തൃശൂർ: അമിത്ഷായുടെ കേരള സന്ദർശനത്തിന് ശേഷമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച ബി.ജെ.പി നേതൃയോഗവും കോർ കമ്മിറ്റി യോഗവും സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരനും വി. മുരളീധരൻ അടക്കമുള്ള നേതാക്കളും എത്താതിരുന്നതിനാൽ മുടങ്ങി. ആർ.എസ്.എസ് ആണ് കോർ കമ്മിറ്റി യോഗം വിളിച്ചത്. ദീനദയാൽ ഉപാധ്യായ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ചുള്ള പരിശീലന ക്യാമ്പിെൻറ ഭാഗമായി നിശ്ചയിച്ച യോഗങ്ങളിൽ സംസ്ഥാന ജനറൽ സെക്രട്ടറിയടക്കമുള്ള നേതാക്കൾക്കെതിരെ അച്ചടക്ക നടപടി ശിപാർശ ചെയ്ത റിപ്പോർട്ട് ഉൾപ്പെടെ പ്രധാനവിഷയങ്ങൾ ആയിരുന്നു ചർച്ചക്ക് വെച്ചിരുന്നത്.
ജനറൽ സെക്രട്ടറിമാരായ കെ. സുരേന്ദ്രൻ, എ.എൻ. രാധാകൃഷ്ണൻ, ശോഭ സുരേന്ദ്രൻ, എം.ടി. രമേശ് എന്നിവരുടെ പ്രവർത്തനം പോരെന്ന ദേശീയ നേതൃത്വത്തിെൻറ വിലയിരുത്തലും ഇവരുടെ പ്രവർത്തനങ്ങളിലെ അതൃപ്തിയറിയിച്ച കുമ്മനം രാജശേഖരെൻറ റിപ്പോർട്ടും യോഗം ചർച്ച ചെയ്യുമെന്നായിരുന്നു പറഞ്ഞിരുന്നത്.കോർ കമ്മിറ്റിയിലെ ആർ.എസ്.എസ് പ്രതിനിധിയും സംഘടനാ സെക്രട്ടറിയുമായ എൻ. ഗണേശ് കാത്തിരുന്നിട്ടും കെ.പി. ശ്രീശൻ, കെ. സുരേന്ദ്രൻ, എ.എൻ. രാധാകൃഷ്ണൻ എന്നിവർ മാത്രമേ യോഗത്തിന്എത്തിയിരുന്നുള്ളൂ. മറ്റുള്ളവർ വിട്ടുനിന്നത് ബോധപൂർവമാണെന്ന് ആക്ഷേപമുണ്ട്. ഒടുവിൽ 25ന് കൊച്ചിയിൽ നടത്താമെന്ന തീരുമാനത്തിൽ വന്നവർ പിരിഞ്ഞു.
വ്യാഴാഴ്ച രാത്രി നഗരത്തിലെ ഹോട്ടൽ വൃന്ദാവനിൽ നവനീതം കൾച്ചറൽ ട്രസ്റ്റിെൻറ മൺസൂൺ ഫെസ്റ്റിൽ ഡോ. ജാനകി രംഗരാജെൻറ ഭരതനാട്യം കണ്ട് വി. മുരളീധരൻ തൃശൂരിലുണ്ടായിരുന്നുവെങ്കിലും യോഗത്തിൽ പങ്കെടുക്കാൻ നിന്നില്ല. കുമ്മനം രാജശേഖരൻ എത്തില്ലെന്ന വിവരം രാവിെലപോലും ആർ.എസ്.എസ് നേതാക്കളെ അറിയിച്ചിരുന്നില്ല. നേതാക്കളില്ലാത്തതിനാൽ കോർ കമ്മിറ്റി മാറ്റിവെച്ചുവെങ്കിലും, ദീനദയാൽ ഉപാധ്യായ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ചുള്ള പരിശീലന പരിപാടിക്ക് തൃശൂരിൽ തുടക്കമിട്ടു. ജില്ല കേന്ദ്രങ്ങളിൽ പരിശീലന പരിപാടിയിൽ പങ്കെടുക്കാനുള്ള നേതാക്കൾക്ക് ഡോ. ബി. വിജയകുമാർ, പാല ജയസൂര്യൻ എന്നിവർ ക്ലാസുകളെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.