ഹർത്താലിനെതിരെ വ്യാപക ജനരോഷം; ബി.ജെ.പിയിലും ഭിന്നത

തിരുവനന്തപുരം: ജനജീവിതം വലച്ച വെള്ളിയാഴ്​ചയിലെ അപ്രതീക്ഷിത ബി.ജെ.പി ഹർത്താലിനെതിരെ വ്യാപക പ്രത​ിഷേധവും ജനര ോഷവും. നിസ്സാര കാരണങ്ങൾക്ക്​ അടിക്കടി പ്രഖ്യാപിക്കുന്ന ഹർത്താലുകൾക്കെതിരെ ജനം ഒന്നടങ്കം പ്രതിഷേധിച്ച​േപ്പ ാൾ സമൂഹ മാധ്യമങ്ങൾ കടുത്ത വിമർശനങ്ങളും ​ട്രോളുകളുംകൊണ്ട്​ നിറഞ്ഞു. സെക്ര​േട്ടറിയറ്റിന്​ മുന്നിലെ സമരപ്പന ്തലിന്​ സമീപം മുട്ടട സ്വദേശി വേണുഗോപാലൻ നായർ ആത്മഹത്യ ചെയ്​തതാണ്​ ഹർത്താലിനു കാരണമെന്ന്​ ബി.ജെ.പി ആവർത്തിക് കു​േമ്പാൾ, അതിന്​ ജനം എന്തുപിഴ​െച്ചന്ന മറുചോദ്യമാണ്​ ജനങ്ങളുടേത്​​. ആത്മഹത്യയുടെ പേരിൽ ഹർത്താൽ നടത്തിയ നടപട ിയിൽ പാർട്ടിക്കുള്ളിലും അണികൾക്കിടയിലും അതൃപ്​തിയും ഭിന്നതയും ഉടലെടുത്തു. കാര്യമായ കൂടിയാലോചന നടത്താതെ ചി ലർ സ്വന്തംനിലക്ക്​ ഹർത്താൽ പ്രഖ്യാപിച്ചെന്ന വികാരമാണ്​ പാർട്ടിക്കുള്ളിലുള്ളത്​.


മിക്ക ജില്ലകളിലും ഹർത്താലിനോട്​ പൊതുവെ തണുത്ത പ്രതികരണമായിരുന്നു. എന്നാൽ, പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്നവർ ഏറെയും കുടുങ്ങി​. കെ.എസ്​.ആർ.ടി.സി ബസുകൾ നിരത്തിൽനിന്ന്​ വിട്ടുനിന്നു. എറണാകുളത്തും മലപ്പുറത്തും പാലക്കാട്ടും ചിലയിടങ്ങളിൽ സർവിസ്​ നടത്തി. സ്വകാര്യ വാഹനങ്ങൾ പതിവ​ുപോലെ നിരത്തിലിറങ്ങി. യാത്രക്ലേശം നേരിട്ടവരിൽ വലിയൊരു വിഭാഗം ശബരിമല തീർഥാടകരായിരുന്നു. ഭക്ഷണവും വെള്ളവും ലഭിക്കാതെ ഇതര സംസ്​ഥാനക്കാരായ ആയിരക്കണക്കിന്​ തീർ​ഥാടകർ ​ബുദ്ധിമുട്ടി​. വെള്ളിയാഴ്​ച വൈകീട്ടുവരെ 70,000ത്തിലേറെ ഭക്തരാണ്​ എത്തിയത്​. ഇവരിൽ ബഹുഭൂരിഭാഗവും ഇതര സംസ്​ഥാനക്കാരായിരുന്നു.

കുട്ടികളുമായെത്തിയവർ വെള്ളമെങ്കിലും ലഭിക്കാൻ ഒാടുന്ന കാഴ്​ചയാണ്​ പന്തളം, പത്തനംതിട്ട, കോന്നി എന്നിവിടങ്ങളിലുണ്ടായത്​. ശബരിമല വിഷയം വന്നശേഷം പത്തനംതിട്ട ജില്ലയിലെ നാലാമത്തെ ഹർത്താലുമായിരുന്നു വെള്ളിയാഴ്​ചത്തേത്​. പത്തനംതിട്ടയിൽ ഹർത്താൽ ഒഴിവാക്കാമായിരുന്നുവെന്ന അഭിപ്രായം ബി.ജെ.പിയിൽ തന്നെയുയർന്നു.
വെള്ളിയാഴ്​ച നടന്ന അഖിലേന്ത്യ എം.ഡി.എസ്​ പ്രവേശന പരീക്ഷ എഴുതേണ്ടവർ സ​​​​​​െൻററിലെത്താൻ നന്നേ ബുദ്ധിമുട്ടി. പലർക്കും പരീക്ഷയെഴുതാനായില്ല.

