരിപാടി നടത്തും.
പ്രവർത്തകർ വീടുകളിൽ പാർട്ടി കൊടി ഉയർത്തുകയും സ്റ്റിക്കർ പതിക്കുകയും ചെയ്യും. സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള കോഴിക്കോട്ട് വസതിയിൽ നിർവഹിക്കുമെന്ന് സംസ്ഥാന വക്താവ് എം.എസ്. കുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
14ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പത്തനംതിട്ടയിൽ നടക്കുന്ന തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട മണ്ഡലങ്ങളിലെ ശക്തികേന്ദ്ര ഇൻചാർജുമാരുടെ യോഗത്തിൽ പെങ്കടുക്കും. 22ന് ദേശീയ അധ്യക്ഷൻ അമിത് ഷാ പാലക്കാട്ട് എത്തും.
പാലക്കാട്, ആലത്തൂർ, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ ശക്തികേന്ദ്ര ഇൻചാർജുമാരുടെ യോഗത്തിലും പെങ്കടുക്കും. 26ന് മഹിള മോർച്ചയുടെ നേതൃത്വത്തിൽ ദീപംതെളിയിക്കുന്ന ‘കമൽജ്യോതി പ്രതിജ്ഞ’. 28ന് നരേന്ദ്ര മോദി ബൂത്തുതല പ്രവർത്തകരുമായി വിഡിയോ കോൺഫറൻസിലൂടെ സംവദിക്കും. മാർച്ച് രണ്ടിന് യുവമോർച്ച ജില്ലതലത്തിൽ ബൈക്ക് റാലി സംഘടിപ്പിക്കുമെന്നും കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.