തിരുവനന്തപുരം: മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാറിനെ ബി.ജെ.പിയിലേക്ക് കൊണ്ടുവരാൻ സംസ്ഥാന നേതൃത്വം ശ്രമം തുടങ്ങി. ഇതിെൻറ ഭാഗമായി സംസ്ഥാന ജന. സെക്രട്ടറി എം.ടി. രമേശിെൻറ നേതൃത്വത്തിലുള്ള സംഘം സെന്‍കുമാറിെൻറ വസതിയായ ‘പ്രതീക്ഷ’യിൽ എത്തി ചർച്ചനടത്തി. എന്നാൽ, രാഷ്ട്രീയ കാര്യങ്ങളല്ല ചർച്ചയിലുണ്ടായതെന്ന് രമേശ് പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. താൻ ഇപ്പോൾ രാഷ്ട്രീയ പാർട്ടിയിലേക്കില്ലെന്ന നിലപാടാണ് സെൻകുമാർ കൂടിക്കാഴ്ചയിൽ കൈക്കൊണ്ടതെന്ന് അറിയുന്നു. ലവ് ജിഹാദുമായി ബന്ധപ്പെട്ട വിവാദ അഭിമുഖവും പരസ്യപ്രസ്താവനയും പുറത്തുവന്നതിന് പിന്നാലെ സെന്‍കുമാറിെൻറ ബി.ജെ.പി പ്രവേശനം സംബന്ധിച്ച വാർത്തകൾ പുറത്തുവന്നിരുന്നു. ഇതേതുടർന്നാണ് എം.ടി. രമേശും ജില്ല പ്രസിഡൻറ് അഡ്വ. എസ്. സുരേഷും സെൻകുമാറിെൻറ വീട്ടിലെത്തിയത്.
സത്യം പറഞ്ഞതിെൻറപേരിൽ സെൻകുമാറിനെ ഒറ്റതിരിഞ്ഞ് അക്രമിക്കുന്ന രീതി അംഗീകരിക്കില്ല. പാർട്ടിയിലേക്ക് വരുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണ്. സെൻകുമാർ ബി.ജെ.പിയിലേക്ക് വന്നാൽ അതിനെ സ്വാഗതം ചെയ്യുമെന്നും രമേശ് പറഞ്ഞു. സെന്‍കുമാറിനെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച് സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരന്, മുൻ പ്രസിഡൻറ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള എന്നിവര്‍ രംഗത്തെത്തിയിരുന്നു.
സെൻകുമാറുമായി ജന. സെക്രട്ടറി നടത്തിയ കൂടിക്കാഴ്ചക്ക് രാഷ്ട്രീയമാനം നൽകേണ്ടെന്ന് കുമ്മനം പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലേക്കും പോകില്ലെന്ന് കഴിഞ്ഞദിവസം സെന്‍കുമാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇടത്-വലത് മുന്നണി നേതാക്കൾ അദ്ദേഹത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ സാഹചര്യത്തിൽ സെൻകുമാറിെൻറ നിലപാടിെൻറ പ്രാധാന്യവും വർധിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.