ന്യൂഡൽഹി: കെ.പി.സി.സി പുനഃസംഘടനയുടെ മാരത്തൺ ചർച്ചക്കൊടുവിൽ പിറന്നത് ജംബോ പട് ടിക. ഭാരവാഹികളുടെ എണ്ണം കുറക്കാൻ നടത്തിയ ശ്രമം പൊളിഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രൻ ന യിക്കുന്ന കെ.പി.സി.സിക്ക് ആറു വർക്കിങ് പ്രസിഡൻറുമാർ; 13 വൈസ് പ്രസിഡൻറുമാർ. മൂന്നു ഡസൻ ജനറൽ സെക്രട്ടറിമാരും അതിെൻറ ഇരട്ടി സെക്രട്ടറിമാരും അടക്കം 100ൽപരം ഭാരവാഹികൾ.
കെ.വി. തോമസ്, കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, പി.സി. വിഷ്ണുനാഥ്, വി.ഡി. സതീശൻ, ടി. സിദ്ദീഖ് എന്നിവരാണ് വർക്കിങ് പ്രസിഡൻറുമാർ. എ.പി. അനിൽകുമാർ, സി.പി. മുഹമ്മദ്, ടി.എൻ. പ്രതാപൻ, ശൂരനാട് രാജശേഖരൻ, അടൂർ പ്രകാശ്, എഴുകോൺ നാരായണൻ, അബ്ദുറഹ്മാൻകുട്ടി, മോഹൻ ശങ്കർ, കെ.സി. റോസക്കുട്ടി, കെ.പി. ധനപാലൻ, ജോസഫ് വാഴക്കൻ, തമ്പാനൂർ രവി, വി.എസ്. ശിവകുമാർ എന്നിവർ വൈസ് പ്രസിഡൻറുമാർ.
പത്മജ വേണുഗോപാൽ, എ.എ. ഷുക്കൂർ എന്നിവരടക്കം 36 ജനറൽ സെക്രട്ടറിമാരും 70 സെക്രട്ടറിമാരും പുറമെ. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നടത്തിയ സമ്മർദങ്ങൾക്കൊടുവിലാണ് മുല്ലപ്പള്ളിയും ഹൈകമാൻഡും എണ്ണം ചുരുക്കണമെന്ന പിടിവാശി ഉപേക്ഷിച്ചത്.
അതോടെ നിയന്ത്രണംവിട്ട് പട്ടിക വളർന്നു. പട്ടിക വെട്ടിയില്ലെങ്കിൽ രാജിവെക്കുമെന്ന മുല്ലപ്പള്ളിയുടെ ഭീഷണി പാഴായി. ഒരാൾക്ക് ഒരു പദവി എന്ന ആശയം പൊളിഞ്ഞു. ഗ്രൂപ്, സമുദായ സന്തുലനങ്ങൾക്ക് കീഴടങ്ങിയതാണ് പട്ടിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.