തിരുവനന്തപുരം: പാർട്ടിയുടെയും ചിഹ്നത്തിെൻറയും കാര്യത്തിൽ കേരള കോൺഗ്രസ് ജോസ്-ജോസഫ് പക്ഷങ്ങൾക്കിടയിലെ അവകാശതർക്കത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനമെടുത്തതോടെ യു.ഡി.എഫിൽ ആശയക്കുഴപ്പം. പാർട്ടിയുടെ പേരും ചിഹ്നവും ലഭിച്ച ആശ്വാസത്തിനിടയിലും മുന്നണിബന്ധം സംബന്ധിച്ച ചർച്ചകൾ ജോസ് പക്ഷത്തും ആശയക്കുഴപ്പമുണ്ടാക്കുന്നു. രാജ്യസഭ തെരഞ്ഞെടുപ്പിലും നിയമസഭയിെല അവിശ്വാസ ചർച്ചയിലും വിട്ടുനിന്ന ജോസ്പക്ഷത്തെ മുന്നണിയിൽ നിന്ന് പുറത്താക്കാൻ കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയിൽ ഉണ്ടായ ധാരണ യു.ഡി.എഫിൽ അവതരിപ്പിച്ച് അംഗീകാരം നേടാനിരിക്കെയായിരുന്നു കമീഷെൻറ അപ്രതീക്ഷിത തീരുമാനം. അതോടെ മലക്കംമറിഞ്ഞ കോൺഗ്രസ് നേതൃത്വം, 'അയിത്തം'മാറ്റി ഒപ്പം ചേർക്കണമെന്ന നിലപാടിലേക്ക് എത്തുകയും ചെയ്തു.
അതിെൻറ ഭാഗമായി മുന്നണിയിലെ ചില നേതാക്കൾ അനൗപചാരികമായി ചില കൂടിയാലോചനകൾ നടത്തി. എന്നാൽ, കോൺഗ്രസും യു.ഡി.എഫും ആഗ്രഹിച്ചപോലെ ക്രിയാത്മകമായിരുന്നില്ല ജോസ്പക്ഷത്തിെൻറ പ്രതികരണം. ഇതിനെത്തുടർന്ന് ഇക്കാര്യത്തിൽ യു.ഡി.എഫ് യോഗംചേർന്ന് തീരുമാനമെടുത്ത ശേഷം മാത്രം അവരുമായി ചർച്ച നടത്താമെന്നാണ് കോൺഗ്രസും മുസ്ലിംലീഗും എത്തിച്ചേർന്ന നിലപാട്.
യു.ഡി.എഫുമായി അകന്നതോടെ ജോസ് പക്ഷവുമായി സി.പി.എം ഉൗഷ്മളബന്ധം സൃഷ്ടിച്ചിട്ടുണ്ട്. അതുവഴി എൽ.ഡി.എഫിൽ എത്താമെന്ന പ്രതീക്ഷയും അവർക്കുണ്ട്.
ഇക്കാര്യത്തിൽ സി.പി.എം നേതൃത്വം വളരെ ക്രിയാത്മകമായാണ് പ്രതികരിച്ചത്. ഇടതുമുന്നണിയെന്ന ലക്ഷ്യം ജോസ് കെ. മാണിക്ക് നേരേത്തമുതൽ ഉണ്ട്. യു.ഡി.എഫുമായി സഹകരിക്കാന്‍ തീരുമാനിച്ചാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരെ വലിയതോതില്‍ കാലുവാരലിന് സാധ്യതയുണ്ട്.
അതിനാൽ ഇേപ്പാൾ ലഭിച്ച അവസരം ഇടതുമുന്നണിെയന്ന ലക്ഷ്യപ്രാപ്തിക്ക് ഉപയോഗിക്കണമെന്ന താൽപര്യമാണ് അദ്ദേഹത്തിനുള്ളത്. എന്നാൽ, ജനപ്രതിനിധികൾ ഉൾപ്പെടെ അദ്ദേഹത്തിനൊപ്പമുള്ള നേതാക്കളിൽ നല്ലപങ്കും അതേ ചിന്താഗതിക്കാരല്ല. കോൺഗ്രസിനോട് അനുകൂലമായി പ്രതികരിക്കണമെന്നാണ് അവരുടെ പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.