അപ്രതീക്ഷിത ഹർത്താലിനിടെ കൊച്ചിയിലെത്തിയ രണ്ട്​ ടൂറിസ്​റ്റ്​ കപ്പലുകളിലെ 250ഒാളം വിദേശ ടൂറിസ്​റ്റുകൾ പൊലീസ്​ സുരക്ഷയിൽ ആലപ്പുഴയിൽ ബോട്ടിങ്ങിന്​ എത്തിയപ്പോൾ. കൊച്ചി മുതൽ ആലപ്പുഴ വരെയുള്ള യാത്രയിൽ പ്രശ്​നങ്ങളൊന്നും ഉണ്ടായില്ലെങ്കിലും വിജനമായി കിടന്ന നഗരവഴികൾ കണ്ട്​​ അദ്​ഭുതത്തോടെയാണ്​ പലരും ബോട്ടിങ്ങിന്​ യാത്രയായത്​


വ്യാഴാഴ്​ച ടൂറിസം കേന്ദ്രങ്ങളിൽ ഉണ്ടായിരുന്ന നിരവധി സഞ്ചാരികൾ ഹർത്താൽ പ്രഖ്യാപിച്ചതോടെ മടങ്ങി. അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ വിനോദസഞ്ചാര മേഖലയെ തളര്‍ത്തുകയാണെന്നാരോപിച്ച് ഗ്രീന്‍സ് മൂന്നാര്‍ സംഘടനയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തി.എല്ലാ ജില്ലകളിലും രാവി​െല ഏതാനും കടകൾ മാത്രമാണ്​ തുറന്നതെങ്കിൽ, ഉ​ച്ചയോടെ സ്​ഥിതിഗതികൾ മാറി; കൂടുതൽ കടകൾ തുറന്നു. നാലു ദിവസത്തിനിടെ, ബി.ജെ.പി പ്രഖ്യാപിച്ച രണ്ടു​ ഹർത്താലുകൾക്കാണ്​ ​തിരുവനന്തപുരം ജില്ല ഇരയായത്​.

മോഹൻലാൽ സിനിമയായ ഒടിയൻ പ്രദർശനത്തിനെത്തിയ ദിനത്തിലെ ഹർത്താലിനെതിരെ മോഹൻലാൽ ഫാൻസും പ്രതിഷേധവുമായി രംഗത്തെത്തി. ഹർത്താൽ പ്രഖ്യാപിച്ച ബി.ജെ.പിയുടെ ​ഫേസ്​ബുക്ക്​ പേജിലെ പോസ്​റ്റിന്​ താ​​ഴെയായിരുന്നു പ്രതികരണങ്ങളേറെയു​ം. ഷോ മാറ്റിവെക്കുമെന്നതടക്കം വാർത്തകൾ പരന്ന​േതാടെ ആശങ്കക്കൊപ്പം പ്രതികരണവും രൂക്ഷമായി. അതേസമയം, പുലർച്ചയുള്ള ഫാൻസ്​ ഷോ മുടക്കമില്ലാതെ നടന്നു. പലയിടത്തും പകൽ പ്രദർശനങ്ങൾ മുടങ്ങി.കൊല്ലം​​ ജില്ല ആസ്ഥാനത്ത് ഹർത്താൽ അനുകൂലികൾ പ്രകടനം നടത്തിയെങ്കിലും പ്രവർത്തക പങ്കാളിത്തം നാമമാത്രമായിരുന്നതിനാൽ പാതിവഴിയിൽ അവസാനിപ്പിച്ചു. തൃശൂരിൽ കടകളടപ്പിക്കാനും വാഹനങ്ങൾ തടയാനും ആഹ്വാനം ചെയ്​തവർ ആരും നിരത്തിലിറങ്ങിയില്ല.

അനാവശ്യ ഹർത്താലിൽ പ്രതിഷേധിച്ച്​ അനിൽ അക്കര എം.എൽ.എ തൃശൂർ റെയിൽവേ സ്​റ്റേഷനിൽനിന്ന്​ ഏഴു കിലോമീറ്റർ ദൂരെയുള്ള വീട്ടിലേക്ക്​ കോൺഗ്രസ്പ്രവർത്തകർക്കൊപ്പം നടന്നു. ‘​സേ നോ ടു ഹർത്താൽ’ പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി.കോഴിക്കോട്​ ജില്ലയിലെ നാദാപുരം പുറമേരിയിൽ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ ഒാഫിസിന്​ വ്യാഴാഴ്​ച രാത്രി 12ന്​ ശേഷം ബോ​ംബേറുണ്ടായി. വടകര ചോമ്പാൽ പൊലീസ്​ സ്​േ​റ്റഷൻ വളപ്പിൽ വെള്ളിയാഴ്​ച രാവിലെ 10ഒാടെ ബോംബ്​ പൊട്ടിത്തെറിച്ച്​ സമീപത്തെ നാലു​ വീടുകൾക്ക്​ കേടുപറ്റി. ഹർത്താലിനിടെ പാലക്കാട്ട്​ മൂന്ന്​ കെ.എസ്​.ആർ.ടി.സി ബസുകൾക്കുനേരെ കല്ലേറുണ്ടായി. 91,500 രൂപയുടെ നാശനഷ്​ടം കണക്കാക്കുന്നതായി ഡിപ്പോ അധികൃതർ പറഞ്ഞു.

Tags:    
News Summary - BJP harthal- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.