അരൂർ: ശക്തി തെളിയിക്കാനിറങ്ങിയ ബി.ജെ.പിയുടെ വോട്ട്ചോർച്ചയിൽ ഉത്തരമില്ലാതെ നേത ൃത്വം. കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിലായി നേടിയ ക്രമാതീത വളർച്ചയാണ് ഒറ്റയടിക്ക് താ ഴോട്ട് പോയത്. ഘടകകക്ഷിയായ ബി.ഡി.ജെ.എസ് ചതിച്ചെന്ന ‘ഒറ്റവാക്കിലെ’ ഉത്തരം മാത്രമേ ബി.ജെ.പി നേതാക്കൾക്ക് പറയാനുള്ളൂ.
2006ലെ തെരഞ്ഞെടുപ്പിൽ 3437 വോട്ടും 2011ൽ 7486 വോട്ടും നേടി യ സ്ഥാനത്ത് 2016 ആയപ്പോൾ ബി.ഡി.ജെ.എസിലെ അനിയപ്പൻ 27,753 വോട്ട് നേടി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എയിലെ ഡോ. കെ.എസ്. രാധാകൃഷ്ണൻ 25,250 വോട്ട് നേടി ശക്തിതെളിയിച്ചിരുന്നു. എന്നാൽ, അഞ്ചുമാസം പിന്നിടുേമ്പാൾ നടന്ന മത്സരത്തിൽ ബി.ജെ.പിയിലെ പ്രകാശ് ബാബുവിന് 16,289 വോട്ടാണ് ലഭിച്ചത്.
Full View കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിൽ ലഭിച്ച പതിനായിരത്തോളം വോട്ടുകൾ നഷ്ടമായതാണ് എൻ.ഡി.എയെ കുഴക്കുന്നത്. വോട്ട് കച്ചവട ആരോപണം നേരിടുന്നവർക്ക് ഇതിൽ കൃത്യമായ വിശദീകരണം നൽകാനുമാകുന്നില്ല. എന്നാൽ, ബി.ഡി.ജെ.എസിെൻറ ഭാഗത്തുനിന്ന് കാര്യമായ സഹകരണമുണ്ടാകാതിരുന്നതാണ് കുറവിന് കാരണമായി നേതാക്കൾ പറയുന്നത്. പുറമേയുള്ള പ്രചാരണം മാത്രമാണ് ബി.ഡി.ജെ.എസ് നടത്തിയതെന്നാണ് ആക്ഷേപം. പുതിയ വോട്ടുകൾ ആകർഷിക്കാനായില്ലെന്നും വെള്ളാപ്പള്ളിയുടെ നിലപാടുകൾ തിരിച്ചടിയായെന്നുമുള്ള ചർച്ചയും പാർട്ടിക്കുള്ളിലുണ്ട്.
Full View
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.