ന്യൂഡൽഹി: മുംബൈ ഭീകരാക്രമണം രാഷ്ട്രീയമായി ഉപയോഗിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ദേശസുരക്ഷ സംബന്ധിച്ച് 15 ചോദ്യവുമായി കോൺഗ്രസ്. മോദി അധികാരത്തിലേറി 54 മാസത്തിനുള്ളിൽ ജമ്മു-കശ്മീരിൽ 426 സൈനികരും 278 പൗരന്മാരും കൊല്ലപ്പെട്ടത് പാക് തീവ്രവാദത്തിെൻറ ഭാഗമേല്ല? അമർനാഥ് യാത്ര, സി.ആർ.പി.എഫ് ക്യാമ്പ്, ആർമി ക്യാമ്പ്, ഉറി, പത്താൻകോട്ട് തുടങ്ങിയ നിരവധി കേന്ദ്രങ്ങളിലായി 16 വലിയ തീവ്രവാദ ആക്രമണങ്ങൾ നാലു വർഷത്തിനിടെ രാജ്യത്ത് ഉണ്ടായില്ലേ? സൈനികരായ മൻദീപ്, നരേന്ദ്ര സിങ് എന്നിവരുടെ മൃതദേഹങ്ങൾ പാക് സൈനികർ തലയറുത്ത് മാറ്റി വികൃതമാക്കിയത് ആരുടെ കാലത്തായിരുന്നു?
2014 നു ശേഷം പാകിസ്താൻ നിയന്ത്രണ രേഖ മറികടക്കുന്നത് 500 ശതമാനമല്ലേ വർധിച്ചത്? 3,000 തവണ പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചപ്പോൾ 56 ഇഞ്ച് നെഞ്ച് എവിടെയായിരുന്നു? 2018-19 ബജറ്റിൽ മോദി സർക്കാർ സൈനികർക്കായി നീക്കിവെച്ചത് 1962ലെ ബജറ്റിൽ നീക്കിവെച്ചതിനെക്കാൾ കുറവല്ലേ? ദോക്ലാമിൽ ചൈനയുടെ ൈകയേറ്റമുണ്ടായപ്പോൾ എന്തേ പ്രധാനമന്ത്രി മൗനി മോദിയായത്? വൺ റാങ്ക് വൺ പെൻഷൻ നൽകി എന്തുകൊണ്ടാണ് സൈനികരെ ആദരിക്കാത്തത്? നാലു വർഷത്തിനിടെ 3,200 നക്സൽ ആക്രമണങ്ങളിൽ 245 സൈനികരും 380 പൗരന്മാരുമല്ലേ കൊല്ലപ്പെട്ടത്? അടുത്തിടെ നടന്ന ഛത്തിസ്ഗഢ് തെരഞ്ഞെടുപ്പിൽ മാത്രം അഞ്ച് നക്സൽ ആക്രമണങ്ങൾ ഉണ്ടായില്ലേ? യു.പി.എ സർക്കാറിെൻറ കാലത്ത് ദേശീയ തീവ്രാവാദ വിരുദ്ധ കേന്ദ്രങ്ങൾ കൊണ്ടുവരാനുള്ള ശ്രമത്തെ എതിർത്തത് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദിയല്ലേ? എന്നിങ്ങനെ 15 ചോദ്യങ്ങളാണ് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ഉന്നയിച്ചത്.
ദേശ സുരക്ഷയിൽ രാഷ്ട്രീയം കലർത്തില്ലെന്ന് രാജസ്ഥാനിലെ പ്രചാരണത്തിൽ പറഞ്ഞ മോദി മുംബൈ ഭീകരാക്രമണം ഉയർത്തി വൃത്തികെട്ട രാഷ്്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.