ന്യൂഡൽഹി: കോൺഗ്രസിൽ നേതൃമാറ്റം അടക്കം സമഗ്ര ഉടച്ചു വാർക്കൽ ആവശ്യപ്പെട്ട് കത്ത് എഴുതിയ നേതാക്കളിൽ ചിലർ ഗുലാംനബി ആസാദിെൻറ വീട്ടിൽ ഒത്തുകൂടി. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിന് ശേഷമാണ് ഇവർ യോഗം ചേർന്നത്.
കപിൽ സിബൽ, ശശി തരൂർ അടക്കമുള്ളവരാണ് കൂടിക്കാഴ്ചക്കെത്തിയത്. മുകുൾ വാസ്നിക്, മനീഷ് തിവാരി അടക്കം കത്തിൽ ഒപ്പിട്ട രണ്ടുഡസനോളം നേതാക്കളിൽ പലരും യോഗത്തിനെത്തി.
കത്തിനെ സംബന്ധിച്ച് പ്രവർത്തക സമിതി യോഗത്തിലെ നിലപാടുകൾ ഇവർ ചർച്ച ചെയ്തു. ഒപ്പിട്ടവരിൽ പ്രവർത്തക സമിതി അംഗങ്ങൾ നാമമാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.