ന്യൂഡൽഹി: എൻ.ഡി.എ സഖ്യം വിടുവാനെടുത്ത തീരുമാനത്തിലൂടെ ഒരിക്കൽ കൂടി തന്‍റെ ശത്രുവായ ജഗൻ മോഹൻ റെഡ്ഢിയെ കടത്തിവെട്ടിയിരിക്കുകയാണ് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ടി.ഡി.പി ബി.െജ.പിയുമായുള്ള ബന്ധം വിച്ഛേദിച്ചത് പടിപടിയായാണ്.
നാലുവർഷമായി ആന്ധ്രപ്രദേശിനുള്ള പ്രത്യേക പദവി എന്ന കാർഡുപയോഗിച്ചാണ് ജഗൻ മോഹൻ റെഡ്ഢി ടി.ഡി.പിയെ എതിരിട്ടത്. അധികാരത്തിനുവേണ്ടി നായിഡു സംസ്ഥാനത്തിന്‍റെ താൽപര്യങ്ങൾ ബലികഴിക്കുകയാണ് എന്നായിരുന്നു ജഗന്‍റെ ആരോപണം. ഇത് സംസ്ഥാനത്ത് ടി.ഡി.പിക്ക് ഏറെ ക്ഷീണമുണ്ടാക്കിയിരുന്നു.
എന്നാൽ രാഷ്ട്ര തന്ത്രജ്ഞനായ നായിഡു ഇതിന്‍റെ ദൂഷ്യഫലങ്ങൾ വേഗത്തിൽ തന്നെ തിരിച്ചറിഞ്ഞു. 2019ൽ നടക്കാനിരിക്കുന്ന ലോക്സഭ, നിയമസഭ തെരഞ്ഞടുപ്പുകൾ നേരിടാൻ ചില അടവുകൾ പ്രയോഗിക്കേണ്ടതുണ്ട് എന്ന തിരിച്ചറിവാണ് എൻ.ഡി.എക്കുള്ള പിന്തുണ പിൻവലിക്കാൻ നായിഡുവിനെ പ്രേരിപ്പിച്ചത്.
ടി.ഡി.പിയുമായി അകലുമ്പോഴും വൈ.എസ്.ആർ കോൺഗ്രസുമായി സഖ്യത്തിലാകാൻ കഴിയും എന്നതായിരുന്നു ബി.ജെ.പിയുടെ പദ്ധതി. ബി.ജെ.പിയും ജഗനും തമ്മിലുള്ള ചർച്ചകൾ നടന്നുവരുന്നതിനിടെയാണ് ടി.ഡി.പി കേന്ദ്രസർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരിക്കുന്നത്. ഒരു വർഷമായി നായിഡു ഇതിനുവേണ്ടിയുള്ള ഒരുക്കത്തിലാണ്. ലഭിക്കുന്ന ഓരോ അവസരത്തിലും ബി.ജെ.പിയുമായുള്ള സഖ്യം കൊണ്ട് ടി.ഡി.പിക്ക് ഒരു നേട്ടവുമില്ലെന്നും സംസ്ഥാനത്തിന്‍റെ പിന്നാക്കാവസ്ഥക്ക് കാരണം ബി.ജെ.പിയാണെന്നും വോട്ടർമാരെ ബോധ്യപ്പെടുത്താൻ ചന്ദ്രബാബു നായിഡു ശ്രമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.