കണ്ണൂർ: കേരളത്തിൽ വിവാദങ്ങൾക്ക് ഒരു ക്ഷാമവും ഇല്ലെന്നും എന്നാൽ വിവാദങ്ങളുടെ പിന്നാലെ പോയി സമയം കളയാൻ തന്നെ കിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എൻ.ജി.ഒ യൂനിയൻ സംസ്ഥാന സമ്മേളനം ദിനേശ് ഒാഡിറ്റോറിയത്തിൽ ഉദ്ഘാടനം െചയ്യുകയായിരുന്നു മുഖ്യമന്ത്രി. ജനങ്ങളുടെ പ്രശ്നം പരിഹരിക്കാൻ മുന്നിട്ടിറങ്ങിയ സർക്കാറിെൻറ ശ്രദ്ധ വിവാദങ്ങളിൽ കെട്ടിയിട്ട് തുലക്കാനാണ് ചിലരുടെ ശ്രമം. ഇൗ സർക്കാർ അതിനില്ല. എന്താണോ ജനങ്ങളോട് പറഞ്ഞത് അത് നിർവഹിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണ് സർക്കാർ.
ജനങ്ങൾക്ക് വേണ്ടിയുള്ള പരിഷ്കാരങ്ങളോട് നിക്ഷിപ്ത താൽപര്യക്കാരിൽ എതിർപ്പുണ്ടെന്നുകരുതി ഒളിച്ചോടാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണ സംവിധാനത്തെ കൊളോണിയൽ കാലഘട്ടത്തിൽനിന്ന് മാറ്റിയെടുക്കാനുള്ള ചുവടുവെപ്പ് തുടങ്ങിയ ഇ.എം.എസ് മന്ത്രിസഭ മുതലിങ്ങോട്ട് പല കാര്യങ്ങളും വിവാദമായിട്ടുണ്ട്. നിക്ഷിപ്ത താൽപര്യക്കാർ പലതും പ്രചരിപ്പിക്കും. കഴിവുള്ള ഉദ്യോഗസ്ഥരെ െഎ.എ.എസ് തലത്തിൽ ഉയർത്തിക്കൊണ്ടുവരുന്നതിനുള്ള കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് പ്രാവർത്തികമാക്കാനുള്ള യത്നത്തിൽനിന്ന് പിന്തിരിയുന്ന പ്രശ്നമില്ല. ഇതിനുള്ള കാൽവെപ്പ് തുടങ്ങിയപ്പോൾ ചിലർ തെറ്റിദ്ധാരണ പ്രചരിപ്പിച്ചു. ചിലരതിൽ വീണു. ഇത് ചൂണ്ടിക്കാട്ടി െഎ.എ.എസുകാർക്കിടയിൽ വ്യാപകമായ അസംതൃപ്തിയാണെന്ന് പ്രചരിപ്പിച്ചു.
അനുഭവത്തിലാവെട്ട െഎ.എ.എസുകാരാരും സർക്കാറിനെ അനുസരിക്കാതിരുന്നിട്ടില്ല. യഥാർഥത്തിൽ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് സർക്കാറിനെതിരെ നിലപാട് എടുപ്പിക്കലാണ് ചിലരുടെ ലക്ഷ്യം. അത് വിജയിച്ചില്ല. എല്ലാ കുതന്ത്രങ്ങളും നേരിട്ടാണ് ഒരു വർഷം ഭരണയന്ത്രം ശരിയായ നിലയിൽ മുന്നോട്ടുപോയത്. ഇവിടെ ഒന്നും നടക്കുന്നില്ലെന്ന് പ്രചരിപ്പിക്കുന്നത് തൽപരകക്ഷികളാണ്. അത്തരക്കാരുടെ പിന്തുണ കിട്ടിയേ ചിലത് നടപ്പാക്കുകയുള്ളൂ എന്നൊന്നും സർക്കാറിന് നിർബന്ധമില്ല. ജനങ്ങൾക്ക് നൽകിയ ഉറപ്പ് മതനിരപേക്ഷ, അഴിമതിരഹിത, വികസിത കേരളം എന്നതാണ്. അതിന് വേണ്ടിയുള്ള ശക്തമായ ചുവടുവെപ്പാണ് കഴിഞ്ഞ ഒരു വർഷം നടന്നത്. അഴിമതിരഹിത േസവനങ്ങൾക്കായി ജീവനക്കാർ സർക്കാറിനോട് സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
നേരത്തെ സംസ്ഥാന പ്രസിഡൻറ് ഇ. േപ്രംകുമാർ പ്രതിനിധി സമ്മേളന നഗരിയിൽ പതാക ഉയർത്തി. സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ, എ.െഎ.എസ്.ജി.ഇ.എഫ് ജനറൽ സെക്രട്ടറി എ. ശ്രീകുമാർ, എഫ്.എസ്.ഇ.ടി.ഒ പ്രസിഡൻറ് കെ.സി. ഹരികൃഷ്ണൻ, കോൺഫെഡറേഷൻ ഒാഫ് സെൻട്രൽ ഗവ.എംപ്ലോയീസ് വർക്കേഴ്സ് ജനറൽ സെക്രട്ടറി പി.വി. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർപേഴ്സൻ പി.കെ. ശ്രീമതി എം.പി സ്വാഗതവും ടി.സി. മാത്തുക്കുട്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.