കണ്ണൂർ: ബന്ധുനിയമന കേസിെൻറ കുരുക്കിൽ നിന്ന് ഇ.പി ജയരാജൻ തലയൂരുേമ്പാഴും മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവ് എളുപ്പമാകില്ല. സാമ്പത്തിക നേട്ടമുണ്ടാക്കിയതായി കണ്ടെത്താനായില്ലെന്ന ന്യായത്തിലാണ് ജയരാജനെതിരായ കേസിൽ വിജിലൻസ് അന്വേഷണം അവസാനിപ്പിക്കുന്നത്. എന്നാൽ, ജയരാജന് പാർട്ടി ക്ലീൻ ചിറ്റ് നൽകിയിട്ടില്ല.
ജയരാജൻ വ്യവസായി മന്ത്രിയായിരിക്കെ, മന്ത്രാലയത്തിന് കീഴിൽ വരുന്ന കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എൻറർപ്രൈസസ് ലിമിറ്റഡ് എം.ഡിയായി ജയരാജെൻറ ഭാര്യാ സഹോദരിയും കണ്ണൂർ എം.പിയുമായ പി.കെ ശ്രീമതിയുടെ മകൻ പി.കെ സുധീറിന് നിയമനം നൽകിയതാണ് കേസിനിടയാക്കിയത്. ഇക്കാര്യം അന്വേഷിച്ച പാർട്ടി സംസ്ഥാന ഘടകം പാർട്ടി കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ജയരാജനും ശ്രീമതിക്കും വീഴ്ച പറ്റിയെന്ന് വിലയിരുത്തി കേന്ദ്ര കമ്മിറ്റിക്ക് റിപ്പോർട്ട് ചെയ്തതാണ്.
അതിെൻറ അടിസ്ഥാനത്തിൽ ജയരാജനെയും ശ്രീമതിയെയും കേന്ദ്രകമ്മിറ്റി ശാസിക്കുകയും ശിക്ഷാ നടപടി പാർട്ടി ജനറൽ സെക്രട്ടറി സീതാറാം െയച്ചൂരി പരസ്യമാക്കുകയും ചെയ്തു. സേങ്കതികത്വത്തിെൻറ പേരിൽ അന്വേഷണ സംഘത്തിൽനിന്ന് ക്ലീൻ ചിറ്റ് ലഭിച്ചുവെന്നതിെൻറ പേരിൽ പാർട്ടി അന്വേഷണത്തിലെ കണ്ടെത്തൽ നിരാകരിക്കാൻ നേതൃത്വത്തിനാവില്ല. ചുരുക്കത്തിൽ വിജിലൻസ് കേസ് അവസാനിച്ചുവെന്നത് കൊണ്ടുമാത്രം ജയരാജന് മന്ത്രിസ്ഥാനം ഉടൻ തിരികെ ലഭിക്കാനിടയില്ല.
മാത്രമല്ല, ജയരാജൻ രാജിവെച്ച ഒഴിവിൽ എം.എം. മണി മന്ത്രിസഭയിലെത്തുകയും ചെയ്തു. അതിനാൽ, ജയരാജനെ തിരിച്ചെടുക്കാൻ മറ്റേതെങ്കിലും സി.പി.എം മന്ത്രിയെ ഒഴിവാക്കേണ്ടി വരും. ഇപ്പോഴത്തെ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടിയും അതിന് തയാറാവില്ല. ബന്ധുനിയമന വിവാദത്തിൽ ജയരാജനെയും പെൺകെണി പ്രശ്നത്തിൽ എ.കെ. ശശീന്ദ്രനെയും രാജിവെപ്പിച്ചത് മുഖ്യമന്ത്രിയെന്ന നിലക്ക് പിണറായി വിജയെൻറ പ്രതിച്ഛായ ഉയർത്തിയ നടപടിയായാണ് പൊതുവിൽ വിലയിരുത്തപ്പെട്ടത്.
ഒന്നാം വാർഷികാഘോഷ വേളയിൽ പിണറായി സർക്കാറിന് മാർക്കിട്ടവരെല്ലാം ഇക്കാര്യം എടുത്തുപറഞ്ഞതാണ്. വിജിലൻസ് കേസ് അവസാനിക്കുന്നതിന് പിന്നാലെ, ജയരാജനെ തിരിച്ചെടുക്കാൻ പിണറായി തീരുമാനിച്ചാൽ അത് മുഖ്യമന്ത്രിയെ വാഴ്ത്തിയവർ സ്വരം മാറ്റും. സ്വന്തം തിളക്കം കെടുത്തുന്ന നടപടി തൽക്കാലം പിണറായിയിൽനിന്ന് ആരും പ്രതീക്ഷിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.