ഹർത്താലിനെതിരെ വ്യാപക ജനരോഷം; ബി.ജെ.പിയിലും ഭിന്നത
text_fieldsതിരുവനന്തപുരം: ജനജീവിതം വലച്ച വെള്ളിയാഴ്ചയിലെ അപ്രതീക്ഷിത ബി.ജെ.പി ഹർത്താലിനെതിരെ വ്യാപക പ്രതിഷേധവും ജനര ോഷവും. നിസ്സാര കാരണങ്ങൾക്ക് അടിക്കടി പ്രഖ്യാപിക്കുന്ന ഹർത്താലുകൾക്കെതിരെ ജനം ഒന്നടങ്കം പ്രതിഷേധിച്ചേപ്പ ാൾ സമൂഹ മാധ്യമങ്ങൾ കടുത്ത വിമർശനങ്ങളും ട്രോളുകളുംകൊണ്ട് നിറഞ്ഞു. സെക്രേട്ടറിയറ്റിന് മുന്നിലെ സമരപ്പന ്തലിന് സമീപം മുട്ടട സ്വദേശി വേണുഗോപാലൻ നായർ ആത്മഹത്യ ചെയ്തതാണ് ഹർത്താലിനു കാരണമെന്ന് ബി.ജെ.പി ആവർത്തിക് കുേമ്പാൾ, അതിന് ജനം എന്തുപിഴെച്ചന്ന മറുചോദ്യമാണ് ജനങ്ങളുടേത്. ആത്മഹത്യയുടെ പേരിൽ ഹർത്താൽ നടത്തിയ നടപട ിയിൽ പാർട്ടിക്കുള്ളിലും അണികൾക്കിടയിലും അതൃപ്തിയും ഭിന്നതയും ഉടലെടുത്തു. കാര്യമായ കൂടിയാലോചന നടത്താതെ ചി ലർ സ്വന്തംനിലക്ക് ഹർത്താൽ പ്രഖ്യാപിച്ചെന്ന വികാരമാണ് പാർട്ടിക്കുള്ളിലുള്ളത്.
മിക്ക ജില്ലകളിലും ഹർത്താലിനോട് പൊതുവെ തണുത്ത പ്രതികരണമായിരുന്നു. എന്നാൽ, പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്നവർ ഏറെയും കുടുങ്ങി. കെ.എസ്.ആർ.ടി.സി ബസുകൾ നിരത്തിൽനിന്ന് വിട്ടുനിന്നു. എറണാകുളത്തും മലപ്പുറത്തും പാലക്കാട്ടും ചിലയിടങ്ങളിൽ സർവിസ് നടത്തി. സ്വകാര്യ വാഹനങ്ങൾ പതിവുപോലെ നിരത്തിലിറങ്ങി. യാത്രക്ലേശം നേരിട്ടവരിൽ വലിയൊരു വിഭാഗം ശബരിമല തീർഥാടകരായിരുന്നു. ഭക്ഷണവും വെള്ളവും ലഭിക്കാതെ ഇതര സംസ്ഥാനക്കാരായ ആയിരക്കണക്കിന് തീർഥാടകർ ബുദ്ധിമുട്ടി. വെള്ളിയാഴ്ച വൈകീട്ടുവരെ 70,000ത്തിലേറെ ഭക്തരാണ് എത്തിയത്. ഇവരിൽ ബഹുഭൂരിഭാഗവും ഇതര സംസ്ഥാനക്കാരായിരുന്നു.
കുട്ടികളുമായെത്തിയവർ വെള്ളമെങ്കിലും ലഭിക്കാൻ ഒാടുന്ന കാഴ്ചയാണ് പന്തളം, പത്തനംതിട്ട, കോന്നി എന്നിവിടങ്ങളിലുണ്ടായത്. ശബരിമല വിഷയം വന്നശേഷം പത്തനംതിട്ട ജില്ലയിലെ നാലാമത്തെ ഹർത്താലുമായിരുന്നു വെള്ളിയാഴ്ചത്തേത്. പത്തനംതിട്ടയിൽ ഹർത്താൽ ഒഴിവാക്കാമായിരുന്നുവെന്ന അഭിപ്രായം ബി.ജെ.പിയിൽ തന്നെയുയർന്നു.
വെള്ളിയാഴ്ച നടന്ന അഖിലേന്ത്യ എം.ഡി.എസ് പ്രവേശന പരീക്ഷ എഴുതേണ്ടവർ സെൻററിലെത്താൻ നന്നേ ബുദ്ധിമുട്ടി. പലർക്കും പരീക്ഷയെഴുതാനായില്ല.
വ്യാഴാഴ്ച ടൂറിസം കേന്ദ്രങ്ങളിൽ ഉണ്ടായിരുന്ന നിരവധി സഞ്ചാരികൾ ഹർത്താൽ പ്രഖ്യാപിച്ചതോടെ മടങ്ങി. അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ വിനോദസഞ്ചാര മേഖലയെ തളര്‍ത്തുകയാണെന്നാരോപിച്ച് ഗ്രീന്‍സ് മൂന്നാര്‍ സംഘടനയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തി.എല്ലാ ജില്ലകളിലും രാവിെല ഏതാനും കടകൾ മാത്രമാണ് തുറന്നതെങ്കിൽ, ഉച്ചയോടെ സ്ഥിതിഗതികൾ മാറി; കൂടുതൽ കടകൾ തുറന്നു. നാലു ദിവസത്തിനിടെ, ബി.ജെ.പി പ്രഖ്യാപിച്ച രണ്ടു ഹർത്താലുകൾക്കാണ് തിരുവനന്തപുരം ജില്ല ഇരയായത്.
മോഹൻലാൽ സിനിമയായ ഒടിയൻ പ്രദർശനത്തിനെത്തിയ ദിനത്തിലെ ഹർത്താലിനെതിരെ മോഹൻലാൽ ഫാൻസും പ്രതിഷേധവുമായി രംഗത്തെത്തി. ഹർത്താൽ പ്രഖ്യാപിച്ച ബി.ജെ.പിയുടെ ഫേസ്ബുക്ക് പേജിലെ പോസ്റ്റിന് താഴെയായിരുന്നു പ്രതികരണങ്ങളേറെയും. ഷോ മാറ്റിവെക്കുമെന്നതടക്കം വാർത്തകൾ പരന്നേതാടെ ആശങ്കക്കൊപ്പം പ്രതികരണവും രൂക്ഷമായി. അതേസമയം, പുലർച്ചയുള്ള ഫാൻസ് ഷോ മുടക്കമില്ലാതെ നടന്നു. പലയിടത്തും പകൽ പ്രദർശനങ്ങൾ മുടങ്ങി.കൊല്ലം ജില്ല ആസ്ഥാനത്ത് ഹർത്താൽ അനുകൂലികൾ പ്രകടനം നടത്തിയെങ്കിലും പ്രവർത്തക പങ്കാളിത്തം നാമമാത്രമായിരുന്നതിനാൽ പാതിവഴിയിൽ അവസാനിപ്പിച്ചു. തൃശൂരിൽ കടകളടപ്പിക്കാനും വാഹനങ്ങൾ തടയാനും ആഹ്വാനം ചെയ്തവർ ആരും നിരത്തിലിറങ്ങിയില്ല.
അനാവശ്യ ഹർത്താലിൽ പ്രതിഷേധിച്ച് അനിൽ അക്കര എം.എൽ.എ തൃശൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് ഏഴു കിലോമീറ്റർ ദൂരെയുള്ള വീട്ടിലേക്ക് കോൺഗ്രസ്പ്രവർത്തകർക്കൊപ്പം നടന്നു. ‘സേ നോ ടു ഹർത്താൽ’ പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി.കോഴിക്കോട് ജില്ലയിലെ നാദാപുരം പുറമേരിയിൽ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ ഒാഫിസിന് വ്യാഴാഴ്ച രാത്രി 12ന് ശേഷം ബോംബേറുണ്ടായി. വടകര ചോമ്പാൽ പൊലീസ് സ്േറ്റഷൻ വളപ്പിൽ വെള്ളിയാഴ്ച രാവിലെ 10ഒാടെ ബോംബ് പൊട്ടിത്തെറിച്ച് സമീപത്തെ നാലു വീടുകൾക്ക് കേടുപറ്റി. ഹർത്താലിനിടെ പാലക്കാട്ട് മൂന്ന് കെ.എസ്.ആർ.ടി.സി ബസുകൾക്കുനേരെ കല്ലേറുണ്ടായി. 91,500 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി ഡിപ്പോ അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.